തീജ്വാലകള്‍ വീണ്ടുമെത്തി, സൂര്യകോപത്തില്‍ വിറച്ച് ഭൂമി; സംഭവിച്ചത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: സൂര്യനില്‍ ഉഗ്രമായ കാര്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് വലിയ വിസ്‌ഫോടനം അനുഭവപ്പെട്ടിരുന്നു. ഇതോടെ ഭൂമിയിലേക്ക് തീവ്രമായ തീജ്വാലകള്‍ വരുമെന്ന് ഉറപ്പായിരുന്നു. സ്‌ഫോടനം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ സൗരജ്വാലകള്‍ വന്ന് ആഞ്ഞുവീശിയിരിക്കുകയാണ്. എക്‌സ് വിഭാഗത്തില്‍ വരുന്ന സൗരജ്വാലകളാണ് ആഞ്ഞടിച്ചത്.
നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ഇക്കാര്യം കണ്ടെത്തിയത്. സൂര്യനിലെ സണ്‍സ്‌പോട്ടില്‍ നിന്നാണ് ഇവയെത്തിയത്. ഭൂമിയില്‍ പലയിടത്തായി ഈ തീജ്വാലകള്‍ അടിച്ചതോടെ റേഡിയോ സിഗ്നലുകള്‍ അടക്കം നിശ്ചലമായിരിക്കുകയാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ജിപിഎസ്, ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം തടസ്സപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

സോളാര്‍ സ്‌റ്റോമുകള്‍ നാല് കാറ്റഗറികളിലായിട്ടാണ് ഉള്ളത്. ബി, സി, എം, എക്‌സ് എന്നീ വിഭാഗങ്ങളാണിത്. ഭൂകമ്പം അളക്കാന്‍ റിക്ടര്‍ സ്‌കെയില്‍ ഉപയോഗിക്കുന്നത് പോലെയാണിത്. ബി ക്ലാസ് കൊടുങ്കാറ്റിനേക്കാള്‍ പത്ത് മടങ്ങ് തീവ്രമേറിയതായിരിക്കും സി ക്ലാസ് സോളാര്‍ സ്‌റ്റോമുകള്‍. സൂര്യനില്‍ നിന്നുള്ള അതിശക്തമായ കാറ്റുകള്‍ ഭൂമിയിലെ പല സാങ്കേതികവിദ്യകളെയും ദീര്‍ഘനേരത്തേക്ക് നിശ്ചലമാകും. ട്രാഫിക് സിഗ്നലുകളെ അടക്കമാണ് ഇവ ബാധിക്കുക.
കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സൂര്യന്‍ തിളച്ചുമറിയുകയാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള പല പ്രതിഭാസങ്ങളും ഈ കാലയളവില്‍ സൂര്യനില്‍ കാണപ്പെട്ടിരുന്നു. മാര്‍ച്ച് 24ന് അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തിയിരുന്നു. വളരെ കുറച്ച് സ്‌പേസ് വെതര്‍ ശാസ്ത്രജ്ഞര്‍ക്ക് മാത്രമാണ് ഇത് വരുന്നുണ്ടെന്ന് കാണിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചത്. അതേസമയം സൂര്യനില്‍ നിന്നുള്ള വിസ്‌ഫോടനം ഇനിയും നീണ്ടുനില്‍ക്കുമെന്നാണ് ബഹിരാകാശ കാലാവസ്ഥാ പ്രവാചകര്‍ പറയുന്നത്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
ഏപ്രില്‍, 2, 3 തിയതികളിലും സൗരജ്വാലകള്‍ ഭൂമിയിലെത്തുമെന്നാണ് മുന്നറിയിപ്പ്. സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ സെന്ററാണ് മുന്നറിയിപ്പ് തന്നിരിക്കുന്നത്. റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ ഈ സോളാര്‍ സ്‌റ്റോം ആര്‍3 ഇഫക്ട് ഉണ്ടാക്കാന്‍ പത്ത് ശതമാനം സാധ്യതയുണ്ടെന്ന് ഏജന്‍സി പറയുന്നു. ഒരു മണിക്കൂറോളം, ജിപിഎസ് അടക്കമുള്ള സേവനങ്ങള്‍ തടസ്സപ്പെടാമെന്നാണ് മുന്നറിയിപ്പ്.
അടുത്ത രണ്ട് ദിവസങ്ങളിലായി വരുന്ന റേഡിയോ ബ്ലാക്കൗട്ടിന് ചെറിയ സാധ്യത മാത്രമാണ് ഉള്ളതെന്ന് ഏജന്‍സി പറയുന്നു. ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സ്‌പേസ് വെതര്‍ അടക്കമുള്ളവര്‍ക്ക് മുമ്പും പ്രവചനത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനും അപ്പുറത്തോ അതിന് താഴെയോ ആയിട്ടേ ചിലപ്പോള്‍ ഇവയുടെ തീവ്രതയുണ്ടാവൂ.












Click it and Unblock the Notifications