കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 ഏക്കറില്‍ അബുദാബിയില്‍ ആദ്യ വമ്പന്‍ ഹിന്ദു ക്ഷേത്രം; രൂപകല്‍പ്പന തിരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്

Google Oneindia Malayalam News

ദുബായ്: ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ആവേശം നല്‍കി അബുദാബായിലെ ആദ്യ ഹിന്ദുക്ഷേത്രം. ഇതിന്റെ രൂപകല്‍പ്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനാണ്. ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലളിതമായ രൂപകല്‍പ്പനയായിരുന്നു ക്ഷേത്രത്തിനായി മുന്നില്‍ കണ്ടത്. എന്നാല്‍ ഇത് ഒഴിവാക്കി പരമ്പരാഗത രീതിയിലുള്ള വമ്പന്‍ ക്ഷേത്ര കെട്ടിടത്തിന്റെ ഡിസൈന്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് രൂപകല്‍പ്പനകള്‍ തന്നെ ക്ഷേത്രത്തിനായി തയ്യാറാക്കിയിരുന്നു. അതില്‍ ഏറ്റവും മികച്ചത് ഷെയ്ഖ് മുഹമ്മദ് തിരഞ്ഞെടുക്കുകയായിരുന്നു.

1

ബാപ്പ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ അന്തരിച്ച ആത്മീയ നേതാവ് സ്വാമി മഹാരാജിന്റെ അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ക്ഷേത്രം യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറയുന്നു. അന്തരിച്ച സ്വാമി മഹാരാജ് 1997ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ക്ഷേത്രമില്ലാത്തതിനാല്‍ ഒരുപാട് വിഷമിച്ചിരുന്നു.

ലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങിലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി

എന്നെങ്കില്‍ അബുദാബിയില്‍ ഒരു ക്ഷേത്രം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതാണ് ഇപ്പോള്‍ നിറവേറാന്‍ പോകുന്നതെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറയുന്നു. എങ്ങനെയാണ് ഇത് അബുദാബിയില്‍ സാധ്യമായതെന്നാണ് പലരും ചോദിക്കുന്നത്. അവര്‍ക്കെല്ലാം ഇപ്പോള്‍ ഈ ക്ഷേത്രമൊരു അത്ഭുതമാണെന്ന് സ്വാമി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍

2015 ഓഗസ്റ്റിലാണ് യുഎഇ സര്‍ക്കാര്‍ അബുദാബിയില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി അനുവദിച്ചത്. ആദ്യം 13.5 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മാണത്തിനും, പിന്നീട് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ ഭൂമി കൂടിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു യുഎഇ സന്ദര്‍ശന വേളയില്‍ അന്നത്തെ കിരീടാവകാശിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഭൂമി കൈമാറിയത്.

2018 ബാപ്‌സ് പ്രതിനിധികളോടൊപ്പം പ്രധാനമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോള്‍, ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ക്ഷേത്രത്തിന്റെ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇതില്‍ നിന്നാണ് പരമ്പരാഗതമായ വലിയ ക്ഷേത്രത്തിന്റെ രൂപകല്‍പ്പന അദ്ദേഹം തിരഞ്ഞെടുത്തത്.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

പരമ്പരാഗതമായ ക്ഷേത്രം അബുദാബിയില്‍ നിര്‍മിക്കുക അസാധ്യമാണെന്ന് ആയിരം പേരെങ്കിലും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബ്രഹ്മവിഹരിദാസ് സ്വാമി പറഞ്ഞു. എന്നാല്‍ സ്വാമി മഹാരാജിന്റെ ഊര്‍ജം ഞങ്ങളുടെ പ്രാര്‍ത്ഥനയിലുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ക്ഷേത്രം സാധ്യമാക്കുന്നതിലേക്ക് എത്തിച്ചതെന്ന് സ്വാമി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ഞങ്ങള്‍ ഷെയ്ഖ് മുഹമ്മദിനെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ ഉദാരമനസ്സ് അപ്പോഴാണ് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞത്. സമാധാനവും, സാഹോദര്യവും, സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതാവും ഈ ക്ഷേത്രം. എല്ലാവരെയും ഈ ക്ഷേത്രം ഒന്നിപ്പിക്കുമെന്നും ബ്രഹ്മവിഹരിദാസ് സ്വാമി പറഞ്ഞു.

English summary
sheikh nahyan select best design for hindu temple in abu dabhi says head of hindu mandir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X