Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിത ചന്ദ്രിക ഷാർജയിൽ അരങ്ങേറും മമ്മൂട്ടിയുടെ സാന്നിധ്യം പരിപാടിയുടെ ആഘോഷത്തെ വേറിട്ടതാക്കും

ദുബായ്: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 13-ാം വാര്‍ഷികാഘോഷമായ 'ഹരിത ചന്ദ്രിക-2018' മൂന്നാമത് എഡിഷന്‍ ഏപ്രില്‍ 6ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസ ലോകത്ത് എന്നും ഓര്‍മിക്കപ്പെടുന്ന ഏറ്റവും മികച്ച ആഘോഷ പരിപാടിയായിരിക്കും ഇതെന്ന് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജറും യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റില്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഗാ സ്റ്റാര്‍ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയുടെ സാന്നിധ്യം ആഘോഷത്തെ വേറിട്ടതാക്കും.

'ജൂനിയര്‍ മുഹമ്മദ് റഫി' എന്ന് പരക്കെ ഖ്യാതിയുള്ള മുഹമ്മദ് അസ്‌ലം, പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷരീഫ്, രഹ്‌ന, അഫ്‌സല്‍ തുടങ്ങിയവരുടെ ഗാനവിരുന്ന്; ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളും താരങ്ങളുമായ സുരഭി, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍ എന്നിവരുടെ ഹാസ്യ പരിപാടികള്‍; ഫാസിലാ ബാനു, വിഷ്ണു, ബെന്‍സീറ, ഫാമിസ് എന്നിവരുടെ സംഗീത പ്രകടനങ്ങള്‍ എന്നിവയുമുണ്ടാകും. 'സായിദ് വര്‍ഷാ'ചരണ ഭാഗമായി പ്രത്യേക കലാ-സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഉമ്മന്‍ ചാണ്ടി, പത്മശ്രീ യൂസുഫലി എം.എ, പത്മശ്രീ ഡോ. ബി.ആര്‍ ഷെട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട് തുടങ്ങിയ നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. യുഎഇയുടെ രാഷ്ട്ര ശില്‍പി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ ജന്മശതാബ്ദി വര്‍ഷം (ഇയര്‍ ഓഫ് സായിദ് 2018) പ്രമാണിച്ച് കേരളത്തിലെ 100 ദിര്‍ധന യുവതികളുടെ വിവാഹ സഹായ പദ്ധതിയായ 'ഹരിത മംഗല്യം' തീയതി പ്രഖ്യാപനം ചടങ്ങില്‍ നിര്‍വഹിക്കും. മെഗാ ഇവന്റിലെ പ്രേക്ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐഫോണ്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി തുടങ്ങിയ വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കുന്നതാണ്. പ്രശസ്ത ഇവന്റ്‌സ് ഡയറക്ടര്‍ എന്‍.വി അജിത് ആണ് മെഗാ ഷോ സംവിധാനം ചെയ്യുന്നത്. പ്രമുഖ നടനും സാംസ്‌കാരിക പ്രവര്‍ത്തകനും യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടറുമായ കെ.കെ മൊയ്തീന്‍കോയ ഏകോപനം നിര്‍വഹിക്കും.

sharjah

പ്രശസ്ത ചലച്ചിത്ര നടനും ടിവി അവതാരകനും ഹിറ്റ് എഫ്എം പ്രോഗ്രാം ഡയറക്ടറുമായ മിഥുന്‍ ആണ് 'ഹരിത ചന്ദ്രിക-2018'ന്റെ അവതാരകന്‍. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മൂലമായിരിക്കും. പാസുകള്‍ക്ക് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസുമായി (04 2386888) ബന്ധപ്പെടാം. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.പി അലി ബാവ ഹാജി, യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, കെ.കെ മൊയ്തീന്‍കോയ, എഫ്എംസി ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍, അല്‍ഖത്താല്‍ ഗ്രൂപ് എംഡി എ.എ.കെ മുസ്തഫ, മിഥുന്‍, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, അല്‍ഖാജ ഗ്രൂപ് സിഇഒ ബിച്ചി അഹ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+