Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സുമായി കൈകോര്‍ക്കാന്‍ സൗദി അരാംകോ.... 1.4 മില്യണ്‍ ബാരലിന്റെ റിഫൈനറി ഉടന്‍!!

റിയാദ്: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ ഒരുങ്ങുന്നു. നേരത്തെ പ്രഖ്യാപിച്ച റിലയന്‍സ് സൗദി അരാംകോ റിഫൈനറി ഇന്ത്യയില്‍ തന്നെ തുടങ്ങുമെന്നാണ് ഊര്‍ജ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്കായി നേരിട്ട് ഇടപെട്ടിരുന്നു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദിയുമായി നേരിട്ട്. ചര്‍ച്ചകള്‍ നടത്തുകയും, ഇതില്‍ എല്ലാം മാറി മറിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കേന്ദ്ര സര്‍ക്കാരിന് വന്‍ നേട്ടമാണിത്. തദ്ദേശീയമായി ഇന്ത്യക്ക് എണ്ണ ശേഖരിക്കാനും, ഇന്ധന ക്ഷാമം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതോടെ വരുമാനം വര്‍ധിക്കാന്‍ വരെ സാധ്യതയുണ്ട്. ഇന്ത്യ സൗദിയുമായി ചേര്‍ന്ന് നടത്തുന്ന അഭിമാന പദ്ധതിയായിട്ടാണ് ഇതിനെ കാണുന്നത്. സൗദി പദ്ധതിക്ക് പച്ചക്കൊടി കാണിച്ചതോടെ, സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാവും.

ധര്‍മേന്ദ്ര പ്രധാന്റെ ഇടപെടല്‍

ധര്‍മേന്ദ്ര പ്രധാന്റെ ഇടപെടല്‍

സൗദി അരാംകോ ഇന്ത്യയിലെ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാവുമെന്ന ഘട്ടത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ ഇടപെടലുണ്ടായത്. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനെ കണ്ട് പ്രധാന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ദില്ലിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ അരാംകോ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഫാലിഹ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആഗോള തലത്തില്‍ ഇന്ധന വില കുതിച്ചുയരുമ്പോള്‍ ഉപഭോക്താക്കളെ അതിന്റെ ഭാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ പദ്ധതി വഴി സാധിക്കും.

ഹോര്‍മുസില്‍ പ്രശ്‌നങ്ങള്‍

ഹോര്‍മുസില്‍ പ്രശ്‌നങ്ങള്‍

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യ ഇന്ധന ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് രാജ്യമാണ്. ഇതുവഴിയുള്ള എണ്ണ കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന് സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ എണ്ണയ്ക്കായി ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് റിഫൈനറിക്കും, ഇന്ധന ക്ഷമത ഉറപ്പുവരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സൗദിയുമായി കൂടുതല്‍ അടുക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

സൗദിയുടെ പ്രതികരണം

സൗദിയുടെ പ്രതികരണം

റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങാനാണ് അരാംകോ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഏറ്റവും സ്വാധീനം റിലയന്‍സിനുണ്ടെന്ന് കണ്ടെത്തിയാണ് ഈ നീക്കം. ഘട്ടങ്ങളാണ് റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങാനാണ് ലക്ഷ്യം ഇക്കാര്യം സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചു. ജാംനഗറിലെ 1.4 മില്യണ്‍ ബാരല്‍ റിഫൈനറിയിലേക്കാണ് സൗദി അരാംകോ നിക്ഷേപം നടത്തുന്നത്. അതേസമയം എണ്ണ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദിയോട് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

റിലയന്‍സുമായി അരാംകോ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടുതല്‍ ഓഹരികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞത്. എന്നാല്‍ ഇതില്‍ ധര്‍മേന്ദ്ര പ്രധാന്റെ ഇടപെടലാണ് നിര്‍ണായകമായിരിക്കുന്നത്. നേരത്തെ അരാംകോയും യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്കും ഇന്ത്യയിലെ റിഫൈനറികളുമായി കൈകോര്‍ത്തിരുന്നു. എന്നാല്‍ ഇത് വലിയ വിചാരിച്ചത് പോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല.

സ്ഥലമേറ്റെടുപ്പ് പ്രശ്‌നം

സ്ഥലമേറ്റെടുപ്പ് പ്രശ്‌നം

മഹാരാഷ്ട്രയില്‍ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചാണ് റിഫൈനറിയുടെ കാര്യങ്ങള്‍ വൈകിയത്. കര്‍ഷകര്‍ സ്വന്തം ഭൂമി റിഫൈനറിക്കായി വിട്ടുകൊടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ മറ്റ് വഴി തേടിയിരിക്കുകയാണ്. പെട്രോളിയം മേഖലയില്‍ നിര്‍ണായക സേവനത്തിനായി സൗദിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇറാന്‍ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം പെട്രോളിയം ഇറക്കുമതി ചെയ്യുന്നത് സൗദിയില്‍ നിന്നാണ്. ഇതില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗദി കൂടുതല്‍ ശക്തമായി ഇന്ത്യയെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+