യുഎസ്സിലെ ഇന്ത്യാനയിലെ മാളില്‍ വെടിവെപ്പ്, മൂന്ന് പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചിട്ടു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനയില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യാനയിലെ മാളിയാണ് വെടിവെപ്പ് നടന്നത്. മൂന്നോളം പേര്‍ക്ക് പരിക്കേറ്റു. യുഎസ്സിലെ തോക്കുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും പുതിയ സംഭവമാണിത്. അതേസമയം അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലാണ് ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടന്നത്. വൈകീട്ടായിരുന്നു സംഭവമെന്നും ഇന്ത്യാനയിലെ ഗ്രീന്‍വുഡിലെ മേയര്‍ മാര്‍ക്ക് മയേഴ്‌സ് പറഞ്ഞു. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും മേയര്‍ സ്ഥിരീകരിച്ചു. തോക്കുധാരിയെ ആയുധമേന്തിയ പൗരന്‍ വെടിവെച്ച് കൊലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം ഗ്രീന്‍വുഡ് പോലീസ് സംഭവത്തിന് ദൃക്‌സാക്ഷികളെ തേടുന്നുണ്ട്. സംഭവത്തെ കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ സമീപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്സില്‍ തോക്കുമായി ബന്ധപ്പെട്ട് നടക്കുന്ന വെടിവെപ്പുകളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ഒരു വര്‍ഷം 40000 മരണങ്ങള്‍ തോക്കുകള്‍ കാരണമാണ് സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിക്കാഗോയിലെ നഗരപ്രദേശത്ത് ഒരു പരേഡിന് നേരെ തോക്കധാരി വെടിയുതിര്‍ത്തിട്ട് ആഴ്ച്ചകള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. മെയ് മാസത്തില്‍ രണ്ട് കൂട്ടക്കൊലകളാണ് തോക്കുപയോഗിച്ച് നടന്നത്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് കറുത്ത വര്‍ഗക്കാരെയാണ് വെടിവെച്ചിട്ടത്. ടെക്‌സസിലെ എലമെന്ററി സ്‌കൂളില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്തുകൊണ്ട് തോക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നില്ലെന്നാണ് ചോദ്യം. അടുത്ത കുറച്ച് മാസങ്ങള്‍ക്കായി വന്‍ തോതിലാണ് തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത്. തോക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രതിനിധികളുടെ സഭ ഈ ആഴ്ച്ച വോട്ടെടുപ്പ് നടത്തുന്നുണ്ട്. 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് തോക്ക് നിയന്ത്രണത്തിനായി വോട്ടെടുപ്പ് വരുന്നത്.












Click it and Unblock the Notifications