യുഎസ്സിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു
രണ്ടിടത്ത് വെടിവെപ്പ് ഉണ്ടായെന്നാണ് യൂണിവേഴ്‌സിറ്റി അകൃതര്‍ പറയുന്നത് അതേസമയം ബെര്‍ക്കി ഹാളിനടുത്ത് നിന്ന് വെടിയൊച്ച കേട്ടതെന്ന് പോലീസ് പറഞ്ഞു.

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. ഈസ്റ്റ് ലാന്‍സിംഗിലെ മെയിന്‍ ക്യാമ്പസിലേക്ക് പോലീസ് എത്തിയിട്ടുണ്ട്.
വെടിവെച്ചത് ഒരു യുവാവാണെന്നാണ് പോലീസ് പറയുന്നത്. തോക്കുധാരിയാണ് ആക്രമണം നടത്തിയത്. രണ്ടിടത്ത് വെടിവെപ്പ് ഉണ്ടായെന്നാണ് യൂണിവേഴ്‌സിറ്റി അകൃതര്‍ പറയുന്നത് അതേസമയം ബെര്‍ക്കി ഹാളിനടുത്ത് നിന്ന് വെടിയൊച്ച കേട്ടതെന്ന് പോലീസ് പറഞ്ഞു.

അതേസമയം ഒരാള്‍ കൊല്ലപ്പെട്ടതായി ഡിട്രോയിറ്റ് ന്യൂസ് സ്ഥിരീകരിച്ചു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി വക്താവിനെ ഉദ്ധരിച്ചാണ് ഇക്ക3ര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് മിഷിഗണ്‍ പോലീസ് പറയുന്നത്. എന്നാല്‍ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. അടുത്തുള്ള ആശുപത്രിയിലേക്ക് നിരവധി പേരെ മാറ്റിയതായും പറഞ്ഞു. അതേസമയം ക്യാമ്പസിലെ കെട്ടിടങ്ങള്‍ പലതും പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം ക്യാമ്പസ് ഇപ്പോളല്‍ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന് രണ്ട് മണിക്കൂറിനുളള്ളില്‍ പോലീസ് ക്യാമ്പസിനുള്ളില്‍ സുരക്ഷ ഉറപ്പാക്കിയത്.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
ഉയരം കുറഞ്ഞ് മാസ്‌ക് ധരിച്ച ഒരാളാണ് വെടിവെച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ ഒളിവിലാണ്. വെടിവെച്ചതിന് ശേഷം ഇയാള്‍ നടന്ന് പോവുകയായിരുന്നു.
വിദ്യാര്‍ത്ഥികളോടും, ഫാക്വല്‍റ്റികളോടും, അടുത്ത് തന്നെയുള്ള താമസക്കാരോടും സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ പോലീസ് നിര്‍ദശിച്ചിട്ടുണ്ട്. ഈ മാസ്‌ക് ധരിച്ചയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
ഉന്നത പഠനത്തിന് പേരുകേട്ട ക്യാമ്പസാണ് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി. എല്ലാ ക്ലാസുകളും, ക്യാമ്പസ് പ്രവര്‍ത്തനങ്ങളും അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കിയതായി യൂണിവേഴ്‌സിറ്റി പോലീസ് അറിയിച്ചു.
14 മാസത്തിനിടെ മിഷിഗണില്‍ സംഭവിക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. 2021ല്‍ പതിനഞ്ചുകാരന്റെ വെടിവെപ്പില്‍ നാല് സഹപാഠികളാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications