സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്
സ്റ്റോക്ക്‌ഹോം: 2024ല്‍ സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. മനുഷ്യ മനസ്സിന്റെ ദൗര്‍ബല്യത്തെ തീവ്രമായി തന്റെ കവിതകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ചതാണ് ഹാന്‍ കാങിന്റെ മികവെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദക്ഷിണ കൊറിയയിലെ ഗ്യാങ്ഷുവില്‍ 1970ലാണ് ഹാന്‍ ജനിച്ചത്.
സാഹിത്യ പശ്ചാത്തലം അവര്‍ക്കുണ്ടായിരുന്നു. ഹാനിന്റെ പിതാവ് പ്രശസ്തനായ നോവലിസ്റ്റായിരുന്നു. അഞ്ച് കവിതകള്‍ രചിച്ചാണ് സാഹിത്യ ലോകത്ത് അവര്‍ അരങ്ങേറ്റം കുറിക്കുന്നത്. വിന്റര്‍ ഇന്‍ സോള്‍ അടക്കമുള്ള കവിതകള്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയില്‍ 1993ലാണ് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത വര്‍ഷം നോവലിസ്റ്റായും അവര്‍ അരങ്ങേറ്റം കുറിച്ചു. റെഡ് ആങ്കര്‍ ആയിരുന്നു ആ നോവല്‍.

image credit: the nobel prize x page
ചെറു കഥകളും ഹാനില്‍ നിന്ന് പിറന്നു. യോസു എന്നായിരുന്നു ചെറുകഥാ സമാഹാഹരത്തിന്റെ പേര്. കൊറിയന്‍ ആര്‍ട്‌സ് കൗണ്‍സിലിന്റെ സഹായോതടെ സാഹിത്യ പരിപാടികളില്‍ അടക്കം അവര്‍ പങ്കെടുത്തിരുന്നു. പിന്നീടുള്ള പല പുസ്തകങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രശസ്തമായിരുന്നു.
ഫ്രൂട്ട്‌സ് ഓഫ് മൈ വുമണ്‍, ഫയര്‍ സലമാന്‍ഡര്‍, ബ്ലാക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്‌സ്, ദ വെജറ്റേറിയന്‍, ബ്രെത് ഫൈറ്റിങ്, ഗ്രീക്ക് ലെസന്‍സ് എന്നിവയാണ് ഹാനിന്റെ പ്രശസ്തമായ പുസ്തകങ്ങള്‍.
ഏറ്റവും ഒടുവില്‍ വന്ന ഐ ഡു നോട്ട് ബിഡ് ഫെയര്‍വെല്‍ എന്ന പുസ്തകത്തിന് ഫ്രാന്‍സിലെ മെഡിസിസ് പുരസ്‌കാരവും, ദ എമിലി ഗുയ്‌മെറ്റ് പുരസ്‌കാരവും ലഭിച്ചിരുന്നു. തീവ്ര വേദനയെ അടയാളപ്പെടുത്തുകയും, ശരീരവും ആത്മാവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള ആഴ്ത്തിലുള്ള അറിവും. അവരുടെ കൃതികളിലുണ്ടെന്ന് നൊബേല്‍ സമ്മാന സമിതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications