ശ്രീലങ്കയിൽ ആരാകും അടുത്ത പ്രസിഡന്റ്? തിരഞ്ഞെടുപ്പ് ഇന്ന്.. മത്സര രംഗത്ത് 3 പേർ
കൊളംബോ; രാഷ്ട്രീയ അനിശ്ചതത്വം തുടരുന്ന ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. റെനിൽ വിക്രമ സിംഗെ, ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാന എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതാദ്യമായാണ് പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ്. 225 അംഗ പാര്‍ലമെന്റില്‍ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ ആവശ്യം. റെനിൽ വിക്രമസിംഗയ്ക്ക തന്നെയാണ് നിലവിൽ നേരിയ മുൻതൂക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന് 13 വോട്ടുകളാണ് കുറവ്. എന്നാൽ റെനിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഭരണകക്ഷിയായ എസ്എൽപിയിൽ തന്നെ കടുത്ത എതിർപ്പുകളുണ്ട്.തിരഞ്ഞെടുപ്പിൽ വിക്രമസിംഗയെ പിന്തുണയ്ക്കുമെന്ന് നേരത്തേ എസ്എൽപി ആക്ടിംഗ് പ്രസിഡന്റ് സാഗര കരിയാവാസം പ്രഖ്യാപിച്ചെങ്കിലും പാർട്ടി ചെയർമാൻ പിന്തുണ പ്രഖ്യാപിച്ചത് അളഹപെരുമയ്ക്കാണ്. അതേസമയം രാജ്പാക്സെ കുടുംബത്തിന്റെ പൂർണ പിന്തുണ വിക്രമസിംഗെയ്ക്കാണെന്നാണ് റിപ്പോർട്ട്.
വിക്രമസിംഗെയുടെ പ്രധാന എതിരാളിയായ ഡള്ളസ് അലഹപെരുമക്ക്
പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രേമദാസ മത്സരിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 63 കാരമായ അളഹപെരുമ വിജയിച്ചാൽ പ്രേമദാസ പ്രധാനമന്ത്രിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ജെവിപി) നേതാവ് അനുര ദിസനായാണ് അങ്കത്തിലുള്ള മൂന്നാമൻ. ദിസാനയുടെ പാർട്ടിക്ക് മൂന്ന് പാർലമെന്റ് സീറ്റുകളാണ് ഉള്ളത്.
എസ് എൽ പി പിയിൽ ആരൊക്കെയാകും വോട്ട് മറിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എസ് എൽ പിയിലെ പിളപ്പും സ്വതന്ത്രരുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ പാർലമെന്റിൽ 10 അംഗങ്ങളുള്ള പ്രതിപക്ഷമായ തമിഴ് നാഷണൽ അലയൻസ് (ടിഎൻഎ) അളഹപെരുമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
അതിനിടെ റെനിൽ വിജയിച്ചാൽ അത് വീണ്ടും രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിക്രമ സിംഗേക്കേക്ക് വോട്ട് ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് എം പി മാര്‍ക്ക് പ്രക്ഷോഭകര്‍ നൽകി കഴിഞ്ഞു. റെനിലിന് അനുകൂലമായി കാര്യങ്ങളഅ നീങ്ങുന്നുവെന്ന സൂചന ലഭിച്ചാൽ തന്നെ സർക്കാർ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ നീക്കം.
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ












Click it and Unblock the Notifications