കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്....നിങ്ങള്‍ ത്യാഗികളാണ്, കശ്മീരില്‍ ഇന്ത്യക്കെതിരെ അക്തര്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് വന്‍ വിവാദങ്ങളാണ് ഇന്ത്യക്കുള്ളിലും പുറത്തുമായി നടക്കുന്നത്. പാകിസ്താന്‍ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ സജീവമാക്കിട്ടുമുണ്ട്. ആകാശമാര്‍ഗം അടയ്ക്കുകയും, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഏറ്റവും മോശം അവസ്ഥിലാണ് ഇരുവരും തമ്മിലുള്ള ബന്ധം. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ താരം ഷോയിബ് അക്തറും ഇന്ത്യയെ വിമര്‍ശിച്ചിരിക്കുകയാണ്.

1

കശ്മീര്‍ ഇന്ത്യ അടിച്ചമര്‍ത്തി കൈവശം വെച്ചിരിക്കുകയാണെന്ന പാകിസ്താന്‍ വാദം തന്നെയാണ് അക്തറും ആവര്‍ത്തിച്ചിരിക്കുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈദ് മുബാറക്ക്. നിങ്ങളാണ് ത്യാഗമെന്താണെന്ന് നിര്‍വചിച്ചത്. ഞങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഒപ്പമുണ്ട്. വലിയൊരു കാര്യത്തിന് വേണ്ടി ജീവിക്കുന്നത് മഹത്തരമാണെന്നായിരുന്നു അക്തറിന്റെ കുറിപ്പ്.

അതേസമയം പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നാണ് ഇത്തരമൊരു പ്രസ്താവന വീണ്ടും ഉണ്ടായിരിക്കുന്നത് എന്നതും അദ്ഭുതമാണ്. നേരത്തെ ഷാഹിദ് അഫ്രീദിയും കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത് വലിയ തെറ്റാണെന്നും, യുഎന്‍ ഇടപെടണമെന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതില്‍ മധ്യസ്ഥത വഹിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരിലല്ല, പാക് അധീന കശ്മീരിലാണ് പ്രശ്‌നങ്ങള്‍ നടക്കുന്നതെന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.

എന്നാല്‍ അക്തറിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യയില്‍ വിവിധ പരിപാടികള്‍ക്കായി വരുന്ന അക്തറിനെ വിലക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. ഇന്ത്യയില്‍ റിയാലിറ്റി ഷോയില്‍ അടക്കം അതിഥിയായി അക്തര്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളിലും അക്തര്‍ കമന്റേറ്ററായി എത്തുന്നുണ്ട്. എന്നാല്‍ ഇതിനോട് ഇന്ത്യന്‍ താരങ്ങള്‍ ആരും പ്രതികരിച്ചിട്ടില്ല.

2

പ്രളയക്കെടുതിയില്‍ വെറൈറ്റി ചലഞ്ചുമായി ബിജിപാല്‍... ഏറ്റെടുത്ത് ആഷിഖ് അബു, ഒടുവില്‍ വൈറല്‍!!പ്രളയക്കെടുതിയില്‍ വെറൈറ്റി ചലഞ്ചുമായി ബിജിപാല്‍... ഏറ്റെടുത്ത് ആഷിഖ് അബു, ഒടുവില്‍ വൈറല്‍!!

English summary
shoaib akhtar against india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X