സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോക്ക് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍, ഒരാള്‍ കസ്റ്റഡിയില്‍
ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 59കാരനായ ഫിക്കോയ്ക്ക് വയറിന് നാല് വെടിയേറ്റതായി സ്ലോവാക്യന്‍ ടിവി സ്റ്റേഷനായ ടിഎ3 റിപ്പോര്‍ട്ട് ചെയ്തു. ഹാന്‍ഡ്ലോവയിലെ ഹൗസ് ഓഫ് കള്‍ച്ചറിന് പുറത്ത് വെച്ചാണ് ഫിക്കോയ്ക്ക് നേരെ വധശ്രമമുണ്ടായത്.
തലസ്ഥാന നഗരിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണിത്. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുയായികളെയും കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നാല് തവണയാണ് ഫിക്കോയ്ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്.

അതേസമയം സംഭവസ്ഥലത്ത് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോബര്‍ട്ട് ഫിക്കോയെ ബാന്‍സ്ക ബൈസ്ട്രിക്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യൂറോപ്പ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച്ച മാത്രം ശേഷിക്കെയാണ് റിക്കോയ്ക്ക് വെടിയേറ്റത്. 27 രാഷ്ട്രങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നാണ് സൂചന.
പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ ലുബോസ് ബ്ലാഹ റിക്കോയ്ക്ക് വെടിയേറ്റത് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ലോവാക്യ പാര്‍ലമെന്റ് സെഷനിടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുകയാണെന്ന് സ്ലോവാക് ടാസര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
സ്ലോവാക്യയുടെ സുപ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ പ്രോഗസ്സീവ് സ്ലോവാക്യ, ഫ്രീഡം ആന്‍ഡ് സോളിഡാരിറ്റി എന്നിവരെല്ലാം പ്രതിഷേധ പ്രകടനങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരുന്ന വിവാദ സര്‍ക്കാര്‍ പദ്ധതിക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്.
പുതിയ നിയമത്തിലൂടെ റേഡിയോ, ടെലിവിഷന്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണം സര്‍ക്കാരിന് ലഭിക്കുമായിരുന്നു. ഈ അക്രമത്തെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് പ്രോഗസ്സീവ് സ്ലോവാക്യ നേതാവ് മൈക്കിള്‍ സിമെക്ക പറഞ്ഞു. സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് സുസാന കപുതോവയും ആക്രമണത്തെ അപലപിച്ചു. പ്രധാനമന്ത്രിക്കെതിരെ ആക്രമണം കിരാതമാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി. ഫിക്കോ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നതായും കപുതോവ പറഞ്ഞു.
മൂന്ന് തവണ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട് ഫിക്കോ. സെപ്റ്റംബര്‍ മുപ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ലെഫ്റ്റിസ് സ്മെര്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നു. ഫിക്കോയുടെ നയങ്ങള്‍ക്കെതിരെ നിരവധി പേര് തലസ്ഥാന നഗരിയില്‍ നടന്നിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications