മക്കയിലും യോഗ പരിശീലകര്‍; പത്മശ്രീ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം
ജിദ്ദ: സൗദി അറേബ്യയില്‍ യോഗ പ്രോല്‍സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതിന് ഇന്ത്യാ സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ അറബ് യോഗ ഫൗണ്ടേഷന് അധ്യക്ഷ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം. വിശുദ്ധ നഗരമായ മക്കയില്‍ ഉള്‍പ്പെടെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദികള്‍ക്കിടയില്‍ യോഗയ്ക്ക് വന്‍ പ്രചാരമാണ് രാജ്യത്ത് ലഭിക്കുന്നതെന്നും കോണ്‍സുലേറ്റ് ഒരുക്കിയ അനുമോദനച്ചടങ്ങില്‍ മര്‍വായ് പറഞ്ഞു. യോഗ പരിശീലകരും യോഗ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശെയ്ഖ് അവര്‍ക്ക് അനുമോദന പത്രം സമ്മാനിച്ചത്.
ഹൂത്തികള്‍ക്ക് മിസൈല്‍; സൗദി ആരോപണം നിഷേധിച്ച് ഇറാന്
ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദിക്കാരിയായതില് തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനുമോദനത്തിന് മറുപടി പറയവെ ഡോ. മര്‍വായ് പറഞ്ഞു. രാജ്യത്ത് യോഗയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതിനു പിന്നില്‍ സൗദി സ്പോര്‍ട്സ് മന്ത്രാലയത്തിലെ വനിതാവിഭാഗം പ്രസിഡന്റ് റീമ ബിന്ത് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയുടെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും യോഗ പരിശീലനത്തില്‍ താല്പര്യം കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് തനിക്ക് ലഭിച്ച ആദരങ്ങളുടെയെല്ലാം ക്രെഡിറ്റെന്ന് പറഞ്ഞ ഡോ. മര്‍വായ്, അവരില്ലെങ്കില്‍ തനിക്ക് ഈ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ ആവുമായിരുന്നില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
യോഗ പ്രചാരണവുമായി ബന്ധപ്പെട്ട് ഡോ. മര്‍വായ് നടത്തിയ രണ്ടു പതിറ്റാണ്ട് നീണ്ട ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സുലേറ്റുമായി സഹകരിച്ച് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുപ്പത്തിലേ ശാരീരിക പ്രയാസങ്ങള്‍ നേരിട്ട നൗഫ് മര്‍വായ്, യോഗയിലൂടെയും ആയുര്‍വേദ ചികില്സയിലൂടെയും രോഗശാന്തി കൈവരിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൗദിയില്‍ ഇതിന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങിയത്. യോഗ പരിശീലകയ്ക്കു പുറമെ, ആയുര്‍വേദ ഡോക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ലൈഫ്സ്റ്റൈല്‍ കൗണ്‍സിലറും കൂടിയാണ് ഡോ. നൗഫ് മര്‍വായ്. ഇതിനകം 3000 വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം 500 ട്രെയിനര്‍മാരെ വാര്‍ത്തെടുക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications