• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ 2013ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനം; 7 മരണം

Google Oneindia Malayalam News

ബീജിംഗ്: ചൈനയുടെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴു പേർ മരിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ സിസിടിവി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. 2013 ന് ശേഷം പ്രവിശ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് സിയാൻ, ചാങ്ഷ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലുഡിംഗ് നഗരത്തിൽ ഭൂചലനം അനുഭവപ്പെട്ടത്.

ലുഡിംഗ് നഗരത്തിൽ 16 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രമെന്ന് ചൈന ഭൂകമ്പ ശൃംഖല കേന്ദ്രം അറിയിച്ചു. ഏകദേശം 21 ദശലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ചെങ്ഡുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കാം തൂക്കായ കുന്നുകൾ നിറഞ്ഞ് പ്രദേശത്ത് ചൈന വലിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ചൈനീസ് സോഷ്യൽ മീഡിയ വെബ്‌സൈറ്റ് വെയ്‌ബോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 21 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രവിശ്യാ തലസ്ഥാനമായ ചെങ്‌ഡുവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.

42 വര്‍ഷത്തിന് ശേഷം, മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ ആ മകന്‍ കണ്ടു; എല്ലാത്തിനും കൂടെ നിന്നത് ഈ എസ്‌ഐ42 വര്‍ഷത്തിന് ശേഷം, മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ ആ മകന്‍ കണ്ടു; എല്ലാത്തിനും കൂടെ നിന്നത് ഈ എസ്‌ഐ

'എനിക്ക് ഭൂ ചലനം വളരെ ശക്തമായി തോന്നി,' ചെങ്ഡു നിവാസിയായ ചെൻ പറഞ്ഞു. 'താഴത്തെ നിലയിലുള്ള എൻറെ അയൽക്കാരിൽ ചിലർ അത് വളരെ വ്യക്തമായി അനുഭവിച്ചതായി പറഞ്ഞു.' ഭൂചലനം വളരെ പ്രകടമായിരുന്നു എന്നും തന്റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലെ ലൈറ്റുകളും ഫർണിച്ചറുകളും കുലുക്കിയതായും ചോങ്‌കിംഗിലെ താമസക്കാരൻ പറഞ്ഞു. 500 ലധികം രക്ഷാപ്രവർത്തകരെ ഭൂകമ്പകേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്നും 'സമീപ പ്രദേശങ്ങളിൽ നിരവധി തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ബ്രോഡ്കാസ്റ്റർ സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

യു‌എസ്‌ജി‌എസ് അനുസരിച്ച്, പ്രാരംഭ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളിൽ കിഴക്കൻ ടിബറ്റിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പിന്നാലെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ചൈനയിൽ ഭൂകമ്പങ്ങൾ വളരെ സാധാരണമാണ്, പ്രത്യേകിച്ച് രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ ഭാഗം ഭൂകമ്പപരമായി ഏറെ സജീവമാണ്.

നിനക്കൊന്നും റോബിന്‍ എന്ന പേരില്ലാതെ ജീവിക്കാന്‍ പറ്റില്ല'; റോബിന്റെ മാസ് മറുപടി ആര്‍ക്ക്?നിനക്കൊന്നും റോബിന്‍ എന്ന പേരില്ലാതെ ജീവിക്കാന്‍ പറ്റില്ല'; റോബിന്റെ മാസ് മറുപടി ആര്‍ക്ക്?

2008-ൽ സിചുവാൻ വെഞ്ചുവാൻ കൗണ്ടിയിൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് മരിച്ചത്. വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ തെക്കുപടിഞ്ഞാറൻ ചൈനയിലുണ്ടായ രണ്ട് ഭൂകമ്പങ്ങളെത്തുടർന്ന് കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English summary
Strongest earthquake in China's Sichuan province since 2013; 7 death reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X