Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്‍താരത്തെ കുടുക്കി ട്രംപ്..... നഗ്നനൃത്തതിനിടെ അറസ്റ്റ്.... സ്‌റ്റോമിക്കെതിരെ പക പോക്കല്‍!!

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒന്നൊന്നര പണി തന്ന് നില്‍ക്കുകയായിരുന്നു സ്റ്റോമി ഡാനിയല്‍സ്. പേര് പറഞ്ഞാല്‍ ഇവരെ ചിലപ്പോള്‍ മനസിലാവണമെന്നില്ല. അതായത് ട്രംപിന് താനുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ പോണ്‍ താരമാണ് സ്‌റ്റോമി ഡാനിയല്‍സ്. ഇത് കോടതി വരെ പോകുകയും പണം കൊടുത്ത് ഒതുക്കിയെന്നുമുള്ള കാര്യങ്ങള്‍ ട്രംപിനെ ശരിക്കും കുടുക്കിയിരുന്നു. എന്തായാലും പ്രസിഡന്റ് ഇതിന് കണക്ക് തീര്‍ത്ത് തുടങ്ങിയെന്നാണ് സൂചന. സ്റ്റോമി ഡാനിയലിനെ ഒഹായോ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

രാഷ്ട്രീയമായി ഈ കേസ് കത്തി നില്‍ക്കുമ്പോഴാണ് പോണ്‍താരം അറസ്റ്റിലാവുന്നത്. എന്നാല്‍ ഇതില്‍ പ്രസിഡന്റിന്റെ ഇടപെടലില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തത് മാദകനൃത്തം കളിക്കുമ്പോഴാണ്. അതും അമേരിക്കയിലെ പ്രശസ്തമായ ക്ലബില്‍ നിന്ന്. എന്നാല്‍ പോലീസ് പറയുന്ന ന്യായങ്ങളൊന്നും യുക്തിക്ക് ചേര്‍ന്നതല്ലെന്നാണ് ഇവരുടെ അഭിഭാഷകന്‍ പറയുന്നത്.

ക്ലബ്ബില്‍ നഗ്നനൃത്തം

ക്ലബ്ബില്‍ നഗ്നനൃത്തം

പോണ്‍താരങ്ങള്‍ സാധാരണ പ്രശസ്തമായ ക്ലബുകളില്‍ സ്ട്രിപ്പ് ഡാന്‍സിന് പോവാറുണ്ട്. പൂര്‍ണ നഗ്നമായോ അതല്ലെങ്കില്‍ ഭാഗികമായോ നഗ്നയായി നൃത്തം അവതരിപ്പിക്കുന്ന ക്ലബുകളിലൊന്നാണ് ഇത്. അമേരിക്കയില്‍ ഇത് സര്‍വ സാധാരണവുമാണ്. പണ്ട് ഇന്ത്യയില്‍ കാബറെ എന്ന ഡാന്‍സ് ഇതിന്റെ വേറിട്ടൊരു രീതി ഉണ്ടായിരുന്നു. ഒഹായോയില്‍ ഇവരെ അപ്രതീക്ഷിതമായിട്ടാണ് പോലീസ് തൂക്കിയെടുത്ത് കൊണ്ടുപോയത്. മാദകനൃത്തത്തിനിടെ ഇവരെ ക്ലബിലുണ്ടായിരുന്ന ചിലര്‍ തൊട്ടു എന്നാണ് കാരണം. നഗ്നനൃത്തതിനിടെ ആരെയെങ്കിലും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഒഹായോയിലെ നിയമം.

ലൈംഗിക താല്‍പര്യത്തോടെ അല്ല...

ലൈംഗിക താല്‍പര്യത്തോടെ അല്ല...

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചാല്‍ മാത്രമേ ആ സ്ത്രീയോ പുരുഷനോ അറസ്റ്റിലാവുകയുള്ളൂ. ഒഹായോയിലെ കൊളംബസിലുള്ള സൈറന്‍സ് എന്ന സ്ട്രിപ്പ് ക്ലബിലാണ് ഇവര്‍ നഗ്നനൃത്തം ചെയ്തിരുന്നത്. എന്നാല്‍ യാതൊരു ലൈംഗിക താല്‍പര്യവും ഇല്ലാതെയാണ് ഇവര്‍ പുരുഷനെ സ്പര്‍ശിച്ചിരിക്കുന്നത്. കുടുംബാംഗമല്ലാത്തവര്‍ ഏത് രീതിയില്‍ സ്പര്‍ശിച്ചാലും ഇത്തരം അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഇത്രയും കാലം ഒരുപരാതി പോലും ഈ നിയമപ്രകാരം ഉണ്ടായിട്ടില്ല.

രാഷ്ട്രീയപ്രേരിതമായ അറസ്റ്റ്

രാഷ്ട്രീയപ്രേരിതമായ അറസ്റ്റ്

അമേരിക്കയില്‍ നൂറിലധികം ക്ലബുകളില്‍ നഗ്നനൃത്തം അവതരിപ്പിക്കുന്നുണ്ട് സ്റ്റോമി. അവര്‍ക്കെതിരെ ഒരിടത്ത് നിന്ന് പോലും പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന പരാതി രാഷ്ട്രീയപ്രേരിതമാണോ എന്ന് സംശയിക്കേണ്ടതാണെന്ന് അവരുടെ അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റി പറയുന്നു. ദീര്‍ഘകാലമായി സ്‌റ്റോമിയെ ഇവര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ വളരെ മോശം സ്ത്രീയാണെന്നും വരെ പ്രചാരണമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

എന്തൊരു തമാശ

എന്തൊരു തമാശ

അറസ്റ്റിന് പറഞ്ഞ കാര്യങ്ങള്‍ വലിയ തമാശയാണെന്ന് മൈക്കല്‍ അവനാറ്റി പറഞ്ഞു. അതായത് നഗ്നനൃത്തതിനിടെ ഒരു ഉപഭോക്താവിനെ സ്വന്തം ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിച്ചു. അതും ലൈംഗിക ഉദേശത്തോടെയല്ലാതെ. ഇത് എന്ത് ന്യായമാണ്. പോലീസ് നിയമസംവിധാനത്തെ ഒളിഞ്ഞ് നോട്ടത്തിനായി ഉപയോഗിക്കുകയാണ്. പ്രസിഡന്റും അദ്ദേഹത്തിന്റെ കൂട്ടാളികളും ഇത്തരം വിലകുറഞ്ഞ കളികള്‍ കളിക്കുമെന്ന് ചിന്തിക്കാനേ സാധിക്കുന്നില്ലെന്നും അവനാറ്റി പറഞ്ഞു.

ട്രംപുമായി വഴിവിട്ട ബന്ധം

ട്രംപുമായി വഴിവിട്ട ബന്ധം

ട്രംപുമായി 2006ല്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു സ്റ്റോമി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ട്രംപ് തന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്ക് പണം തന്ന് ഇത് പുറത്തുപറയാതിരിക്കാന്‍ കരാറൊപ്പിട്ടെന്നും സ്റ്റോമി പറയുന്നു. 2011ല്‍ ഒരു മാഗസിനില്‍ ഇക്കാര്യം വെളിപ്പെടുത്താമെന്ന് സ്‌റ്റോമി കരാറിലെത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം വധഭീഷണി വരെ തനിക്കുണ്ടായതായി ഇവര്‍ പറഞ്ഞിരുന്നു.

കോടതിയിലെ പോരാട്ടം

കോടതിയിലെ പോരാട്ടം

ട്രംപുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റോമി കോടതിയില്‍ പോയത്. ഈ കരാറിന് ഒരു വിലയുമില്ലെന്നാണ് ഇവര്‍ പറയുന്നു.
ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പായിരുന്നു. ട്രംപിന്റെ പേരിന് പകരം ഡേവിഡ് ഡെന്നിസണ്‍ എന്നാണ് കരാറില്‍ ഉള്ളത്. ട്രംപിന്റെ അഭിഭാഷകനാണ് ഈ കരാര്‍ ഒപ്പിട്ടത്. അതുകൊണ്ട് നിയമപരമായി ഇതിന് സാധ്യതയില്ലെന്നാണ് സ്റ്റോമിയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+