കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിക്ക് മാത്രമല്ല ബാത്ത്ടബ്ബിലെ മരണം ആര്‍ക്കും സംഭവിക്കാം, യുഎസിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്

യുഎസില്‍ ഓരോ ദിവസവും ഒാരോ പേര്‍ ബാത്ത് ടബ്ബില്‍ വീണു മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Google Oneindia Malayalam News

വാഷിങ്ടണ്‍: ബാത്ത് ടബ്ബില്‍ വീണാല്‍ മരിക്കുമോ. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേട്ട ചോദ്യങ്ങളായിരുന്നു ഇത്. ശ്രീദേവിയുടെ മരണത്തില്‍ ഏറ്റവും ദുരൂഹത നിറച്ചതും ബാത്ത് ടബ്ബിലെ മരണമായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ബാത്ത് ടബ്ബില്‍ വീണ് ആരും മരിക്കില്ലെന്നും കൊലപാതകമാണ് സംഭവമെന്നും വരെ പറഞ്ഞ് കളഞ്ഞു.

എന്നാല്‍ വാസ്തവം മറ്റൊന്നാണ് ലോകത്തെമ്പാടും പേര്‍ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുന്നുണ്ട്. പലതും ഒരിക്കലും വിചാരിക്കാത്ത മരണങ്ങളാണ്. അമേരിക്കയില്‍ ഇത്തരത്തില്‍ മരിക്കുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓരോ ദിവസത്തിലും..

ഓരോ ദിവസത്തിലും..

യുഎസില്‍ ഓരോ ദിവസവും ഒാരോ പേര്‍ ബാത്ത് ടബ്ബില്‍ വീണു മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ചൂട് വെള്ളമുള്ള ബാത്ത് ടബ്ബിലോ സ്പായിലോ വീണുള്ള മരണങ്ങളുടെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പലരും മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചോ അല്ലെങ്കില്‍ മദ്യപിച്ചോ ആണ് മരണത്തിലേക്ക് വഴുതിവീഴാറുള്ളത്.

വെസ്‌റ്റേണ്‍ സ്‌റ്റേുകള്‍...

വെസ്‌റ്റേണ്‍ സ്‌റ്റേുകള്‍...

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാണെന്ന് കണക്കുകള്‍ പറയുന്നു. സ്‌ക്രിപ്‌സ് ഹൊവാര്‍ഡ് ന്യൂസ് സര്‍വീസ് നടത്തിയ പഠനത്തില്‍ ഇത്തരത്തില്‍ മരിച്ചവരുടെ എണ്ണം അതിഭീകരമായ തരത്തില്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാലിഫോര്‍ണിയയെ സൂക്ഷിക്കുക

കാലിഫോര്‍ണിയയെ സൂക്ഷിക്കുക

കാലിഫോര്‍ണിയയില്‍ ജീവിക്കുന്നവര്‍ അധികം ശ്രദ്ധ പുലര്‍ത്തേണ്ട സന്ദര്‍ഭമാണ് ഇതെന്ന് സര്‍വേ പറയുന്നു. ഇവിടെ ടബ്ബില്‍ വീണ് മരിക്കുന്നവര്‍ ന്യൂയോര്‍ക്കില്‍ മരിക്കുന്നവരേക്കാള്‍ മൂന്നിരട്ടി അധികമാണ്. കാലിഫോര്‍ണിയയില്‍ മിക്കവാറും എല്ലാവീട്ടിലും ചൂടുവെള്ളം നിറച്ച് ബാത്ത്ടബ്ബുകള്‍ ഉണ്ടെന്ന് സര്‍വേ പറയുന്നു.

കണക്കുകള്‍...

കണക്കുകള്‍...

ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് സര്‍വേ പുറത്തുവിട്ടത്. അമേരിക്കയില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1676 പേര്‍ക്കാണ് ബാത്ത് ടബ്ബില്‍ വീണ് ജീവന്‍ നഷ്ടമായത്. ഒരുവര്‍ഷം 335 പേര്‍ എന്ന കണക്കിലാണ് മരിക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അംഗവൈകല്യമുള്ള ഒരാള്‍ പോലും മരിച്ചവരുടെ കൂട്ടത്തിലില്ല. അഞ്ചിനും 64 വയസിനും ഇടയിലുള്ളവരാണ് മരിച്ചവരിലധികവും.

സമ്മതിച്ച് കൊടുക്കില്ല

സമ്മതിച്ച് കൊടുക്കില്ല

സര്‍വേ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരിച്ചവരില്‍ പലതും ആത്മഹത്യകളാണ്. ഇവയെ സാധാരണ മുങ്ങിമരണമായി കാണാനാവില്ല. സര്‍വേ റിപ്പോര്‍ട്ടുകള്‍ പത്ര റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ചുള്ളതാണ്. കൂടുതല്‍ പഠനം അവര്‍ നടത്തിയിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മദ്യം വിഷം

മദ്യം വിഷം

അമേരിക്കയില്‍ മദ്യത്തിന്റെ ഉപയോഗം വളരെ കൂടുതലാണെന്ന് സര്‍വേ പറയുന്നു. ഈ മരണങ്ങള്‍ക്കെല്ലാം കാരണമാകുന്നത് മദ്യമാണ്. ബാത്ത് ടബ്ബിലിരുന്ന് മദ്യപിക്കുന്നവരാണ് അമേരിക്കന്‍ ജനത. പക്ഷേ ഇപ്പോള്‍ വെസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലാണ് ഈ സംസ്‌കാരം കൂടുതലുള്ളതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക്, പ്രിയനായികയെ കാണാന്‍ സൂപ്പര്‍താരങ്ങളുടെ തിരക്ക്, സംസ്കാരം നാളെശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക്, പ്രിയനായികയെ കാണാന്‍ സൂപ്പര്‍താരങ്ങളുടെ തിരക്ക്, സംസ്കാരം നാളെ

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

എല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണംഎല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണം

English summary
someone drowns in a tub nearly every day in us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X