ഷെഹബാസ് ഷെരീഫ് രണ്ടാമതും പാകിസ്താന് പ്രധാനമന്ത്രി, പാര്‍ലമെന്റംഗങ്ങളുടെ വന്‍ പിന്തുണ
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട് ഷഹബാസ് ഷെരീഫ്. നേരത്തെ കാവല്‍ സര്‍ക്കാരിലും അദ്ദേഹമായിരുന്നു പ്രധാനമന്ത്രി. വോട്ടെടുപ്പില്‍ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. 201 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിരാളിയായ ഒമര്‍ അയ്യൂബിന് 92 വോട്ടുകളാണ് ലഭിച്ചത്. സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ പിന്തുണ ഒമറിന് ഉണ്ടായിരുന്നത്.
ഇവര്‍ ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീകി ഇന്‍സാഫ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ്. അതേസമയം വോട്ടെടുപ്പില്‍ വിജയിക്കാന്‍ 169 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. നേരത്തെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു വോട്ടെടുപ്പ്. ഇതേ തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നതും വൈകിയിരുന്നു.

വലിയ ബഹളങ്ങള്‍ക്കിടെയാണ് സഭയില്‍ വോട്ടെടുപ്പ് നടന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാരിനെയാണ് ഷെഹബാസ് ഷെരീഫ് നയിക്കുക. ഇമ്രാന് ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രരാണ് തിരഞ്ഞെടുപ്പില്‍ കൂടുതലും വിജയിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്.
സര്‍ദാര്‍ അയാസ് സാദിഖിനെ സ്പീക്കര്‍ സ്ഥാനത്തേക്കും നവാസ് ഷെരീഫ് പിന്തുണച്ചിരുന്നു. നേരത്തെ 16 മാസമാണ് ഷെഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. ഷെരീഫിന്റെ പിഎംഎല്‍-എന്നിന് സര്‍ക്കാരുണ്ടാക്കാന്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. അതേസമയം പിഎംഎല്‍എന്‍-പിപിപി സഖ്യ ധാരണകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
നവാസ് ഷെരീഫിന്റെ രാഷ്ട്രീയ പിന്‍ഗാമി കൂടിയാണ് മകള്‍. തിങ്കളാഴ്ച്ച അവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാകിസ്താനിലെ ഏതൊരു പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ഒരു വനിത എത്തുന്നത് ഇത് ആദ്യമായിട്ടാണ്. മുന്‍ പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പ്രസിഡന്റ് പദം ലഭിക്കും.
പിപിപിയുടെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ പിടിഐ പിന്തുണയോടെ 93 സ്വതന്ത്രരാണ് വിജയിച്ചത്. 265 സീറ്റാണ് ആകെയുള്ളത്. പിഎംഎല്‍എന്നിന് 75 സീറ്റാണ് ലഭിച്ചത്.അതേസമയം പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റാണ് ലഭിച്ചത്. കറാച്ചി പാര്‍ട്ടിയായ മുത്തഹിത ക്വാമി മൂവ്മെന്റ് പാകിസ്താന് 17 സീറ്റ് ലഭിച്ചു.
വിഭജനകാലത്ത് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത ഉര്‍ദു സംസാരിക്കുന്നവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിത്. അതേസമയം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. പാകിസ്താന് പാര്‍ലമെന്റില്‍ 133 സീറ്റാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications