Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കണ്ണിലെ തീഷ്ണ നോട്ടക്കാരിയായ അഫ്ഗാൻ യുവതി ഷർബത്ത് ഗുല്ല രാജ്യം വിട്ടു, ഗുല്ല ഇറ്റലിയിൽ

റോം: നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട തീഷ്ണ നോട്ടം നോക്കുന്ന പച്ചക്കണ്ണുളള അഫ്ഗാന്‍ യുവതിയെ ആരും മറന്ന് കാണില്ല. വളരെ പ്രശസ്തമായ ഈ കവര്‍ ചിത്രത്തിലൂടെയാണ് ഷര്‍ബത് ഗുല്ല എന്ന അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവതി ലോകപ്രശസ്തി നേടുന്നത്. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഷര്‍ബത്ത് ഗുല്ല അഭയം തേടി ഇറ്റലിയില്‍ എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് കടക്കാന്‍ ഷര്‍ബത്ത് ഗുല്ല സഹായം തേടിയതിനെ തുടര്‍ന്നാണ് അവരെ ഇറ്റലിയിലേക്ക് കൊണ്ട് വന്നത് എന്ന് മാരിയോ ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു. ഇറ്റലിയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കും എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയും താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതോടെ ഇറ്റലി അടക്കമുളള രാജ്യങ്ങള്‍ നൂറ് കണക്കിന് ആളുകളെ ആണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.

yy

അമേരിക്കയിലെ വാര്‍ ഫോട്ടോഗ്രാഫര്‍ ആയ സ്റ്റീവ് മക്കറിയാണ് 1984ല്‍ ഗുല്ലയുടെ ലോകപ്രശസ്തമായ ആ ചിത്രം പകര്‍ത്തിയത്. നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍ ചിത്രമായി ഗല്ല മാറിയതോടെ അഫ്ഗാന്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയിലേക്ക് കൂടി എത്തുകയായിരുന്നു. ഈ ഫോട്ടോ പകര്‍ത്തുമ്പോള്‍ ഗുല്ലയ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ന് ഗല്ല 49കാരിയാണ്. വിവാഹം കഴിഞ്ഞ് കുടുംബവും കുട്ടികളുമായി കഴിയുന്നു. 2002ല്‍ ഗുല്ലയെ മക്കറി വീണ്ടും കണ്ടെത്തുകയുണ്ടായി.

2014ല്‍ ഗുല്ല പാകിസ്താനിലെത്തി. എന്നാല്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് താമസിച്ചതിന് പാക് അധികൃതര്‍ ഗുല്ലയെ പിടികൂടുകയും തിരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് തന്നെ അയക്കുകയും ചെയ്തു. കാബൂളിലേക്ക് ഗുല്ല തിരിച്ച് എത്തിയപ്പോള്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ പ്രത്യേക സ്വീകരണം അവര്‍ക്ക് ഒരുക്കിയിരുന്നു മാത്രമല്ല പുതിയ വീടിന്റെ താക്കോലും പ്രസിഡണ്ട് ഗുല്ലയ്ക്ക് അന്ന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+