ഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ മുതൽ ജൂൺ വരെ; ബിനാലെയിൽ 227 കാലിഗ്രഫി വിദഗ്ദർ പങ്കെടുക്കും
ഷാർജ: എട്ടാമത് ഷാര്‍ജ കാലിഗ്രഫി ബിനാലെ ഏപ്രില്‍ രണ്ട് മുതല്‍ ജൂണ്‍ രണ്ടു വരെ നടക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. സാരാംശം എന്ന പ്രമേയത്തിലുള്ള ബിനാലെ കാലിഗ്രഫി സ്ക്വയര്‍, ഷാര്‍ജ ആര്‍ട്ട് മ്യൂസിയം, കാലിഗ്രാഫേഴ്സ് സ്റ്റുഡിയോ, എമിറേറ്റ്സ് സൊസൈറ്റി ഫോര്‍ അറബിക് കാലിഗ്രഫി ആന്‍ഡ് ഇസ്ലാമിക് ഓര്‍ണമെന്റേഷന്‍, അല്‍ഖാസിമിയ യൂനിവേഴ്സിറ്റി, ദാര്‍ അല്‍ നദ്്വ എന്നിവിടങ്ങളിലായാണ് നടക്കുക.
മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ ഭാഗമായി 32 പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിനാലെയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 227 കാലിഗ്രഫി വിദഗ്ധര്‍ പങ്കെടുക്കുമെന്ന് സാംസ്കാരിക വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഖസീര്‍ പറഞ്ഞു. സൌദി അറേബ്യ, ലബനന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും. ഷാർജ സാംസ്കാരിക കലണ്ടറിലെ പ്രധാന പരിപാടികളിലൊന്നാണ് കാലിഗ്രഫി ബിനാലെ. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമത്തില്‍ പ്രത്യേക പരിപാടികളുമുണ്ടാകും.

ഉദ്ഘാടനം ഏപ്രിൽ രണ്ടിന് വൈകിട്ട് ഏഴിന് ഹാർട് ഓഫ് ഷാർജയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കാലിഗ്രഫി പ്രദര്‍ശനത്തിന് പുറമെ 34 സെമിനാര്‍, 136 ശില്പശാല, 19 സിനിമാ പ്രദര്‍ശനം എന്നിവ അടക്കം ഇരുനൂറ് പരിപാടികളാണ് മൂന്നു മാസം നീളുന്ന ബിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ജര്‍മനി, ജപ്പാന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സാന്നിധ്യവും ബിനാലെയ്ക്ക് മുതല്‍കൂട്ടാകും. ഇതോടനുബന്ധിച്ച് സിറിയയില്‍നിന്നുള്ള പ്രശസ്ത കാലിഗ്രഫി കലാകാരന് ഒത്്മാന് താഹ, തുര്‍ക്കിയിലെ പ്രൊഫസര്‍ മുസ്തഫ അഗൂര്‍ ദര്‍മന്‍, ബ്രിട്ടീഷ് മ്യൂസിയത്തിലെ ഇസ്ലാമിക് കളക്ഷന്‍സ് വിഭാഗം ക്യുറേറ്റര്‍ ഡോക്ടര്‍ ഫൊനിഷ്യ പോര്‍ട്ടര്‍ എന്നിവരെ ആദരിക്കും.
ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുമായി ആശയവിനിമയത്തിനും ജനങ്ങള്‍ക്ക് അവസരം ഒരുക്കും. മികച്ച കലാകാരന്മാരെ ആദരിക്കുകയും ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് കോ ഓര്‍ഡിനേറ്റര്‍ ആയിഷ സാദ്, കണ്ടംപററി ആര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍ നൂറ ബൊ ഗയ്ഷ്, എക്സിബിഷന് കോ ഓര്‍ഡിനേറ്റര്‍ അംന അല്വാന് എന്നിവരും പങ്കെടുത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications