കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ സഹായിക്കണം, ബാല്യകാല സുഹൃത്തിന്റെ അപേക്ഷ, ദുബായില്‍ ദുരിത ജീവിതം!!

വാടക, വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തുടരുന്നതിന്റെ പിഴ. ഫുജൈറയിലെ ട്രേഡ് ലൈസന്‍സ് റദ്ദാക്കാനുള്ള പണം എന്നിവയാണ് റീത്തയ്ക്ക് അടയ്ക്കാനുള്ളത്

Google Oneindia Malayalam News
SHASHI THAROOR

ദുബായ്: ശശി തരൂരിന്റെ ബാല്യകാല സുഹൃത്തായ വയോധിത ദുബായില്‍ ദുരിതത്തില്‍. ആരും കേട്ടാല്‍ മനസലിഞ്ഞ് പോകുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത്. ഒരായുഷ്‌കാലം മുഴുവന്‍ കുടുംബത്തെയും മാതാപിതാക്കളെയും നോക്കിയ ഇവര്‍ ഇപ്പോള്‍ വീണിരിക്കുന്നത് തീരാ ദുരിതത്തിലേക്കാണ്.

ആരും സഹായിക്കാനില്ലാതെ, ഏത് നിമിഷവും താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന അവസ്ഥയിലാണ് തൃശൂര്‍ സ്വദേശിയായ റീത്ത രാംദാസ് വാരിയര്‍. കടബാധ്യതകളുടെ ശാരീരിക അവശതകളുമെല്ലാം അവരെ തളര്‍ത്തിയിരിക്കുകയാണ്. ശശി തരൂര്‍ അടക്കമുള്ള സുമനസ്സുകളുടെ സഹായത്തിനായി അവര്‍ അപേക്ഷിക്കുകയാണ്....

തരൂരിന്റെ ബാല്യകാല സുഹൃത്ത്

തരൂരിന്റെ ബാല്യകാല സുഹൃത്ത്

ശശി തരൂരിന്റെ കൊല്‍ക്കത്തയിലെ ബാല്യകാല സുഹൃത്താണ് പാതി മലയാളി കൂടിയായ റീത്ത. തൃശൂര്‍ സ്വദേശിയാണ് റീത്തയുടെ പിതാവ്. കൊല്‍ക്കത്തക്കാരിയാണ് അമ്മ. ദുബായിലെ അല്‍ നഹ്ദയിലാണ് റീത്ത ഇപ്പോള്‍ താമസിക്കുന്നത്. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് അവര്‍ക്കുള്ളത്. രോഗങ്ങളും കടബാധ്യതകളും അവരെ തളര്‍ത്തിയിരിക്കുകയാണ്. പഴയ സൗഹൃദം വെച്ച് തരൂര്‍ സഹായിക്കാതിരിക്കില്ല എന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനാണ് റീത്തയുടെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചത്.

ദുബായിലെ ദുരിത ജീവിതം

ദുബായിലെ ദുരിത ജീവിതം

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

വാടക, വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തുടരുന്നതിന്റെ പിഴ. ഫുജൈറയിലെ ട്രേഡ് ലൈസന്‍സ് റദ്ദാക്കാനുള്ള പണം എന്നിവയാണ് റീത്തയ്ക്ക് അടയ്ക്കാനുള്ളത്. ഇത് എന്ന് അവസാനിക്കുന്നുവോ അപ്പോള്‍ മാത്രമേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവൂ. താമസി സ്ഥലത്തെ വാടക പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍. അപ്പോള്‍ എങ്ങനെയാണ് മറ്റ് കാര്യങ്ങളൊക്കെ കൊടുത്ത് തീര്‍ക്കാനാവുക. അത് മാത്രമല്ല, ഏത് നിമിഷവും താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്ന ഭയത്തിലാണ് റീത്ത. അതോടെ ജീവിതം തെരുവിലാകുമെന്ന ഭയവും ഇവര്‍ക്കുണ്ട്്.

കൊല്‍ക്കത്തയിലേക്ക് മടങ്ങണം

കൊല്‍ക്കത്തയിലേക്ക് മടങ്ങണം

കൊല്‍ക്കത്തയിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തിലാണ് അവരുള്ളത്. എന്നാല്‍ നിത്യവൃത്തിക്ക് അടക്കം ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലാണ് അവര്‍. 1996ല്‍ ഭര്‍ത്താവിനൊത്ത് യുഎഇയിലെത്തിയതാണ് റീത്ത. ഭര്‍ത്താവ് കൊച്ചി സ്വദേശി രാംദാസാണ്. 65 വയസ്സ് വരെ ഇവിടെ ജോലി ചെയ്തിരുന്നു റീത്ത. മാതാപിതാക്കളെ അടക്കം നോക്കിയിരുന്നതും ഇവരായിരുന്നു. ഭര്‍ത്താവുമായി ഇവര്‍ 2002ല്‍ പിരിഞ്ഞിരുന്നു. ഭര്‍ത്താവും, സുഖമില്ലാത്ത മകനും ഇപ്പോള്‍ ചെന്നൈയിലാണ്. റീത്തയുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല.

ഇനി ജോലിയെടുക്കാനാവില്ല

ഇനി ജോലിയെടുക്കാനാവില്ല

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

65 വയസ്സായപ്പോള്‍ വിസ പുതുക്കാന്‍ റീത്തയ്ക്ക് സാധിക്കുമായിരുന്നില്ല. ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് വിരമിക്കുകയായിരുന്നു. പിന്നീട് ട്രേഡിങ് ലൈസന്‍സ് എടുത്താണ് ഇവര്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് വിസ സ്വന്തമാക്കിയത്. എന്നാല്‍ ദുരിതം മാത്രമാണ് ഇവര്‍ക്കുള്ളത്. പ്രവാസ ലോകത്ത് ഇവര്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ജോലി ഇനി ലഭിക്കുകയുമില്ല. വാട കുടിശ്ശിക വര്‍ധിച്ചതോടെ ഷാര്‍ജയിലെ കെട്ടിട ഉടമ ഇവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് മാസം ജയിലിലായിരുന്നു. പിന്നീട് സുഹൃത്തുക്കളില്‍ ചിലരാണ് ഇവരെ സഹായിച്ചത്. ഇപ്പോള്‍ അതുമില്ലാത്ത അവസ്ഥയാണ്.

ജീവിതത്തെ ദുരിതമാക്കി അപകടം

ജീവിതത്തെ ദുരിതമാക്കി അപകടം

ബാബ വംഗയ്ക്ക് തുല്യം; ലോകം അവര്‍ കാല്‍ക്കീഴിലാക്കും, പിന്നാലെ അക്കാര്യം സംഭവിക്കുമെന്ന് പ്രവചനംബാബ വംഗയ്ക്ക് തുല്യം; ലോകം അവര്‍ കാല്‍ക്കീഴിലാക്കും, പിന്നാലെ അക്കാര്യം സംഭവിക്കുമെന്ന് പ്രവചനം

ദുബായില്‍ വെച്ച് റോഡ് ക്രോസ് ചെയ്യുമ്പോള്‍ കാറിടിപ്പിച്ച് തെറിപ്പിച്ചതാണ് അടുത്ത ദുരന്തം. 2020ലായിരുന്നു ഇത്. കാലിനും കൈയ്ക്കുമെല്ലാം കാര്യമായ പരിക്കുണ്ടായിരുന്നു. ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ പണം കിട്ടിയില്ല. പലരും സഹായിച്ചത് കൊണ്ടാണ് ആശുപത്രിയിലെ പണം അടയ്ക്കാനായത്. ഡ്രൈവിങ് ലൈസന്‍സില്ലാത്ത പാകിസ്താനി യുവാവാണ് കാര്‍ ഓടിച്ചത്. വിസ കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഇവര്‍ വലിയൊരു തുക തന്നെ പിഴയൊടുക്കേണ്ടി വരും. ഇന്ത്യ കോണ്‍സുലേറ്റിന്റെ അടക്കം ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊന്നും നടന്നിട്ടില്ല.

English summary
shashi tharoor's childhood friend facing life challenges in dubai, struggling for daily needs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X