ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം, ലണ്ടനില്‍ നിന്ന് യാത്ര; ഒരാള്‍ മരിച്ചു
ലണ്ടന്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് ഒരു യാത്രക്കാരന്‍ മരിച്ചു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനമാണിത്. മുപ്പതോളം പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം കുലുങ്ങി വിറയ്ക്കുകയായിരുന്നു. സിംഗപ്പൂരിലേക്കുള്ള 777-300ഇആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനക്കമ്പനി സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലെ ഹീത്രോ വിമാനത്താവളത്തിലേക്കായിരുന്നു യാത്ര.

image credit: FL360aero x platform
യാത്രയ്ക്കിടെ കാലാവസ്ഥ മോശമാവുകയും വിമാനം ആടിയുലയുകയുമാിരുന്നു. ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ഇതോടെ വിമാനം തിരിച്ചറിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണം നടന്ന കാര്യം വിമാനകമ്പനി അധികൃതര്‍ സ്ഥിരീകരിച്ചത്.
യാത്രക്കാര്‍ക്ക് പരുക്കുകളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് തായ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം എത്രപേര്‍ക്ക് പരുക്കേറ്റുവെന്ന് അധികൃതര്‍ പുറത്തുവിട്ടില്ല. ചില യാത്രക്കാര്‍ക്ക് പരുക്കില്ല.
ഇവര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയതായും അധികൃതര്‍ പറഞ്ഞു. വിമാനയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
അതേസമയം മരിച്ചയാള്‍ 73കാരനായ ബ്രിട്ടീഷുകാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആറായിരം അടിയാണ് താഴേക്ക് പോയത്. പിന്നീട് 31000 അടിയിലാണ് വിമാനം പറന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബ്രിട്ടീഷുകാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നിരവധി മെഡിക്കല്‍ സ്റ്റാഫംഗങ്ങള്‍ വിമാനത്തിനുള്ളിലേക്ക് കയറി യാത്രക്കാരെ സഹായിക്കുന്നത് വീഡിയോകളില്‍ കാണാമായിരുന്നു.
നിരവധി ആംബുലന്‍സ് സജ്ജമായി നില്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിയന്തരമായി ലാന്‍ഡ് ചെയ്ത് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 പേര്‍ ആശുപത്രിയിലാണെന്നും, 12 പേരെ ഔട്ട്‌പേഷ്യന്റ് രീതിയില്‍ ചികിത്സിക്കുന്നുണ്ടെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.
ബാക്കിയുള്ള യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരുക്കുണ്ടോ എന്ന് പരിശോധിച്ച ശേഷം വിമാനത്താവളത്തില്‍ വെച്ച് ചികിത്സ നല്‍കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പ്രത്യേക മേഖലയില്‍ യാത്രക്കാര്‍ക്ക് ചികിത്സ നല്‍കുന്നതായും അധികൃതര്‍ അറിയിച്ചു.
ചെറുതായി പരുക്കേറ്റവര്‍ക്കോ പരുക്കേല്‍ക്കാത്തവര്‍ക്കോ ആയി പ്രത്യേക വിമാനം തയ്യാറാക്കിയിട്ടുണ്ടെന്നും, അവര്‍ തായ്‌ലാന്‍ഡിലെ ചാംഗി വിമാനത്താവളത്തിലേക്ക് പോകാമെന്നും ഗതാഗത മന്ത്രി സൂര്യ ജുംഗ്രുന്‍ഗ്രുവാങ്കിത് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അനുശോചനം അറിയിച്ചു.












Click it and Unblock the Notifications