Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യ പുരുഷന്റെ കൂടെ ഹോട്ടല്‍ മുറിയില്‍ തനിച്ചായി; ഷാര്‍ജയില്‍ കേസിലകപ്പെട്ട യുവതിക്ക് ജാമ്യം

ഷാര്‍ജ: അപരിചിതനായ പുരുഷന്റെ കൂടെ ഹോട്ടല്‍ മുറിയില്‍ അല്‍പനേരം ഒറ്റയ്ക്കു നിന്ന രണ്ട് കുട്ടികളുടെ മാതാവിന് ഒടുവില്‍ ഷാര്‍ജ കോടതി ജാമ്യം അനുവദിച്ചു. ഷാര്‍ജ ക്രിമിനല്‍ കോടതി നേരത്തേ മൂന്നു മാസത്തേക്ക് സ്ത്രീയെ തടവിന് ശിക്ഷിച്ചിരുന്നു. മതവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന കുറ്റകൃത്യമെന്ന് പറഞ്ഞായിരുന്നു യു.എ.ഇ പൗരന്റെ ഭാര്യയായ മൊറോക്കോ യുവതിയെ കോടതി ശിക്ഷിച്ചത്. 2016 ഫെബ്രുവരി ഒന്നിന് നടന്ന സംവത്തിലാണ് ഇപ്പോള്‍ സ്ത്രീക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പരിചയമില്ലാത്ത ഒരു പുരുഷനുമൊത്ത് സ്ത്രീ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്കിരിക്കുന്നത് യു.എ.ഇ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. ഒരു വര്‍ഷം തടവം പിഴയും പ്രവാസിയാണെങ്കില്‍ നാടുകടത്തലുമാണ് ശിക്ഷ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഹോട്ടല്‍മുറി റെയ്ഡ് നടത്തിയത്. വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം.

 minor-girl-gan

എന്നാല്‍ താന്‍ മറ്റൊരാള്‍ക്കൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നുവെന്ന കാര്യം സമ്മതിച്ച യുവതി, പക്ഷെ അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധിപ്പിച്ചു. തന്റെ കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനു വേണ്ടിയാണ് ഹോട്ടല്‍ മുറിയിലെത്തിയതെന്നും നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയും അവിടെ വച്ച് നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ കക്ഷിയെ പോലിസ് അറസ്റ്റ് ചെയ്തത് അനധികൃതമായാണെന്ന് പ്രതിഭാഗം അഭിഭാഷക നൂറ അല്‍ ഹജിരിയും കോടതിയില്‍ വാദിച്ചു. പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതിയില്ലാതെയായിരുന്നു അറസ്റ്റ്. രാത്രി ഒന്‍പത് മണിക്ക് ശേഷം യുവതി മുറിയിലുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസിന് അനുവാദം ലഭിച്ചതെന്നും എന്നാല്‍ വൈകിട്ടോടെ തന്നെ പോലിസ് യുവതിയെ പിടികൂടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

തന്റെ കക്ഷി വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നുവെന്നും അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനോ മറ്റ് അരുതാത്തത് എന്തെങ്കിലും സംഭവിച്ചതിനോ ഒരു തെളിവും പരിശോധനയില്‍ ലഭിച്ചിട്ടില്ലെന്നും അഭിഭാഷക വാദിച്ചു. മതവിരുദ്ധമായതൊന്നും തന്റെ കക്ഷി ചെയ്തിട്ടില്ല എന്നതിനാല്‍ തടവ് ശിക്ഷയും നാടുകടത്തലും ഒഴിവാക്കിക്കൊടുക്കണമെന്നുള്ള അഭിഭാഷകയുടെ വാദം കേട്ട കോടതി, യുവതിക്ക് ജാമ്യം നല്‍കി ഉത്തരവിടുകയായിരുന്നു. കേസ് മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+