സുഹൃത്ത് ടിക്കറ്റ് എടുത്തു, യുവതിക്ക് അടിച്ചത് ബംപര്‍, പണം കിട്ടില്ല. സുഹൃത്ത് മുങ്ങി

സുഹൃത്തിനെ കൊണ്ട് തനിക്ക് പറ്റുന്ന ഒരു നമ്പര്‍ എടുത്ത യുവതിക്ക് അടിച്ചത് ബംപറാണ്. കോടികള്‍ കൈയ്യിലെത്തി എന്ന് ഉറപ്പിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് സമ്മാനത്തിന്റെ കാര്യത്തില്‍ വലിയ ട്വിസ്റ്റുണ്ടായത്.

singapore lottery

സിംഗപ്പൂര്‍ സിറ്റി: ആത്മാര്‍ത്ഥമായി നമ്മള്‍ വിശ്വസിക്കുന്ന സുഹൃത്തുക്കളെ എന്തും വിശ്വസിച്ചേല്‍പ്പിക്കുന്നവരുണ്ട്. അത് സുഹൃത്ബന്ധത്തിന്റെ ആഴവും അതുപോലെ വിശ്വാസവും ഉള്ളത് കൊണ്ടാണ്. അത്തരത്തില്‍ വിശ്വസിക്കുന്ന ഒരു സുഹൃത്ത് നമ്മളെ ചതിച്ചാല്‍ എന്ത് ചെയ്യും. ചിന്തിക്കാന്‍ പോലും പറ്റില്ല അല്ലേ. എങ്കില്‍ അത്തരത്തിലുള്ള സുഹൃത്തുക്കളും ഈ ലോകത്തുണ്ടെന്ന് പറയേണ്ടി വരും.

ഒരു യുവതിയുടെ ജീവിതത്തില്‍ വിശ്വാസം കൊണ്ട് വലിയ നഷ്ടമാണ് സംഭവിച്ചത്. അതേ സുഹൃത്ത് ബന്ധം കൊണ്ട് തന്നെ ഈ യുവതിയെ തേടി മഹാഭാഗ്യം എത്തിയിരുന്നു. പക്ഷേ നിമിഷ നേരം കൊണ്ട് എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

പുതുവത്സരത്തിലെ ഭാഗ്യപരീക്ഷണം

പുതുവത്സരത്തിലെ ഭാഗ്യപരീക്ഷണം

ചാന്ദ്ര പുതുവത്സരത്തില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത് ചൈന മുതല്‍ സിംഗപ്പൂര്‍ വരെയുള്ള രാജ്യങ്ങളില്‍ സ്ഥിരമായി നടക്കുന്ന കാര്യമാണ്. ലോട്ടറി എടുക്കുന്നതില്‍ അങ്ങനെ പലരുടെയും ഹോബിയായും മാറിയിട്ടുണ്ട്. അതേസമയം അത്തരമൊരു ദിവസം തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയതാണ് സിംഗപ്പൂരിലെ ഒരു യുവതി. എന്നാല്‍ പിന്നീട് തന്റെ ജീവിതത്തില്‍ ഉണ്ടായ ഭാഗ്യവും തൊട്ട് പിന്നാലെ എത്തിയ ഭാഗ്യക്കേടുമെല്ലാം ഇവര്‍ പങ്കുവെച്ചിരിക്കുകയാണ്. കോടികള്‍ സമ്മാനം അടിച്ചെങ്കിലും, തന്റെ വിശ്വാസം സുഹൃത്ത് തകര്‍ത്ത് കളഞ്ഞുവെന്ന് യുവതി പറഞ്ഞു.

സുഹൃത്ത് എടുത്ത് നല്‍കിയ ലോട്ടറി

സുഹൃത്ത് എടുത്ത് നല്‍കിയ ലോട്ടറി

യുവതിക്ക് ലോട്ടറിയെടുക്കാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. തുടര്‍ന്ന് ആത്മാര്‍ത്ഥ സുഹൃത്തിനെ വിളിച്ച് തനിക്ക് ഒരു ലോട്ടറി എടുത്ത് തരാന്‍ പറഞ്ഞു. ഇതിന്റെ പണവും നല്‍കി. പക്ഷേ യുവതിക്ക് ആ ടിക്കറ്റ് കിട്ടിയിരുന്നില്ല. സുഹൃത്തായ യുവാവിന്റെ കൈവശം തന്നെയായിരുന്നു ആ ടിക്കറ്റ് ഉണ്ടായിരുന്നത്. പക്ഷേ വലിയ ഭാഗ്യം പോലെ ആ ലോട്ടറിക്ക് തന്നെ വലിയ സമ്മാനം അടിച്ചത്. ആരും പ്രതീക്ഷിക്കാതിരുന്ന സമയത്ത് കോടികളായിരുന്നു ഈ യുവതിക്ക് അടിച്ചത്. ഈ ടിക്കറ്റ് യുവാവില്‍ നിന്ന് വാങ്ങാന്‍ നില്‍ക്കുകയായിരുന്നു യുവതി.

ലോട്ടറിയടിച്ചത് കോടികള്‍

ലോട്ടറിയടിച്ചത് കോടികള്‍

സമ്മാനം അടിച്ചത് വന്‍ തുകയായത് കൊണ്ട് യുവതി ആകെ ആവേശത്തിലായിരുന്നു. പക്ഷേ ഇവിടെയാണ് ട്വിസ്റ്റ് നടന്നത്. സുഹൃത്തിനെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. പലതവണ ഇയാള്‍ക്കായി പരിശോധന നടത്തി. എന്നാല്‍ ലോട്ടറി അടിച്ച പണവുമായി ഈ സുഹൃത്ത് മുങ്ങിയിരുന്നു. യുവതി എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഈ യുവതിയില്‍ നിന്ന് എല്ലാ ബന്ധവും ഉപേക്ഷിച്ച് ഈ യുവാവ് മുങ്ങുകയായിരുന്നു. ഇതോടെ യുവതിക്ക് പണം കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കിട്ടിയ പണം യുവതിയുമായി പങ്കുവെക്കാന്‍ പോലും ഈ സുഹൃത്ത് തയ്യാറാവുന്നില്ല.

സുഹൃത്തിന്റെ പൊടിപോലുമില്ല

സുഹൃത്തിന്റെ പൊടിപോലുമില്ല

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

സ്വന്തം പണം കൊടുത്താണ് യുവതി എപ്പോഴും ടിക്കറ്റ് വാങ്ങാറുള്ളത്. അന്ന് പക്ഷേ യുവതിക്ക് തിരക്കായത് കൊണ്ടാണ് സുഹൃത്തിനോട് ടിക്കറ്റെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമ്മാനം അടിച്ചതോടെ സുഹൃത്ത് തനിനിറം കാണിക്കുകയായിരുന്നു. ജീവിതം തന്നെ മാറി മറഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു യുവതി. സഹായിക്കാന്‍ ടിക്കറ്റ് എടുത്ത് നല്‍കിയ ലോട്ടറിയും കൊണ്ടായിരുന്നു ഈ സുഹൃത്ത് മുങ്ങിയത്. അത് മാത്രമല്ല യുവതി അറിയാതെ ഈ പണം ഇയാള്‍ മാറിയെടുത്തിരുന്നു. ചെറിയൊരു ജോലിയും, അത്രയും തന്നെ വരുമാനവുമാണ് ഈ യുവതിക്ക് ഉള്ളത്.

മറ്റുള്ളവരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കരുത്

മറ്റുള്ളവരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കരുത്

സുഹൃത്തുക്കളായാലും ബന്ധുക്കളായാലും അവരോട് ടിക്കറ്റ് എടുത്ത് നല്‍കാന്‍ പറയാന്‍ പാടില്ല. നമ്മള്‍ തന്നെ ടിക്കറ്റെടുക്കുന്നതാണ് നല്ലതെന്നും യുവതി പറയുനനു. രണ്ട് ലക്ഷം യുഎസ് ഡോളറാണ് യുവതിക്ക് സമ്മാനമായി കിട്ടിയത്. 1 കോടി 63 ലക്ഷം രൂപയില്‍ അധികം വരുമിത്. ്അതേസമയം സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കാമെന്ന് വരെ ഇവര്‍ അറിയിച്ചിരുന്നു. അതിനൊപ്പം നല്ലൊരു ഹോട്ടലില്‍ വെച്ച് ഇവര്‍ക്കായി ട്രീറ്റ് കൊടുക്കുന്ന കാര്യവും ഇവരുടെ മനസ്സിലുണ്ടായിരുന്നു. ഇതിനിടെയാണ് സുഹൃത്ത് ടിക്കറ്റുമായി മുങ്ങിയത്. ഇവരുമായുള്ള എല്ലാ ബന്ധവും സുഹൃത്ത് അവസാനിപ്പിക്കുകയും ചെയ്തു.

പോലീസിന് ഒന്നും ചെയ്യാനില്ല

പോലീസിന് ഒന്നും ചെയ്യാനില്ല

യുവതി പോലീസിന്റെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. തെളിവായി ഇവര്‍ തമ്മിലുള്ള ചാറ്റുകളും നല്‍കി. എന്നാല്‍ പോലീസ് ഇടപെട്ടില്ല. ഇത് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌മെന്നാണ് പോലീസ് പറയുന്നു. സിംഗപ്പൂര്‍ പൂള്‍സില്‍ വരെ വിളിച്ച് യുവതി കാര്യം ചോദിച്ചു. എന്നാല്‍ ടിക്കറ്റ് ആരുടെ കൈവശമാണോ ഉള്ളത് അവര്‍ക്ക് മാത്രമേ സമ്മാനം നല്‍കൂ എന്ന് സിംഗപ്പൂര്‍ പൂള്‍സ് അറിയിച്ചു. അതേസമയം ഈ പണം വാങ്ങിയെടുക്കാന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+