യുഎസിലെ ജോർജിയയിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്, പ്രതിയായ 14കാരൻ പിടിയിൽ
ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവരം.

വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയുണ്ടായി. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്‌കൂളിന് സമീപത്തെ വയലിൽ തടിച്ചുകൂടി. അപലാച്ചി ഹൈസ്‌കൂളിനുള്ളിൽ വെടിയുതിർത്ത 14 വയസുള്ള ആൺകുട്ടി ആ സ്‌കൂളിൽ പഠിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. 'നിലവിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്‌തതിന് ശേഷം അവിടം കടുത്ത ലോക്ക്ഡൗണിലാണ്' അപലാച്ചി ഹൈസ്‌കൂൾ രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ വീണ്ടും ഒരു വെടിവെപ്പ് റിപ്പോർട്ട് ചെയ്യുന്നത്, അതും ഒരു സ്‌കൂളിൽ.
സംസ്ഥാന തലസ്ഥാനമായ അറ്റ്ലാന്റയിൽ നിന്ന് ഏകദേശം 45 മൈൽ (70 കിലോമീറ്റർ) വടക്കുകിഴക്കായി വിൻഡർ പട്ടണത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ ഏജൻസികൾ കൃത്യമായി പ്രതികരിച്ചുവെന്ന് ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ എക്‌സിലൂടെ വ്യക്തമാക്കി. വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഭരണകൂടം ഫെഡറൽ, സ്‌റ്റേറ്റ്, പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപനം തുടരുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎസിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നേരെ ഉൾപ്പെടെ നൂറിലധികം വെടിവെപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തോക്ക് കൈവശം വയ്ക്കുന്ന നിയമത്തിലെ പോരായ്‌മമകളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. 2007ൽ വിർജീനിയയിലെ ടെക്കിൽ ഉണ്ടായ വെടിവെപ്പിൽ മുപ്പതിൽ അധികം പേരാണ് കൊല്ലപ്പെട്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications