കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ദിവസം, 36 പൊട്ടിത്തെറികള്‍, 6 സൗര കൊടുങ്കാറ്റുകള്‍; സൂര്യ കോപത്തെ ഭയക്കണം, കാര്യം ഇതാണ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്‍ പതിവില്ലാത്ത കത്തിജ്വലിക്കുകയാണ്. അത് മാത്രമല്ല വന്‍ സ്‌ഫോടനങ്ങളാണ് ഇടയ്ക്കിടെ ഉണ്ടാവുന്നത്. ചുറ്റുമുള്ള ഗ്രഹങ്ങളൊന്നും സുരക്ഷിതരല്ല. എന്തുകൊണ്ടാണ് സൂര്യന്‍ ചുട്ടുപൊള്ളുന്നത്. അത് ഏതൊക്കെ തരത്തില്‍ ഭൂമിയെ ബാധിക്കുമെന്നെല്ലാം ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ സൂര്യനിലുണ്ടായ കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ശാസ്ത്രലോകം പറയുന്നു.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

ഭൂമിയെ ലക്ഷ്യമിട്ട് സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന തീജ്വാലകള്‍ വര്‍ധിച്ചിരിക്കുകയാണ്. സൂര്യന്‍ ഇപ്പോള്‍ പ്രദക്ഷിണത്തിലാണ്. ആ കാലത്തില്‍ വലിയ മാറ്റങ്ങള്‍ സൂര്യനില്‍ സംഭവിച്ച് കൊണ്ടേയിരിക്കും. സൂര്യ കോപത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്...

ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

1

സോളാര്‍ സൈക്കില്‍ എന്നാണ് സൂര്യന്റെ ഭ്രമണത്തിന് പറയുക. ഇത് 11 വര്‍ഷത്തോളം നീളുന്ന പ്രക്രിയയാണ്. വലിയ മാറ്റങ്ങള്‍ ഇക്കാലയളവില്‍ സൂര്യനിലുണ്ടാവും. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ കാര്യം മാത്രമെടുക്കാം. 35 കൊറോണല്‍ മാസ് ഇജക്ഷനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സൂര്യനിലെ അതിശക്തമായ സ്‌ഫോടനത്തെ തുടര്‍ന്നാണ് നടക്കുക. 14 സണ്‍സ്‌പോട്ടുകള്‍, ആറ് സൗര കൊടുങ്കാറ്റുകള്‍ എന്നിവയും ഇക്കാലയളവില്‍ സൂര്യനില്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചിലത് ഭൂമി അറിയാതെ കടന്നുപോയിട്ടുണ്ട്. ചിലത് ഭൂമിയെ ബാധിക്കുകയും ചെയ്തു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview
2

കൊറോണല്‍ മാസ് ഇജക്ഷന്‍ സൂര്യനില്‍ സംഭവിക്കുന്ന വലിയ പൊട്ടിത്തെറികളാണ്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നാണ് ഈ തീജ്വാലകള്‍ പുറന്തള്ളുക. അതിവേഗത്തില്‍ ഇത് ബഹിരാകാശത്തേക്ക് നീങ്ങും. സൂര്യന്റെ പ്രതലത്തില്‍ ഇരുണ്ട നിറത്തില്‍ കാണുന്നതാണ് സണ്‍സ്‌പോട്ടുകള്‍. ഇവ സൂര്യനിലെ ഏറ്റവും തണുത്ത ഭാഗമാണ്. പതിനൊന്് വര്‍ഷത്തെ ഒരു ഭ്രമണമാണ് സോളാര്‍ സൈക്കിള്‍ എന്ന് അറിയപ്പെടുന്നത്. സൂര്യനിലെ രാസമാറ്റങ്ങളെ തുടര്‍ന്ന് ഭയപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിക്കാം. പ്രവചനങ്ങള്‍ക്കും അപ്പുറമുള്ള കാര്യങ്ങളാണ് നടക്കുന്നത്.

3

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സൂര്യനിലെ പ്രവര്‍ത്തനം ഏറ്റവും തീവ്രമായിരിക്കുകയാണ്. എന്നാല്‍ ഇനിയും ഇത് വര്‍ധിക്കുമെന്ന് നാസ പറയുന്നു. 2025ലായിരിക്കും ഇത് പീക്കില്‍ എത്തുകയെന്നാണ് കരുതു്‌നത്. ഇത്രയും കാലത്തിനിടയില്‍ ഭൂമിയിലെ സാങ്കേതികവിദ്യയെയും മനുഷ്യരെയും ഇത് ബാധിക്കുമെന്ന് നാസ പറയുന്നു. ഉപഗ്രഹങ്ങളും ബഹിരാകാശ ശാസ്ത്രജ്ഞരും ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമെന്നും നാസ വെളിപ്പെടുത്തി. സാധാരണ നിലയില്‍ സൂര്യനില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവില്ല. എന്നാല്‍ സോളാര്‍ സൈക്കില്‍ സമയത്ത്, അഗ്നിപര്‍വതം പോലെയായിരിക്കും.

4

ഭൂമിയിലെ ഉപഗ്രഹങ്ങളും മറ്റ് ആശയവിനിമയ സംവിധാനങ്ങളും സൂര്യന്റെ കോപം കാരണം തടസ്സപ്പെടും. ഈ ഘട്ടത്തില്‍ സൂര്യനില്‍ തീവ്രതയേറിയ സൗര ജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ടെത്തും. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഇവയെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. സോളാര്‍ മാക്‌സിമം എന്നാണ് ഈ തീവ്രതയെ വിളിക്കുക. അതിന് ശേഷം സൂര്യന്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി മാറും. എന്നാല്‍ അത് വരെ സൂര്യന്‍ തിളച്ചുമറിയും. പല ഭാഗങ്ങളിലും നിന്നും അത്യുഗ്രമായ സ്‌ഫോടനങ്ങള്‍ ഉണ്ടാവും.

5

സൂര്യനിലെ ഉഗ്ര സ്‌ഫോടനങ്ങള്‍ തുടര്‍ച്ചയായി ഇനി വരാനിരിക്കുന്നുണ്ടെന്ന് നാസ പറയുന്നു. അതിലൂടെ കൂടുതല്‍ സണ്‍സ്‌പോട്ടുകളും ഉണ്ടാവാം. ബഹിരാകാശ സംബന്ധിച്ചായ ടെക്‌നോളജിയില്‍ അടിസ്ഥാനമാക്കിയാണ് നാസ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ സോളാര്‍ സൈക്കിള്‍ നേരത്തെ പ്രവചിച്ചതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ്. അത് സ്‌പേസ് വെതറിനെ അടക്കം സ്വാധീനിക്കും. ഭൂമിക്ക് ചുറ്റും കറങ്ങുന്ന 35000 ഒബ്ജടുകളെ ഇത് കാര്യമായി ബാധിക്കും. അതില്‍ വരുന്നതാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനും.

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

English summary
sun is surprisingly showing eruption, last 2 weeks activity shows 36 eruptions, nasa on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X