അഫ്ഗാനില്‍ ആക്രമണ പരമ്പര; 20 സൈനികര്‍ കൊല്ലപ്പെട്ടു, പിന്നില്‍ താലിബാനും ഐ.എസ്സും
കാബൂള്‍: അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 20 സൈനികരും മൂന്ന് സിവിലിയന്‍മാരും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറഹിലെ ബാല ബോലക്ക് ജില്ലയിലുണ്ടായ താലിബാന്‍ ആക്രമണത്തിലാണ് 18 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക ചെക്ക്‌പോയിന്റിലേക്ക് ഇരുച്ചുകയറിയ താലിബാന്‍ പോരാളികള്‍ സൈനികരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഹെല്‍മന്ത് പ്രവിശ്യയിലുണ്ടായ രണ്ട് കാര്‍ ബോംബ് ആക്രമണങ്ങളിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ഹെല്‍മന്ത് പ്രവിശ്യയിലെ നാദ് അലി ജില്ലയിലെ സൈനിക താവളത്തിനകത്തേക്ക് ഹംവിയിലെത്തിയ താലിബാന്‍ പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നു. ഇവിടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ത് പ്രവിശ്യാ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ പോലിസ് ആസ്ഥാനത്തിന് സമീപമാണ് രണ്ടാമത്തെ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം താലിബാനും ഐ.എസ്സിനുമെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിവരുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. തലസ്ഥാന നഗരമായ കാബൂളിന്റെ ഹൃദയഭാഗങ്ങളില്‍ പോലും സ്‌ഫോടനം നടത്താന്‍ സാധിക്കുമാറ് ശക്തമാണ് ഇരുവിഭാഗവും എന്നാണ് അടുത്തകാലത്തുണ്ടായ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications