ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈനിക നടപടി; ക്യാമ്പുകള്‍ തകര്‍ത്തു, നിരവധി പേര് അറസ്റ്റില്‍
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈനിക നടപടി. നൂറുകണക്കിന് ശ്രീലങ്കന്‍ സൈനികരും പൊലീസും വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ ക്യാമ്പ് റെയ്ഡ് ചെയ്തു. നിരവധി പ്രതിഷേധക്കാരുടെ കൂടാരങ്ങള്‍ സൈനികരും പൊലീസും ചേര്‍ന്ന് തകര്‍ത്തു എന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിഭാഷകരും ആക്ടിവിസ്റ്റുകളുമടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ രണ്ട് മണിയോട് കൂടി സൈന്യം ഇരച്ചെത്തുകയായിരുന്നു എന്നും സമരക്കാരുടെ ടെന്റുകള്‍ അടിച്ചു തകര്‍ത്തു എന്നും സമരകേന്ദ്രത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സൈന്യത്തിന്റ ആക്രമണമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ് തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെയാണ് സൈനിക നടപടി. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റ് തടഞ്ഞ് പ്രതിഷേധക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ബാറ്റണുകളുമായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യാന്‍ തുടങ്ങി. അതേസമയം പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലം ഒഴിയാന്‍ പദ്ധതിയിട്ടതായി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന് കാത്ത് നില്‍ക്കാതെയാണ് സൈനിക നടപടി. പ്രസിഡന്‍ഷ്യല്‍ ഓഫീസിലേക്കുള്ള പ്രധാന റോഡില്‍ സ്ഥാപിച്ചിരുന്ന ടെന്റുകള്‍ തകര്‍ത്ത് നിരവധി പ്രവര്‍ത്തകരെ സൈന്യം പിടികൂടി. പ്രസിഡന്റ് ഗോതബായ രാജപക്സെയെ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം ചെലുത്തിയ #GoHomeGota കാമ്പെയ്നിന്റെ പ്രവര്‍ത്തകര്‍ ജൂലൈ 9 ന് രാജപക്സെയുടെ കൊട്ടാരം പിടിച്ചടക്കിയ ശേഷം പ്രദേശം കൈക്കലാക്കിയിരുന്നു.

ഇതിന് പിന്നാലെ രാജപക്സെ നാട് വിടുകയും രാജിവെക്കുകയും ചെയ്തിരുന്നു. രാജപക്സെ സ്ഥാനമൊഴിഞ്ഞ ശേഷം, ബുധനാഴ്ച നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ പ്രധാനമന്ത്രി വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈവശപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ സ്വന്തമായി പോയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ പ്രസിഡന്റായത്. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകളും ലഭിച്ചു. അതേസമയംം റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന ശ്രീലങ്ക പൊതുജന പെരമുണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എട്ടാമത്തെ പ്രസിഡന്റാണ് റെനില്‍ വിക്രമസിംഗെ. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ മുന്നിലാണ് റെനില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഗോതബായ രാജപക്സെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബര്‍ വരെ റെനില്‍ വിക്രമസിംഗെയ്ക്ക് അധികാരത്തില്‍ തുടരാം. മുതിര്‍ന്ന നേതാവായ ദിനേശ് ഗുണവര്‍ധന അടുത്ത പ്രധാനമന്ത്രിയായേക്കും. അതേസമയം രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് പ്രക്ഷോഭം ശക്തമായതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന് തൊട്ടുപിന്നാലെ വിക്രമസിംഗെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പൊലീസിനും സൈന്യത്തിനും കൂടുതല്‍ അധികാരം നല്കി കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാണ് വിക്രമസിംഗെ ശ്രമിച്ചത് എന്ന ആരോപണമുയര്‍ന്നിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മാസങ്ങളോളമായി രാജ്യത്ത് സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ജൂലൈ മാസത്തോടെ പ്രസിഡന്റിന്റെ വസതി അടക്കം പ്രക്ഷോഭകര്‍ കൈയേറുന്നതിലേക്കും ഇത് കൊണ്ടെത്തിച്ചിരുന്നു.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications