കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യമായി ആർത്തവ ഉല്‍പ്പന്നങ്ങൾ സൗജന്യമാക്കിയ രാജ്യം; പദ്ധതിക്കായി പ്രത്യേക നിയമനിര്‍മ്മാണം

Google Oneindia Malayalam News

ഇഡിൻബർഗ്:ആർത്തവവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ നല്ലൊരു തുക തന്നെ സ്ത്രീകൾ ഓരോ വർഷവും സ്ത്രികള്‍ ചെലവഴിക്കുന്നുണ്ട്. പണമില്ലാത്തതിനാൽ സാനിറ്ററി പാഡുപോലും വാങ്ങാൻ കഴിയാത്ത നിരവധി പേരും ഒരു പക്ഷേ ആക്കൂട്ടത്തില്‍ ഉണ്ടാവും. ഇതെല്ലാം കണക്കിലെടുത്ത് ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും പൂർണമായും സൗജന്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ്.

പണമില്ലാത്തതിനാൽ സാനിറ്ററി പാഡും, മെൻട്രൽകപ്പും ഉള്‍പ്പടെയുള്ളവ ആര്‍ക്കും ലഭിക്കാതെ പോകരുതെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. ലോകത്ത് ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യം രാജ്യം കൂടിയാണ് സ്‌കോട്ട്‌ലന്‍ഡ്.ഇതിനായി നിമയനിർമാണവും രാജ്യം നടത്തി കഴിഞ്ഞു. ​ഫ്രീ പിരീഡ് ബിൽ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയത്. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

scotland

കൊള്ളാലോ സർക്കാർ!!ഗർഭനിരോധന ഉറയും ഗുളികയും; നവദമ്പതികൾക്ക് ഒഡീഷ സർക്കാറിന്റെ സമ്മാനം ഇങ്ങനെ...കൊള്ളാലോ സർക്കാർ!!ഗർഭനിരോധന ഉറയും ഗുളികയും; നവദമ്പതികൾക്ക് ഒഡീഷ സർക്കാറിന്റെ സമ്മാനം ഇങ്ങനെ...

നിലവിൽ സ്‌കൂളുകളിലും കോളജുകളിലും ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രട്ടറി ഷോണ റോബിസൺ പറഞ്ഞു. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഇനിയാർക്കും ആർത്തവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ കിട്ടാതിരിക്കില്ലെന്നും അവർ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സർക്കാരെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു, അവർ കൂട്ടിച്ചേർത്തു.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

English summary
Scotland to be first country to provide free period products The Scottish parliament introduced the change by unanimously passing bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X