സൂര്യനില്‍ ബ്ലാക് സ്പോട്ട്, ഒരു ഭാഗം കാണാനില്ല; ഭൂമിക്ക് ഇക്കാര്യങ്ങള്‍ സംഭവിക്കാം
വാഷിംഗ്ടണ്‍: സൂര്യനില്‍ അമ്പരപ്പിക്കുന്ന പുതിയ കാര്യങ്ങള്‍ കണ്ട് ഞെട്ടി നാസ. ഒരു വലിയ ഭാഗത്ത് വിസ്ഫോടനം രൂപപ്പെട്ടിരിക്കുകയാണ്. ഈ ബ്ലാക് റീജ്യണ്‍ ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ളതാണ്. കൊറോണല്‍ ഹോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. സൂര്യന്റെ ഒരു ഭാഗം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. നാസ ഇത്തരമൊരു പ്രതിഭാസം ആദ്യമായിട്ടാണ് കാണുന്നത്.
യുഎസ് ഏജന്‍സി എന്‍ഒഎഎ ഭൗമകാന്തിക കൊടുങ്കാറ്റുകളുടെ വരവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയെയാണ് ഇവ അതിശക്തമായി ബാധിക്കുക. സൂര്യനിലെ ഈ ദ്വാരത്തില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റുകളാണ് ഉണ്ടാവുക. ഈ ബ്ലാക്ക് ഹോളില്‍ നിന്ന് 2.9 മില്യണ്‍ കിലോമീറ്റര്‍ വേഗത്തില്‍ സൗര കൊടുങ്കാറ്റുകള്‍ ഭൂമിയിലേക്ക് കുതിച്ച് വരികയാണ്. ഭൂമിയിലേക്ക് ഇത് വെള്ളിയാഴ്ച്ച എത്തും.

അതിവേഗത്തിലുള്ള ഈ കൊടുങ്കാറ്റ് ഭൂമിയില്‍ അടിച്ചാല്‍ ഉറപ്പായും റേഡിയോ വിനിമയ സംവിധാനങ്ങള്‍ എല്ലാം നിശ്ചലമാകും. പ്രത്യേകിച്ച ഭൂമിയിലെ ജിപിഎസ്, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ എന്നിവയാണ് താളം തെറ്റുക. അതേസമയം നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഇതിനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്നാണ് പരിശോധിക്കുന്നത്. സാധാരണ വരുന്നതിലും മുകളിലാവും ഈ കൊടുങ്കാറ്റിന്റെ ശക്തി. സൂര്യനില്‍ നിന്നുള്ള വിസ്ഫോടന കണങ്ങള്‍ ഭൂമിയുടെ കാന്തിക മേഖലയെയാണ് ബാധിക്കുക. അതിലൂടെ ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ബാധിക്കും.അതുവഴി നമ്മുടെ മൊബൈല്‍ ഫോണുകള്‍, ജിപിഎസ്സുകള് എന്നിവ നിശ്ചലമാകും.
നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്വേറ്ററിയാണ് കൊറോണല്‍ ഹോള്‍ കണ്ടെത്തിയത്. മാര്‍ച്ച് 23ന് സൂര്യന്റെ ദക്ഷിണ ധ്രുവത്തിലാണ് ഈ അപകടകരമായ പ്രതിഭാസത്തെ കണ്ടെത്തിയത്. സൂര്യന് അതിന്റെ മധ്യവയസ് പിന്നിട്ടത് കൊണ്ട് അപ്രവചനീയമായ മാറ്റങ്ങള്‍ പ്രകടമാക്കും. അതുകൊണ്ട് തിളച്ചുമറിയുന്ന സൂര്യനെ നിത്യേന കാണാം. ചില സമയങ്ങളില്‍ തീര്‍ത്തും ശാന്തനായും സൂര്യന് കാണപ്പെട്ടിരുന്നു.

കൃത്യമായി എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2024 വരെ ഈ തിളച്ചുമറിയല്‍ അനുഭവപ്പെട്ടേക്കും. അതിന് ശേഷം ഇത്തരം വിസ്ഫോടനങ്ങളൊക്കെ കുറഞ്ഞ് ശാന്തമായ രീതിയില്‍ സൂര്യനെ കാണാമെന്നും, രാസപ്രവര്‍ത്തനങ്ങള്‍ പോലും ആ സമയം ഉണ്ടാവില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ഏകദേശ ധാരണ മാത്രമാണിത്.
കൊറോണല്‍ ഹോള്‍ വഴിയാണ് സൂര്യനില്‍നിന്ന് അതിശക്തമായ തീജ്വാലകള്‍ അഥവാ ജിയോ മാഗ്നറ്റിക് സ്റ്റോമുകള്‍ ഉണ്ടാവുന്നത്. ഇത് നേരിട്ടാണ് ബഹിരാകാശത്തേക്ക് എത്തുക. മറ്റ് ഗ്രഹങ്ങളിലും ഇവ ആഞ്ഞ് വീശാറുണ്ട്. ജി1 മുതല്‍ ജി5 വരെയുള്ള കാറ്റഗറികളിലാണ് ഈ കൊടുങ്കാറ്റുകളെ ഉള്‍പ്പെടുത്താറുള്ളത്. ഇതില്‍ അവസാനത്തേതാണ് അതിശക്തം.
ഇപ്പോഴത്തെ കൊറോണല്‍ ഹോള്‍ മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്നതാണ്. 20 മുതല്‍ 30 വരെ ഭൂമികള്‍ പിന്നാലെ നില്‍ക്കുന്നത് പോലെയുണ്ടാവും. തീവ്ര അള്‍ട്രാ വയലറ്റ് മേഖലയില്‍ കാണപ്പെടുന്നവയാണ് കൊറോണല്‍ ഹോള്‍സ്. ഇവ ഇരുണ്ട നിറത്തില്‍ കാണുന്നത് ഇവ താരതമ്യേന തണുപ്പുള്ള മേഖലയായത് കൊണ്ടാണ്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications