കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യരശ്മികള്‍ക്കിടയില്‍ അജ്ഞാത ഭീകരന്‍; ഭൂമിയുടെ അടുത്തെത്തിയാല്‍ അപകടം, ഞെട്ടിച്ച കണ്ടെത്തല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണി പല തരത്തില്‍ വരുന്നുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സൂര്യനില്‍ നിന്ന് ഭീമാകാരനായ മൂന്ന് ഛിന്നഗ്രഹങ്ങളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയെ പ്ലാനറ്റ് കില്ലര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് ഭൂമി ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഭീഷണി ഉയര്‍ത്തുന്ന ശാസ്ത്ര സത്യമാണിത്. സൂര്യന്റെ രശ്മികള്‍ക്കിടയില്‍ ഇവര്‍ മറഞ്ഞിരിക്കുകയാണ്.

ഇത്രയും കാലം ശാസ്ത്രത്തിന്റെ കണ്ണില്‍ ഇവ അപകടകാരികളായിരുന്നില്ല. എന്തിനേറെ പറയുന്നു ഇവയെ കണ്ടെത്താന്‍ പോലും സാധിച്ചിരുന്നില്ല. നൂതനമായ രീതികള്‍ പുറത്തെടുത്തില്ലെങ്കില്‍ ഭൂമിക്ക് അധിക കാലം ആയുസ്സുണ്ടാവില്ലെന്ന് ഉറപ്പാണ്. പ്ലാനറ്റ് കില്ലറിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

സൂര്യരശ്മികള്‍ക്കിടയിലാണ് ഈ ഛിന്നഗ്രഹങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്ന നിയര്‍ എര്‍ത്ത് വിഭാഗത്തിലാണ് ഇവ ഉള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കണ്ടെത്തിയവയില്‍ ഏറ്റവും അപകടകാരിയാണ് ഇതിലൊരു ഛിന്നഗ്രഹം. അസ്തമ ദര്‍ശനത്തിനിടെയാണ് ഇവ കണ്ടെത്തിയത്. ഡാര്‍ക് എനര്‍ജി ക്യാമറ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍-അമേരിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ വെച്ചാണ് ഇത് കണ്ടെത്തിയത്. ഇവ വലിയ ഛിന്നഗ്രഹ സമൂഹത്തിന്റെ ഭാഗമാണ്.

2

അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്അടിക്കില്ലെന്ന് ഉറപ്പിച്ച് ലോട്ടറിയെടുത്തു, അടിച്ചത് 10 കോടി; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്

ഭൂമിയുടെയും ശുക്രന്റെയും ഭ്രമണപഥത്തിലൂടെയാണ് ഇവയുടെ സഞ്ചാരം. ഈ മേഖലയില്‍ നിരീക്ഷണം നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞതാണ്. സൂര്യന്റെ രശ്മികള്‍ ഈ രണ്ട് ഗ്രഹത്തിലും പതിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടാണ് ഇവ ഇത്രയും കാലം ആരുടെയും കണ്ണില്‍ പതിയാതിരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ വരുന്ന 25 ഛിന്നഗ്രഹങ്ങള്‍ മാത്രമേ ഇന്നേ വരേ കണ്ടെത്തിയിട്ടുള്ളൂ. അത്രയും ബുദ്ധിമുട്ടാണ് ഈ മേഖലയില്‍ നിന്ന് ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. സൂര്യരശ്മികള്‍ അത്രയ്ക്കും തീവ്രമായിരിക്കുമെന്ന് വാനശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പേര്‍ഡ് പറയുന്നു.

3

മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബംമാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം

അതേസമയം സൂര്യാസ്തമയ സമയത്ത് ഈ പ്രശ്‌നങ്ങള്‍ അധികമുണ്ടാവില്ല. നിരീക്ഷണത്തിന് അനുയോജ്യമായ സമയമായിരിക്കും. പക്ഷേ വളരെ ചെറിയ സമയമായിരിക്കും ഇത്. ആ സമയത്തിനുള്ളില്‍ ഇത് തീര്‍ക്കണം. പത്ത് മിനുട്ട് വീതം നീണ്ട രണ്ട് ഹ്രസ്വ ഘട്ടങ്ങളാണ് വാന നിരീക്ഷകര്‍ക്ക് ലഭിച്ചത്. വളരെ വേഗത്തില്‍ ഭൂമിയുടെ പ്രതലത്തിലേക്കും അന്തരീക്ഷത്തിലേക്കും നോക്കാന്‍ ഈ സമയം കൊണ്ട് സാധിക്കണം. പെട്ടെന്ന് വലുതായും ചെറുതായും ഒരു വസ്തുവിനെ ടെലസ്‌കോപ്പിലൂടെ കാണണം. വളരെ കടുപ്പമേറിയ കാര്യമാണ് ഇവര്‍ ചെയ്തത്.

4

മാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബംമാലിന്യ പാത്രമെടുത്ത് ഒരേറ്... വീട്ടില്‍ നിറയെ പ്രേതങ്ങള്‍, പുരോഹിതനെ വിളിച്ച് ബ്രിട്ടനിലെ ഈ കുടുംബം

ഭീമാകാരനായ രണ്ട് നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളെയാണ് വാനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു കിലോമീറ്ററിലായി പരന്ന് കിടക്കുന്നതാണിത്. പ്ലാനറ്റ് കില്ലേഴ്‌സ് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഇവ ഭൂമിയില്‍ ഇടിച്ചാല്‍ ഭൂമി തവിട് പൊടിയാകും. ഭൂമിയുടെ അടുത്തെങ്ങാനും എത്തിയാലും പേടിക്കണം. ഉരസി പോകാനുള്ള സാധ്യതയും കൂടുതലാണ്. ഒന്നര കിലോമീറ്റര്‍ വീതിയുള്ള ഛിന്നഗ്രഹമാണ് ഇതിലൊന്ന്. നേരത്തെ 2021 പിഎച്ച്7 എന്ന ഛിന്നഗ്രഹമായിരുന്നു സൂര്യനോട് ഏറ്റവും അടുത്തുള്ളത്. അതിന്റെ പ്രതലത്തിന്റെ ചൂട് കൊണ്ട് ലെഡ് ഉരുക്കാന്‍ സാധിക്കുമായിരുന്നു. 2022 എപി7 എന്നാണ് ഇപ്പോള്‍ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് പേരിട്ടത്.

English summary
sun has hiding a massive planet destoyer find astronomers goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X