Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിക്ക് ജാഗ്രതാ ദിനം; സണ്‍ ഹോളില്‍ നിന്ന് അതിവേഗ സൗരക്കാറ്റ് വീശും, സൂര്യന്റെ വികൃതിയെ ഭയക്കണോ?

ഭൂമിക്ക് പലവിധത്തിലുള്ള അപകടങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അതൊക്കെ പലപ്പോഴായി വഴിമാറി പോകാറുമുണ്ട്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നതും, കഴിഞ്ഞ ദിവസത്തെ പോലെ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ എത്തുന്നതുമെല്ലാം അതില്‍ വരുന്നതാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ഭീഷണി വരുന്നത് സൂര്യനില്‍ നിന്നാണ്. അടുത്തിടെയായി തിളച്ചുമറിയുകയാണ് സൂര്യന്‍.

ഇടയ്ക്കിടെ പൊട്ടിത്തെറികളും അവിടെ സംഭവിക്കുന്നുണ്ട്. എന്താണ് സൂര്യനില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രലോകം പഠിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം അതിവേഗത്തില്‍ സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തുമെന്നാണ് പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

1

സൂര്യന്റെ അന്തരീക്ഷത്തിലുള്ള ഒരു ദ്വാരത്തില്‍ നിന്നുള്ള അതിവേഗ സൗര കൊടുങ്കാറ്റുകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് ആഞ്ഞുവീശുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നാളെ ഇത് ഭൂമിയിലെത്തും. എന്നാല്‍ അമിത ആശങ്ക ആവശ്യമില്ല. ജി 1 ഭൗമകാന്തിക കൊടുങ്കാറ്റിനാണ് ഇത് വഴിയൊരുക്കുക. പക്ഷേ ഇത് ചെറുതായിരിക്കും. അധികം പ്രശ്‌നങ്ങളുണ്ടാക്കില്ല. നേരത്തെ ഇത്തരത്തില്‍ വീശിയടിച്ച സൗരക്കാറ്റില്‍ ഭൂമിയിലെ റേഡിയോ തരംഗങ്ങള്‍ക്കെല്ലാം പ്രശ്ങ്ങളുണ്ടാക്കിയിരുന്നു. ട്രാഫിക് സിഗ്നലുകള്‍, ഉപഗ്രഹങ്ങള്‍, ജിപിഎസ്, ഇന്റര്‍നെറ്റ് എന്നിവയെല്ലാം തകരാറിലായിരുന്നു.

2

സൂര്യന്റെ അന്തരീക്ഷത്തിലെ ദക്ഷിണ ഭാഗത്തായുള്ള ദ്വാരത്തില്‍ നിന്ന് വാതക സമാനമായ പദാര്‍ത്ഥം ഒഴുകുന്നതായി സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു പ്രവചനം അവര്‍ നടത്തിയിരിക്കുന്നത്. സൂര്യന്റെ മുകള്‍ പ്രതലത്തിന്റെ ഭാഗമാണ് കൊറോണല്‍ ദ്വാരങ്ങളായി അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഇലക്ട്രിഫൈഡ് ഗ്യാസ് അഥവാ പ്ലാസ്മ ചൂട് കുറഞ്ഞതായി അനുഭവപ്പെടുക. ഇവിടെയായിരിക്കും പ്ലാസ്മയ്ക്ക് സാന്ദ്രത കുറഞ്ഞിരിക്കുകയാണ്. സൂര്യന്റെ കാന്തിക മണ്ഡല രേഖ ബഹിരാകാശത്തേക്ക് തെളിഞ്ഞിരിക്കുന്ന ഇടമാണിത്.

3

ഇക്കാരണം കൊണ്ട് അതിവേഗം സഞ്ചരിക്കാന്‍ ഈ സൗരക്കാറ്റിന് സാധിക്കും. മണിക്കൂറില്‍ 1.8 മില്യണ്‍ മൈല്‍ എന്ന കണക്കിലാണ് ഈ കാറ്റ് എത്തുക. അതായത് 2.9 മില്യണ്‍ കിലോമീറ്റര്‍ മണിക്കൂറില്‍ വേഗമുണ്ടാകും. അതിശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഭൂമി പോലുള്ള ഗ്രഹങ്ങള്‍ ഇത്തരം സൗര അവശിഷ്ടങ്ങളെ വലിച്ചെടുക്കാന്‍ സാധിക്കും. അത് വലിയ ഭൗമ കാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കും. ഭൂമിയുടെ കാന്തിക മണ്ഡലം ഈ സമയത്ത് ഒന്ന് ചുരുങ്ങും. അത് അതിശക്തമായ ഊര്‍ജമുള്ള കണങ്ങള്‍ കാരണമാണ്. ഇവ പുറത്തുവിടുന്ന ഊര്‍ജമാണ്, പല വര്‍ണത്തിലുള്ള അറോറകളായി നാം കാണുക.

4

സൂര്യനില്‍ നിന്നുള്ള ഈ അവിശിഷ്ടങ്ങള്‍ കാരണമുണ്ടാകുന്ന ഈ കാറ്റ് പക്ഷേ ദുര്‍ബലമായിരിക്കും. അതായത് ഊര്‍ജ കേന്ദ്രങ്ങളില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാക്കും. ചില ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചേക്കും. അത് മൊബൈലിന്റെ സിഗ്നലുകളെയും ജിപിഎസ് സംവിധാനത്തെയും ബാധിച്ചേക്കും. മിഷിഗണിനും മെയിനിലുമായി അറോറകളെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതുകൊണ്ട് ഭയക്കാന്‍ മാത്രമുള്ളത് ഇപ്പോഴില്ല. പക്ഷേ ഇത് ചെറിയതായത് കൊണ്ട് മാത്രമാണ്. വലുത് വന്നാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ ഇരട്ടിയില്‍ അധികമായിരിക്കും ഭൂമി താങ്ങേണ്ടി വരിക.

5

അതിശക്തമായ സൗര കൊടുങ്കാറ്റുകളാണ് വരുന്നതെങ്കില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തെ അത് ശക്തമായി ബാധിക്കും. ഉപഗ്രഹങ്ങളെ തന്നെ താഴോട്ടിറക്കും. അതായത് ആകാശത്ത് നിന്ന് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്ന് സാരം. ഇന്റര്‍നെറ്റിനെ ആകെ തകിടം മറിക്കാം. ഒരുപക്ഷേ തകര്‍ത്ത് കളയാം. സൂര്യനില്‍ നിന്നുള്ള ഈ മാസ് ഇജക്ഷന്‍സ് ഭൂമിയിലെത്താന്‍ 15 മുതല്‍ 18 മണിക്കൂര്‍ വരെയാണ് എടുക്കുക. നിലവില്‍ സൂര്യന്റെ ഭ്രമണത്തിലെ ഏറ്റവും ആക്ടീവായ സമയമാണിത്. സൂര്യന്‍ ശരിക്കും തിളച്ച് മറിയുന്ന സമയമാണിത്. പൊട്ടിത്തെറികളും ധാരാളമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+