സ്യൂട്ട്കേസുകളുമായി സൈനികര്‍ ഓടുന്നു; രാജപക്സ രക്ഷപ്പെട്ടത് കപ്പലിലോ? വീഡിയോ പുറത്ത്
കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കൊട്ടാരത്തില്‍ നിന്ന് പ്രസിഡന്റ് രാജപക്സെ രക്ഷപ്പെട്ടുവെന്നായിരുന്നു ശ്രീലങ്കയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിവരം. അദ്ദേഹം രാജ്യം വിട്ടുവെന്നാണ് പുതിയ വാര്‍ത്ത. നാവിക സേനയുടെ കപ്പലിലാണോ ഗോതബായ രാജപക്സെ രാജ്യം വിട്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന് കാരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ആണ്. പ്രാദേശിക മാധ്യമങ്ങളാണ് വീഡിയോ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സ്യൂട്ട്കേസുകളുമായി സൈനികര്‍ കപ്പലിലേക്ക് തിടുക്കത്തില്‍ കയറുന്നതാണ് വീഡിയോയില്‍. സ്യൂട്ട്കേസുകള്‍ എത്തിച്ചത് സൈനികരുടെ വാഹനത്തിലാണ്. ശേഷം മൂന്ന് സൈനികര്‍ വേഗത്തില്‍ വലിയ സ്യൂട്ട്കേസുകളുമായി കപ്പലിലേക്ക് കയറുകയായിരുന്നു. പ്രസിഡന്റ് രാജപക്സ രാജ്യം വിടുകയാണെന്നും അദ്ദേഹത്തിന്റെ വസ്തുക്കളാണ് സ്യൂട്ട്കേസിലുള്ളതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കപ്പലുകളിലായിട്ടാണ് അവസാന നിമിഷം ചരക്കുകള്‍ നിറച്ചത്. കൊളംബോ തുറമുഖത്ത് നിന്ന് സ്യൂട്ട്കേസുകള്‍ കയറ്റിയ ഉടനെ കപ്പല്‍ പുറപ്പെട്ടുവെന്ന് ന്യൂസ് വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റിനെ കഴിഞ്ഞ രാത്രി സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നുവെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രസിഡന്റിന്റെ വസ്തുക്കളുമായി ഒരു വാഹന വ്യൂഹം ശ്രീലങ്കയിലെ പ്രധാന വിമാനത്താവളത്തിലേക്ക് വരുന്ന വീഡിയോ മറ്റൊരു മാധ്യമം പുറത്തുവിട്ടു. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

പ്രസിഡന്റിന്റെ കൊളംബോയിലെ കൊട്ടാരത്തിലേക്ക് സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ ഇരച്ചുകയറിയിരിക്കുകയാണ്. കൊട്ടാരത്തിലെ ആഡംബര വസ്തുക്കള്‍ കണ്ട് മതിമറന്ന് ആഘോഷിക്കുന്ന സമരക്കാരുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമരക്കാര്‍ പൂളില്‍ ചാടി കുളിക്കുകയും മുറികളില്‍ കയറി കൊള്ളയടിക്കുകയും അടുക്കളയില്‍ എത്തിയതിന്റെയും ഫോട്ടോകളെല്ലാം പുറത്തുവന്നിട്ടുണ്ട്.

സമരക്കാരെ തടയാന്‍ സൈനികര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആകാശത്തേക്ക് പല തവണ വെടിവച്ച് സമരക്കാരോട് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പക്ഷേ, എല്ലാം തള്ളിമാറ്റി സമരക്കാര്‍ കൊട്ടാരത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്നേഷ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കളും ഇന്ധനവും ലഭ്യമല്ല. പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. എല്ലാ വസ്തുക്കള്‍ക്കും തീവിലയാണ്. ഇന്ധനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസുകള്‍ നിലച്ചു. പല രാജ്യങ്ങളുടെയും സഹായത്തോടെയായിരുന്നു ശ്രീലങ്ക മുന്നോട്ട് പോയിരുന്നത്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സഹായം ശ്രീലങ്കയില്‍ എത്തിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് സമരക്കാര്‍ പറയുന്നത്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ശനിയാഴ്ച വന്‍ റാലി സമരക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇത് നേരിടാന്‍ വെള്ളിയാഴ്ച പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വലിച്ചു. ഇതോടെ ആയിരങ്ങളാണ് ഇന്ന് കൊളംബോയിലേക്ക് സമരത്തിന് എത്തിയത്.

സമരക്കാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇന്ന് റാലി നടന്നതും പ്രസിഡന്റ് കൊട്ടാരം വിട്ട് രക്ഷപ്പെട്ടതും. ജയസൂര്യ ഉള്‍പ്പെടെയുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. സുപ്രധാനമായ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications