സൂര്യനില്‍ 7 സണ്‍സ്‌പോട്ടുകള്‍; എന്തും സംഭവിക്കാം, വിസ്‌ഫോടനം നടന്നാല്‍... ഭൂമി സുരക്ഷിതമാണോ?
വാഷിംഗ്ടണ്‍: സൂര്യന്‍ കുറച്ച് ദിവസങ്ങളിലായി ശാന്തമായിരുന്നു. ഈ നിശബ്ദത പല ശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചിരുന്നു. കാരണം സൂര്യനില്‍ തുടര്‍ച്ചയായി സജീവ വിസ്‌ഫോടന മേഖലകള്‍ ഉണ്ടായി കൊണ്ടിരിക്കുന്നതാണ് കഴിഞ്ഞ കുറേ നാളുകളാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത് കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദതയായി കാണുന്നതാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യനില്‍ വീണ്ടും മാറ്റങ്ങള്‍ പ്രകടമായിരിക്കുകയാണ്.
പൂര്‍വാധികം ശക്തിയോടെ സണ്‍സ്‌പോട്ടുകള്‍ സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവ വിസ്‌ഫോടനങ്ങള്‍ക്ക് വഴിയൊരുക്കിയാല്‍ ഭൂമിയെ കാത്ത് അപകടങ്ങള്‍ ഇരിക്കുന്നതായി പറയേണ്ടി വരും. പ്രത്യേകിച്ച് ഇക്കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കാം. സൂര്യനില്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിക്കാമെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എം ക്ലാസ് സോളാര്‍ കൊടുങ്കാറ്റ് നേരത്തെ സംഭവിക്കേണ്ടതായിരുന്നു ഈ സമയത്താണ് സൂര്യന്‍ ശാന്തമായത്. എന്നാല്‍ ഈ ശാന്തതയാണ് പെട്ടെന്ന് മാറിയിരിക്കുന്നത്.

ഏഴോളം സണ്‍സ്‌പോട്ടുകളാണ് സൂര്യനില്‍ രൂപം കൊണ്ടിരിക്കുന്നത്. സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് നീണ്ടുനില്‍ക്കുന്ന മേഖലയിലാണ് ഈ ആക്ടീവ് സണ്‍സ്‌പോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഇത്രയധികം സണ്‍സ്‌പോട്ടുകള്‍ രൂപപ്പെടുന്നത് അപൂര്‍വ കാഴ്ച്ചയാണ്. ഇതിലൊന്നില്‍ വിസ്‌ഫോടനം നടന്നാല്‍ ഭൂമിയില്‍ പല പ്രശ്‌നങ്ങളും സംഭവിക്കാം. പ്രത്യേക ആശയവിനിമയ സംവിധാനങ്ങള്‍ മണിക്കൂറുകളോളം നിശ്ചലമാകും.
നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡിമിനിസ്‌ട്രേഷനാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏഴ് സണ്‍സ്‌പോട്ടുകളും വളരെ വലുതാണ്. അതും അതിതീവ്രമായ വിസ്‌ഫോടനങ്ങള്‍ സൂര്യനില്‍ സംഭവിക്കാനും, അതിലൂടെ സൗര ജ്വാലകള്‍ ഭൂമിയില്‍ നാശം വിതയ്ക്കാനും സാധ്യത ശക്തമാണ്.അതേസമയം ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരപ്രകാരം ഏഴ് സണ്‍സ്‌പോട്ടുകള്‍ മാത്രമല്ല സൂര്യനില്‍ ഉള്ളതെന്നാണ് കണ്ടെത്തല്‍.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
ഒരേസമയം 127 സണ്‍സ്‌പോട്ടുകള്‍ സൂര്യനില്‍ സജീവമായി ഉണ്ടെന്നാണ് എന്‍ഒഎഎ പറയുന്നത്. ഇവ ടെലസ്‌കോപ്പ് കൊണ്ട് കാണാന്‍ പറ്റില്ല. അതാണ് കൃത്യമായി രേഖപ്പെടുത്താനാവാത്തത്.ഈ ഏഴ് സണ്‍സ്‌പോട്ടുകള്‍ പക്ഷേ വലരെ വലുതായത് കൊണ്ട് മാത്രമാണ് ടെലസ്‌കോപ്പിലൂടെ കാണാനാവുന്നത്. പക്ഷേ ഇവയുടെ വലിപ്പമേറുമ്പോള്‍ അതുപോലെ തീവ്രതയും വര്‍ധിക്കും.
ഭൂമിയുടെ കാന്തിക മണ്ഡലത്തെ ലക്ഷ്യമിട്ടാണ് ഇവ എത്തുക. ഇത്തരം അപകടങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതും കാന്തിക മണ്ഡലങ്ങളാണ്. സൂര്യനില്‍ നിന്ന് തീവ്രമായ കാന്തിക ജ്വാലകളാണ് വരാന്‍ പോകുന്നത്.കാരണം ഇത്തരം വലിയ സണ്‍സ്‌പോട്ടുകള്‍ ഇവയുടെ വാഹകരാണ്.
എക്‌സ് ക്ലാസില്‍ വരുന്ന സൗര കൊടുങ്കാറ്റായിരിക്കും സംഭവിക്കാന്‍ പോകുന്നത്. റേഡിയോ പ്രവര്‍ത്തനങ്ങള്‍ ഇവ വരുന്നതിലൂടെ നിശ്ചലമാകും. ജിപിഎസ്, ഇന്റര്‍നെറ്റ്, ട്രാഫിക് സിഗ്നലുകള്‍, ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സ്തംഭിപ്പിക്കും. ആശുപത്രിയിലെ സേവനങ്ങളെ വരെ ഇത് ബാധിക്കാം.












Click it and Unblock the Notifications