പ്രകൃതി വരുദ്ധ പീഡനം സഹിക്കാതെ ബോസിനെ കുത്തിക്കൊന്നു; യുവാവിന് ഏഴ് വര്‍ഷം തടവ്
ദുബൈ: ലൈംഗിക പീഡനം സഹിക്കവയ്യാതെ നാട്ടുകാരനായ തൊഴിലുടമയെ കുത്തിക്കൊന്ന പാകിസ്താന്‍ യുവാവിന് ഏഴ് വര്‍ഷം തടവ്. ദുബയ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിന്റേതാണ് വിധി. തന്റെ ബോസ് കൂടിയായ നാട്ടുകാരനെ കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ദേഷ്യത്തിന് പുറത്ത് ചെയ്തുപോയതാണെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ശിക്ഷ ഏഴ് വര്‍ഷമായി ചുരുക്കുന്നതെന്ന് ജഡ്ജി മുഹമ്മദ് ജമാല്‍ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാട്ടിലേക്കയക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ സപ്തംബറിലായിരുന്നു സംഭവം. 22 വയസുള്ള പാക് പൗരനാണ് സ്വന്തം നാട്ടുകാരന്‍ കൂടിയായ ബോസിന്റെ പ്രകൃതിവിരുദ്ധ പീഡനം സഹിക്കാനാവാതെ കുത്തിക്കൊന്നത്.
ഒരു ദിവസം ജോലി കഴിഞ്ഞ് രാത്രി 11 മണിക്ക് അല്‍ ഖൂസിലൂടെ നടന്നുപോകവെ ഇയാള്‍ ഫോണില്‍ വിളിച്ച് ഉടന്‍ തന്റെ താമസ സ്ഥലത്തെത്താന്‍ 22കാരനോട് ആവശ്യപ്പെടുകയായിരുന്നു.

പ്രകൃതിവിരുദ്ധ പീഡനത്തിനാണ് തന്നെ വിളിച്ചതെന്നു മനസ്സിലാക്കിയ ഇയാള്‍ കുപിതനായി അവിടെയുള്ള കടയില്‍ കയറി 22 ദിര്‍ഹനം നല്‍കി കത്തി വാങ്ങി. താമസ സ്ഥലത്തെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് തന്നെ കാത്തിരിക്കുന്ന സുഹൃത്തിനെ കണ്ടു. കൈയില്‍ പിടിച്ച് താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞ പലതവണ ഒഴിഞ്ഞുമറാന്‍ ശ്രമിച്ചു. പക്ഷേ, സുഹൃത്തിന് വിടാന്‍ ഭാവമില്ലായിരുന്നു. വസ്ത്രത്തില്‍ പിടിച്ചു വലിച്ചപ്പോള്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയ കത്തിയെടുത്ത് സഹപ്രവര്‍ത്തകനെ കുത്തി.
നെഞ്ചിലും വയറിലുമായി പല തവണ കുത്തേറ്റ ഇയാള്‍ രക്തം വാര്‍ന്ന് ഒന്നുരണ്ടടി നടന്ന ശേഷം കുഴഞ്ഞ് നിലത്തിരുന്നു. ചെയ്തുപോയ അബദ്ധം യുവാവ് തിരിച്ചറിയുമ്പോഴേക്ക് വൈകിപ്പോയിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന ഇയാളുടെ പിറകിലിരുന്ന് യുവാവ് ക്ഷമാപണം നടത്തുന്നതാണ് അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരന്‍ കണ്ടത്. ഉടന്‍ പോലിസിനെ വിളിച്ചു. പോലിസ് വാഹനം വരുന്നത് കണ്ട യുവാവ് കത്തി വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന പോലിസ് ഇയാളെ പിടികൂടി. പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകള്‍ക്കിടയിലേക്ക് വലിച്ചറിഞ്ഞ കത്തി കണ്ടെടുക്കുകയും ചെയ്തു. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രതിയെ കഴിഞ്ഞ ഒരു വര്‍ഷമായി കൊല്ലപ്പെട്ടയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.












Click it and Unblock the Notifications