ഇറാഖ് പ്രധാനമന്ത്രി സൗദിയില്‍; ശേഷം ഇറാനിലെത്തി... മുസ്തഫ ഖാദിമിയുടെ ലക്ഷ്യം ഇതാണ്
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയാണ് ഇറാഖ്. അമേരിക്കന്‍ അധിനിവേശം കഴിഞ്ഞ പിന്നാലെ മേഖലയിലെ പ്രധാന രാജ്യമായി മാറുകയാണ് ഇറാഖ്. സദ്ദാം ഹുസൈന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇറാഖിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ ഇറാഖിലുണ്ടെന്ന് ആരോപിച്ചാണ് അമേരിക്ക അധിനിവേശം നടത്തിയത്. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കില്‍ സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയാണ് അവര്‍ ഇറാഖ് വിട്ടത്.
പിന്നീട് ഘട്ടങ്ങളായി ഇറാഖ് അവരുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. സദ്ദാം ഹുസൈന്റെ കാലത്ത് സുന്നി ഭരണമായിരുന്നു ഇറാഖിലെങ്കില്‍ ഇപ്പോള്‍ ഷിയാ നോക്കളാണ് അധികാരത്തില്‍. കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി മുസ്തഫ ഖാദിമിയാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ഞായറാഴ്ച രാവിലെ സൗദിയിലെത്തിയ അദ്ദേഹം ശേഷം ഇറാനിലുമെത്തി. തുടര്‍ന്നുള്ള വിവരങ്ങള്‍ ഇങ്ങനെ...

പശ്ചിമേഷ്യയില്‍ വിരുദ്ധ ചേരിയിലുള്ള രാജ്യങ്ങളാണ് സൗദിയും ഇറാനും. സുന്നി-ഷിയാ തര്‍ക്കമാണ് ഇവര്‍ക്കിടയിലെ ഭിന്നതയുടെ പ്രധാന കാരണം. മേഖലയിലെ മിക്ക വിഷയങ്ങളിലും ഇവര്‍ക്ക് രണ്ടു നിലപാടുകളാണ്. ഇറാന്‍ കുഴപ്പം സൃഷ്ടിക്കുന്നു എന്നത് സൗദിയുടെയും സഖ്യരാജ്യങ്ങളുടെയും ഏറെ പഴക്കമുള്ള ആരോപണമാണ്. ഇറാന്‍ ഇത് നിഷേധിക്കുകയും ചെയ്യുന്നു.

സൗദി അറേബ്യയ്ക്കും ഇറാനുമിടയില്‍ സൗഹൃദത്തിന്റെ പാതയൊരുക്കാന്‍ ആരും ശ്രമിക്കാത്തതിനാല്‍ വൈരം ശക്തിപ്പെടുകയായിരുന്നു. എന്നാല്‍ സമീപ കാലത്തായി ഈ റോള്‍ ഇറാഖ് നിര്‍വഹിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും നേതാക്കളെ ഒരുമിച്ചിരുത്താന്‍ ഇറാഖിന് സാധിച്ചു. പലഘട്ടങ്ങളായി ചര്‍ച്ച നടന്നു. തുടര്‍ചര്‍ച്ചകളുടെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ കൂടിക്കാഴ്ചകള്‍.

ഞായറാഴ്ച രാവിലെ സൗദി അറേബ്യയിലെത്തിയ ഇറാഖ് പ്രധാനമന്ത്രി ഖാദിമി ഉംറ നിര്‍വഹിച്ച ശേഷം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ വിഷയങ്ങള്‍, നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം, നിക്ഷേപ പദ്ധതികള്‍ എന്നിവയെല്ലാം ചര്‍ച്ചയായി എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2016 മുതല്‍ സൗദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധമില്ല. സൗദിയില്‍ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഇറാനില്‍ സൗദി എംബസിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയും അക്രമാസക്തമാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നയതന്ത്ര ബന്ധം സൗദി അറേബ്യ അവസാനിപ്പിച്ചത്. എന്നാല്‍ വീണ്ടും ബന്ധം സ്ഥാപിക്കണമെന്ന ആവശ്യമാണ് ഇറാഖ് രണ്ടുരാജ്യങ്ങള്‍ക്ക് മുമ്പിലും വച്ചിട്ടുള്ളത്.
വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

മേഖലയിലെ ഐക്യത്തിന് വേണ്ടി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് ഇറാന്‍ പ്രസഡിന്റ് ഇബ്രാഹീം റെയ്‌സി പറഞ്ഞു. യമനില്‍ സൗദി സഖ്യസേന പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അദ്ദേഹം സ്വാഗതം ചെയ്തു. യമനിലെ വിമതരായ ഹൂത്തികളെ പിന്തുണയ്ക്കുന്നവരാണ് ഇറാന്‍. ഹൂത്തികള്‍ക്കെതിരെയാണ് സൗദി സഖ്യസേനയുടെ പോരാട്ടം. ഹൂത്തികള്‍ സൗദിയെയും യുഎഇയെയും ആക്രമിച്ചിരുന്നു.

ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുന്നത് സൂക്ഷിച്ച് വേണമെന്ന്് ഇറാന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ അത് പശ്ചിമേഷ്യയ്ക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും കൂടുതല്‍ ദോഷകരമാകുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുന്നത് സൂക്ഷിച്ച് വേണമെന്ന്് ഇറാന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ അത് പശ്ചിമേഷ്യയ്ക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും കൂടുതല്‍ ദോഷകരമാകുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications