ആകാശത്ത് വീണ്ടും അജ്ഞാത ദൃശ്യം; ഇത്തവണ യുഎസ്സില്‍, പറക്കും തളികയാണോ?
വാഷിംഗ്ടണ്‍: യുഎസ്സില്‍ ആകാശത്ത് മിനുട്ടുകള്‍ നീണ്ടുനില്‍ക്കുന്ന അജ്ഞാത ദൃശ്യം. ഇവ കൂട്ടത്തോടെ സഞ്ചരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് സൂചനയുണ്ട്. പോലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അജ്ഞാതമായ വെളുത്ത നിറത്തിലുള്ള ദൃശ്യങ്ങളാണ് രാത്രിയില്‍ ദൃശ്യമായത്.
വിന്സ്കോന്സിനിലെ ഗ്രാമീണ മേഖലയിലെ ഒരു കര്‍ഷക ഭൂമിക്ക് മുകളിലായിട്ടാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വെസ്റ്റ് ബ്രെന്‍ഡ്, ഫ്രെഡോനിയ എന്നിവിടങ്ങളില്‍ നിന്ന് എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാല് പ്രകാശ വസ്തുക്കള്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതാണ് കാണാന്‍ കഴിയുക.

ഇതിനിടെ അഞ്ചാമതൊരു പ്രകാശ വസ്തു കൂടി കടന്നുവരികയും, ഇവ സഞ്ചരിച്ച് അഞ്ച് വെളിച്ചവും ഒരു പോലെ ചക്രവാളത്തില്‍ മറയുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. നാട്ടുകാരെ മുഴുവന്‍ ഭയപ്പെടുത്തിയിരിക്കുകയാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഇവ വെറും സെര്‍ച്ച് ലൈറ്റുകള്‍ മാത്രമാണെന്ന വാദങ്ങളെയും നാട്ടുകാര്‍ തള്ളുന്നു.
അതേസമയം പോലീസിനെ വിളിച്ച് നാട്ടുകാര്‍ വിവരം പറഞ്ഞതോടെ കാര്യം ഗൗരവമായി മാറിയിരിക്കുകയാണ്. പോലീസ് ഈ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് മുന്‍ എഫ്ബിഐ ഏജന്റ് ബെന്‍ ഹാന്സന് പറഞ്ഞു. പോലീസ് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
രണ്ട് ദൃക്സാക്ഷികള്‍ ഈ അജ്ഞാത വെളിച്ചങ്ങളുടെ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ഇടങ്ങളിലായിട്ടാണ് ഇവര്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. രാത്രി പത്തേ മുക്കാലോടെ ഭര്‍ത്താവുമൊത്തെ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതിനിടെയാണ് വെളുത്ത നിറത്തിലുള്ള എന്തോ തിളങ്ങുന്നത് കണ്ടതെന്ന് 52കാരിയായ കിമ്പര്‍ലി പറയുന്നു.
വെസ്റ്റ് ബെന്‍ഡില്‍ വെച്ചായിരുന്നു ഈ കാഴ്ച്ച കണ്ടത്. ഒരു വെളുത്ത മൂങ്ങയാണെന്നാണ് കരുതിയത്. മൂന്ന് തവണ ഇത് രണ്ട് ദിക്കിലേക്കും പോയി. അതോടെ മൂങ്ങയല്ലെന്ന് മനസ്സിലായത്. താനും ഭര്‍ത്താവും നിന്നതിന്റെ മുകളില്‍ അത് നില്ക്കുന്നതായി കണ്ടിരുന്നുവെന്ന് കിമ്പര്‍ലി പറഞ്ഞു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം ഭയന്ന് പോയ ഇവര്‍ കാറിനുള്ളില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. എന്താണ് കാണുന്നതെന്ന് മനസ്സിലായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മുന്‍ പോലീസുകാരനായ കെന്‍ എന്നയാളും ഈ പറക്കുംതളികാ രൂപത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഫ്രെഡോണിയയിലാണ് ഇയാളുടെ വീട്.
അതായത് കിമ്പര്‍ലി ഈ ദൃശ്യങ്ങള്‍ കണ്ടതിന്റെ അഞ്ച് മൈല്‍ അകലെ മാത്രം. ആ സമയം ആകാശം മേഘങ്ങളാല്‍ മൂടിയിരുന്നു. എന്നാല്‍ ഇടിയോ മിന്നലോ ഒന്നുമുണ്ടായിരുന്നില്ലെന്ന് കെന്‍ പറഞ്ഞു. മൂന്നാമത്തെ ദൃക്സാക്ഷി ആന്‍ഡ്രിയ ലിന് ഇതിന്റെ നാല് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications