കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, രക്തത്തില്‍ മദ്യത്തിന്റെ അംശം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം പുറത്ത് വന്നതോടെ പോലീസ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറാവുകയായിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഫോറൻസിക് റിപ്പോർട്ട് പുറത്ത്, ശ്രീദേവിയുടെ അപകടമരണം | Oneindia Malayalam

മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ താരറാണി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് മടങ്ങുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെയും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. അതേസമയം ഇന്ന് രാത്രിയോടെ മൃതദഹേം ഇന്ത്യയിലെത്തുമെന്നാണ് സൂചന.

ബോണി കപൂര്‍ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അഗാധ വിഷമത്തിലാണെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. മുംബൈ നഗരം ഒന്നടങ്കം തങ്ങളുടെ പ്രിയനായികയുടെ വിയോഗത്തില്‍ ദു:ഖിതരാണ്. ശ്രീദേവിക്ക് അവസാന യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ബോളിവുഡും സൂപ്പര്‍താരങ്ങളും.

നാട്ടിലേക്ക്....

നാട്ടിലേക്ക്....

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് ദുബായ് പോലീസ് മൃതദേഹം വിട്ടുനല്‍കിയിരുന്നില്ല. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം പുറത്ത് വന്നതോടെ പോലീസ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറാവുകയായിരുന്നു. ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തുമെന്നാണ് സൂചന.

ഫോറന്‍സിക് റിപ്പോര്‍ട്ട്

ഫോറന്‍സിക് റിപ്പോര്‍ട്ട്

ശ്രീദേവിയുടെ മരണകാരണം കണ്ടെത്താന്‍ ദുബായ് പോലീസ് ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൃദയാഘാതം മാത്രമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവര്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചതെന്നും അതിനാല്‍ മുങ്ങിമരണമാണെന്ന് ഇതിനെ പറയാമെന്നും പോലീസ് സൂചിപ്പിച്ചു. റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഗള്‍ഫിലെ നിയമം

ഗള്‍ഫിലെ നിയമം

ഏതെങ്കിലുമൊരു വ്യക്തി ആശുപത്രിയില്‍ അല്ലാതെ മരിച്ചാല്‍ മൃതദേഹം വിശദമായ പരിശോധനകള്‍ക്ക് ശേഷമേ വിട്ടുനല്‍കാറുള്ളൂ. സാധാരണ വ്യക്തികളാണെങ്കില്‍ ഇത് പെട്ടെന്ന് കഴിയും. എന്നാല്‍ ശ്രീദേവി ഇന്ത്യയിലെ സൂപ്പര്‍താരമായതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ദുബായ് പോലീസ് പറയുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തിനായിരുന്നു ഇത്.

മുംബൈ കാത്തിരിക്കുന്നു

മുംബൈ കാത്തിരിക്കുന്നു

ശ്രീദേവിയുടെ മൃതദേഹം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യിയലെത്തുമെന്നാണ് സൂചന. മുംബൈയിലേക്കാവും മൃതദേഹം കൊണ്ടുവരിക. വന്‍ജനാവലിയാണ് അവരുടെ മൃതദേഹത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്. ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ സഹോദരന്‍ സഞ്ജയ് കപൂര്‍ എന്നിവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്.

രക്തത്തില്‍ മദ്യത്തിന്റെ അംശം

രക്തത്തില്‍ മദ്യത്തിന്റെ അംശം

ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു. വിവാഹ സത്കാര ചടങ്ങില്‍ വച്ച് ശ്രീദേവി മദ്യം കഴിച്ചതാണോ അതോ ഹോട്ടല്‍ മുറിയില്‍ വച്ചാണോ മദ്യം കഴിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മരണസമയം

മരണസമയം

മരണസമയത്ത് ആരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ പോലീസ് പ്രധാനമായും ചോദിക്കുന്നത്. ഭര്‍ത്താവ് ബോണി കപൂറാണ് ഒപ്പമുണ്ടായിരുന്നതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വീണ്ടും പോലീസ് പരിശോധിക്കുമെന്നാണ് സൂചന. ഹോട്ടല്‍ മുറിയിലും വിവാഹ ചടങ്ങുകളില്‍ ശ്രീദേവിക്കൊപ്പമുണ്ടായിരുന്നവരോടും എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ് തരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അനില്‍ കപൂറിന്റെ വസതി

അനില്‍ കപൂറിന്റെ വസതി

മൃതദേഹം കൊണ്ടുവരുന്നത് ശ്രീദേവിയുടെ ഭര്‍തൃസഹോദരനായ അനില്‍കപൂറിന്റെ വസതിയിലേക്കാണെന്നാണ് സൂചന. ഇന്ന് രാവിലെ നിരവധി ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഇവിടേക്കെത്തിയിരുന്നു. ശ്രീദേവിയുടെ ആരാധകരും അനില്‍ കപൂറിന്റെ വസതിക്ക് പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അനില്‍ കപൂര്‍ മനസ് തുറന്നിട്ടില്ല.

വമ്പന്‍ പ്രൊജക്ടുകള്‍

വമ്പന്‍ പ്രൊജക്ടുകള്‍

ബോളിവുഡിനാണ് ശ്രീദേവിയുടെ മരണത്തില്‍ ഏറ്റവുമധികം നഷ്ടട്ടമുണ്ടായിരിക്കുന്നത്. ശ്രീദേവിയെ മനസില്‍ കണ്ട് നിരവധി കഥകള്‍ ബോളിവുഡില്‍ തയ്യാറായികൊണ്ടിരിക്കുകയായിരുന്നു. ഇവരില്‍ പലരും ശ്രീദേവിയുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിന്റെയും ഒരുപാട് സംവിധായകരെയും നിരാശയിലേക്ക് തള്ളിയിടുകയായിരുന്നു.

ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബംശ്രീദേവിക്ക് ഒരു രോഗവുമില്ല, മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല, വിയോഗത്തില്‍ ഞെട്ടലോടെ കുടുംബം

സൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കംസൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കം

English summary
sridevis funeral likely happen today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X