മൂന്ന് ഭാര്യമാര്‍, 2500 കോടിയുടെ കൊട്ടാരം, 500 റോള്‍സ് റോയ്സും 200 ഫെരാരിയും; ആരാണ് ഹസ്സനല്‍ ബോള്‍കിയ
ആരാണ് സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തത്? അല്ലേ.. എല്ലാവരും ഒരുപാട് പണമുണ്ടാക്കാനും ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇടം നേടാനും ആഗ്രഹിക്കുന്നു, എന്നാല്‍ ആഡംബര കൊട്ടാരങ്ങളും കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കാനും ജനിച്ച ചിലരുണ്ട്. അവരാണ് യതാര്‍ത്ഥ ഭാഗ്യവാന്മാരാണെന്നാണ് ലോകം പറയുന്നത്. അങ്ങനെയുള്ളവര്‍ വളരെ കുറവാണ്, അവരില്‍ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് ഹസ്സനല്‍ ബോള്‍കിയ....

ലോകത്തിലെ പല രാജ്യങ്ങളിലും രാജവാഴ്ച അവസാനിച്ചു, പക്ഷേ ഇപ്പോഴും രാജാക്കന്മാര് അധികാരത്തിലിരിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. സുല്‍ത്താന്‍ ഭരിക്കുന്ന ഏഷ്യന്‍ രാജ്യമായ ബ്രൂണെ അതിലൊന്നാണ് ഇവിടുത്തെ സുല്‍ത്താനാണ് ഹസ്സനല്‍ ബോള്‍കിയ. 75 കാരനായ ബ്രൂണെയിലെ സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയ 1946 ജൂലൈ 15 ന് സുല്‍ത്താന്‍ ഒമര്‍ അലി സൈഫുദ്ദീന് മൂന്നാമന്റെ മകനായി ജനിച്ചു.

സുല്‍ത്താന്‍ ഒമര്‍ അലി സൈഫുദ്ദീന് 10 മക്കളില്‍ ആറ് പെണ്മക്കളും നാല് ആണ്‍മക്കളുമാണ്. നിരവധി ഭാര്യമാരുണ്ടായിരുന്നു. എങ്കിലും ചെറുപ്പത്തില്‍ തന്നെ ബോള്‍കിയയെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയായിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിലെ വിക്ടോറിയ ഇന്‍സ്റ്റിറ്റിയൂഷനിലും ഇംഗ്ലണ്ടിലെ സാന്ഡ്ഹര്സ്റ്റിലുള്ള റോയല്‍ മിലിട്ടറി അക്കാദമിയിലുമാണ് ഹസ്സനല്‍ ബോള്‍കിയ പഠിച്ചത്.

ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ
ഹസനാല്‍ ബോള്‍കിയയ്ക്ക് മൂന്ന് ഭാര്യമാരുള്ള അഞ്ച് ആണ്മക്കളും ഏഴ് പെണ്മക്കളുമുണ്ട്. ഹസനാലിന്റെ ആഡംബര ജീവിതമാണ് ഇപ്പോള്‍ ലോകത്താകെ ചര്‍ച്ചയാകുന്നത്. അധികാരത്തിലെത്തിയതോടെ ഹസസനാല് ജീവിതം അടിച്ചിപൊളിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ അടക്കം വാഴ്ത്തുന്നത്. ഹസ്സനല്‍ ബോള്‍കിയയുടെ ജീവിതവും ആഡംബരത്തെ കുറിച്ച് അറിയാം...

1967 ഒക്ടോബര്‍ 4-ന് പിതാവ് വിരമിച്ച ശേഷം, ഹസ്സനല്‍ രാജകുമാരന് ബോള്‍കിയ സുല്‍ത്താന്റെ സിംഹാസനത്തില്‍ കയറി. 1968 ഓഗസ്റ്റ് 1 ന് അദ്ദേഹം കിരീടധാരണം ചെയ്തു. ലോകത്തിലെ ഏറ്റവും ധനികനായ സുല്ത്താന്മാരില് ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ. 1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു അദ്ദേഹം.

ഒരു ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഹസ്സനല്‍ ബോള്‍കിയയ്ക്ക് 14,700 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ്. സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്, 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങളില്‍ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ.

ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, തായ്ലന്ഡ് എന്നിവയ്ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ. അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാക്കി മാറ്റി.

ആകാശത്തെ മാലഖ നേരിട്ട് ഭൂമിയിലേക്ക് വന്നോ...അശ്വതി എന്തായി കാണുന്നത്, അതിസുന്ദരി
1988, ഫോര്‍ബ്സ് സുല്‍ത്താന്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തിരഞ്ഞെടുത്തു. കൂടാതെ കാറുകളുടെ മികച്ച ശേഖരവും അദ്ദേഹത്തിനുണ്ട്. സ്വര്‍ണ്ണം പൂശിയ റോള്‍സ് റോയ്സ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ അപൂര്‍വ കാറുകളുടെ ശേഖരം ബ്രൂണെ സുല്‍ത്താന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹോട്ട്കാര്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ബോള്‍കിയയ്ക്ക് ഏകദേശം 7,000 കാറുകളുണ്ട്, അവയ്ക്ക് 5 ബില്യണ്‍ യുഎസ് ഡോളറിലധികം വിലവരും. ബ്രൂണെ സുല്‍ത്താന്‍ 500 റോള്‍സ് റോയ്സും 300 ഫെരാരിയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ ആഡംബര സൗകര്യങ്ങളോട് കൂടെയുള്ള സ്വകാര്യ ജെറ്റുകള്‍ ഉള്‍പ്പടെയുണ്ട്.

ബോള്‍കിയയുടെ ഇസ്താന നൂറുല്‍ ഇമാന് കൊട്ടാരത്തിന് 2550 കോടിയിലേറെ വിലയുണ്ട്. കൊട്ടാരത്തില്‍ 1700-ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തല്‍ക്കുളങ്ങളും ഉണ്ട്. 110 ഗാരേജുകള്‍ക്ക് പുറമേ, 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും ഉണ്ട്.

ബ്രൂണെയില്‍, ബോള്‍കിയയുടെ ഭരണം മാത്രമാണുള്ളത്. ബ്രൂണെയിലെ രാജാവ് മാത്രമല്ല അദ്ദേഹം, രാജ്യത്തിന്റെ പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ-വ്യാപാര മന്ത്രി, പോലീസ് സൂപ്രണ്ട്, പ്രതിരോധ മന്ത്രി, സായുധ സേനാ കമാന്‍ഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 13 ലക്ഷം രൂപയാണ് മുടിവെട്ടാന്‍ ബോള്‍കിയ ചെലവഴിക്കുന്നത്. മെയ്ഫെയറിലെ ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന ലണ്ടനില്‍ നിന്നുള്ള തന്റെ പ്രിയപ്പെട്ട ബാര്‍ബറെയാണ് ഇതിനായി ബോള്‍കിയ വിളിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications