കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടുവിട്ടോടി പ്രസിഡന്റ്: പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക; സമരക്കാരെ തടയാതെ പട്ടാളവും

Google Oneindia Malayalam News

കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തിൽ മാലദ്വീപ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു.

സമാനതകളില്ലാത്ത ഒരു അവസ്ഥയും വലിയ വേദനയുണ്ടാക്കുന്ന കാര്യവുമാണ് അത്: ദിലീപ് കേസില്‍ ആശാ ഉണ്ണിത്താന്‍സമാനതകളില്ലാത്ത ഒരു അവസ്ഥയും വലിയ വേദനയുണ്ടാക്കുന്ന കാര്യവുമാണ് അത്: ദിലീപ് കേസില്‍ ആശാ ഉണ്ണിത്താന്‍

ഗോതബയ രാജപക്‌സെ മാലദ്വീപിലേക്ക് പലായനം

ഗോതബയ രാജപക്‌സെ മാലദ്വീപിലേക്ക് പലായനം ചെയ്‌തെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നത് പുറത്ത് വന്ന ചില ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പടെ സമരക്കാർക്ക് പട്ടാളവും പൊലീസും വഴിമാറിക്കൊടുക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍

പാർലമെന്റിലേക്ക് വന്‍ മാർച്ച് സംഘടിപ്പിക്കുമെന്നും

പാർലമെന്റിലേക്ക് വന്‍ മാർച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് സ്ഥാനമൊഴിയുന്നത് വരെ സമരം തുടരുമെന്നുമാണ് സർക്കാർ വിരുദ്ധ സമരക്കാർ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ രാജിയും അവർ ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്തെ തെരുവുകള്‍ മിക്കതും പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്

പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഭാര്യയും രണ്ട്

പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ഇന്നലെ രാത്രിയാണ് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൈനിക വിമാനം വഴി മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെയും രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇന്നലെ രാത്രിയോടെ രാജപക്‌സെ തങ്ങളോട് ഒരു വിമാനം

ഇന്നലെ രാത്രിയോടെ രാജപക്‌സെ തങ്ങളോട് ഒരു വിമാനം ആവശ്യപ്പെട്ടതായും അദ്ദേഹത്തിന് വിമാനം നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നുമാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എന്‍ഡിടിവി റിപ്പോർട്ടറോട് ശ്രീലങ്കന്‍ പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പ്രസിഡന്റ് എന്ന നിലയിൽ ഇപ്പോഴും പ്രതിരോധ സേനയുടെ പരമോന്നത കമാൻഡറായി രാജപക്‌സെ തുടരുകയാണ്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മറികടക്കാനാവുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മാലിദ്വീപിൽ എത്തിയ പ്രസിഡന്റ് രാജപക്‌സെ

മാലിദ്വീപിൽ എത്തിയ പ്രസിഡന്റ് രാജപക്‌സെയെയും ഭാര്യയെയും അംഗരക്ഷകരെയും പോലീസ് അകമ്പടിയോടെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് മാലെയിലെ ഒരു വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം പ്രസിഡന്റ് രാജപക്‌സെയെയും സഹോദരൻ ബേസിലിനെയും പലായനം ചെയ്യാൻ ഇന്ത്യ സഹായിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്ത് എത്തി.

ശ്രീലങ്കയിൽ നിന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക്

"ശ്രീലങ്കയിൽ നിന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് പാലായനം ചെയ്യാന്‍ ഇന്ത്യ സൗകര്യം ചെയ്തുകൊടുത്തുവെന്ന അടിസ്ഥാനരഹിതവും ഊഹാപോഹപരവുമായ മാധ്യമ റിപ്പോർട്ടുകൾ ഹൈക്കമ്മീഷൻ നിഷേധിച്ചു. ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും ആവർത്തിക്കുന്നു," ഇന്ത്യന്‍ ഹൈക്കമീഷന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

പ്രസിഡൻറ് എന്ന നിലയിൽ ഗോതബായ രാജപക്‌സെ

പ്രസിഡൻറ് എന്ന നിലയിൽ ഗോതബായ രാജപക്‌സെ അറസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. തടങ്കലിൽ വയ്ക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് രാജിവെക്കുന്നതിന് മുമ്പ് രാജ്യം വിടാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച രാജിവെക്കുമെന്നും 'സമാധാനപരമായ അധികാര കൈമാറ്റത്തിന്' വഴിയൊരുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികൾ സർവകക്ഷി സർക്കാർ രൂപീകരിക്കാനും പുതിയ പ്രസിഡന്റിനെ ജൂലൈ 20 ന് തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കി. സർവകക്ഷി സർക്കാർ അധികാരമേൽക്കാൻ തയ്യാറായാൽ താൻ സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി വിക്രമസിംഗെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നുദിലീപിന് മാത്രമല്ല, ജയിലില്‍ ആർക്കും സപ്രമഞ്ച കട്ടിലില്ല മാഡം: ജയിലില്‍ നടന്നത് ജിന്‍സണ്‍ പറയുന്നു

Recommended Video

cmsvideo
പ്രസിഡന്റിനെ പുറത്താക്കി സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിക്കുന്ന പ്രതിഷേധക്കാര്‍

English summary
State of emergency declared in Sri Lanka: Police and army fail to stop protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X