Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് മനംമാറ്റം.... പോണ്‍താരത്തിനെതിരെ കേസില്ല, നഗ്നനൃത്തത്തിനിടെ തൊട്ടത് പോലീസുകാരനെ!!

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കിടപ്പറക്കഥകള്‍ പുറത്തുപറഞ്ഞാണ് പോണ്‍താരമായ സ്റ്റോമി ഡാനിയേല്‍സ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഇതിന്റെ പേരില്‍ ട്രംപ് ഇവരെ പല തരത്തില്‍ ദ്രോഹിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌റ്റോമിയെ നഗ്നനൃത്തത്തിനിടെ ആവശ്യക്കാരനെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ച് എന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഈ കേസ് പോലീസ് പിന്‍വലിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിലാണ് കേസ് പിന്‍വലിച്ചിരിക്കുന്നത്.

1

ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഇവര്‍ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിച്ചിരിക്കുന്നത്. കേസ് കോടതി തള്ളിയെന്നാണ് അവനാറ്റി പറയുന്നത്. സ്റ്റോമി ഡാനിയേല്‍സ് നഗ്നനൃത്തത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചത് പോലീസ് ഓഫീസറെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് ഇതെന്നാണ് പോലീസിന്റെ വാദം. അതേസമയം ജാമ്യത്തിനായി ഇവര്‍ക്ക് ആറു ഡോളര്‍ കെട്ടിവെക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ തടസം നേരിട്ടതിന് സ്റ്റോമി ആരാധകരോട് ക്ഷമ ചോദിച്ചു. ട്രംപ് സ്റ്റോമിയെ നിരീക്ഷിക്കാന്‍ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘകാലമായി സ്‌റ്റോമിയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം ഇവര്‍ വളരെ മോശം സ്ത്രീയാണെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സ്റ്റോമി ട്രംപിനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കത്തിന് ശ്രമിച്ചാല്‍ അറിയുന്നതിന് വേണ്ടിയാണ് നിരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ട്രംപിനെതിരെ പോരാടാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+