മസ്ക്കിന്റെ ഊഹം തെറ്റിയില്ല, സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചു.. കാരണം ഇത്
സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവെച്ചു. ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാർ കണ്ടതിന് പിന്നാലെയാണ് റോക്കറ്റിന്റെ വിക്ഷേണത്തിൽ മാറ്റം വരുത്തിയത്. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കും ഏഴ് മണിക്കും യുഎസിലെ ടെക്സസിൽനിന്ന് വിക്ഷേപിക്കും എന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
ഒരു പ്രഷറന്റ് വാൽവ് മരവിച്ചതായി തോന്നുന്നുവെന്നും അതിനാൽ ഇത് ഉടൻ പ്രവർത്തിക്കാൻ തുടങ്ങിയില്ലെങ്കിൽ, ഇന്ന് ലോഞ്ച് ചെയ്യില്ലെന്നും സിഇഒ എലോൺ മസ്‌ക് തിങ്കളാഴ്ച പറഞ്ഞിരുന്നു, ദക്ഷിണ ടെക്‌സാസ് തീരപ്രദേശത്തുള്ള കമ്പനിയുടെ സൗകര്യങ്ങളിലുള്ള ലോഞ്ച് പാഡിൽ ആണ് സ്റ്റാർഷിപ്പ് ഇപ്പോൾ ഇരിക്കുന്നത്. , അടുത്ത വിക്ഷേപണ ശ്രമം കുറഞ്ഞത് 48 മണിക്കൂറിന് മുമ്പായിരിക്കില്ല എന്നാണ് സ്‌പേസ് എക്‌സിന്റെ എഞ്ചിനീയർ കേറ്റ് ടൈസ് പറയുന്നത്. അതായത് ബുധനാഴ്ചയ്ക്ക് മുമ്പ് വിക്ഷേപണം ഉണ്ടാവില്ല.

സൂപ്പർ ഹെവി ബൂസ്റ്ററിലെ പ്രഷറൈസേഷൻ സിസ്റ്റത്തിലെ പ്രശ്‌നം കാരണം ഫ്ലൈറ്റ് ഡയറക്ടർ "ഇന്നത്തെ വിക്ഷേപണം നിർത്താൻ" തീരുമാനിച്ചു," എന്നാണ് SpaceX പ്രിൻസിപ്പൽ ഇന്റഗ്രേഷൻ എഞ്ചിനീയർ ഇൻസ്പ്രൂക്കർ പറഞ്ഞത്. സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാർഷിപ് സംവിധാനം. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിൽ ആണ് ഇത് നിർമിച്ചിട്ടുള്ളത്.
100 പേരെയാണ് ഈ പേടകത്തിൽ വഹിക്കാൻ സാധിക്കുന്നത്. ഈ പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്ണാണ്. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്ത് എത്തിക്കാനും ചന്ദ്രനിൽ ആളുകളെയും സാമഗ്രികളെയും എത്തിക്കാനും ഇതിന് കഴിയുമെന്നാണ് പറയുന്നത്.
അതേസമയം, സ്‌പേസ് എക്‌സിന്റെ ബൃഹത്തായ സ്റ്റാർഷിപ്പ് വാഹനത്തിന്റെ ആദ്യ പരിക്രമണ ദൗത്യം വിജയിക്കാൻ 50 ശതമാനം സാധ്യത മാത്രമേ ഉള്ളൂവെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സൗത്ത് ടെക്സാസ് സൈറ്റിൽ SpaceX ഒന്നിലധികം സ്റ്റാർഷിപ്പ് വാഹനങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും മസ്ക് ഊന്നിപ്പറഞ്ഞു.












Click it and Unblock the Notifications