ഗൂഗിളില്‍ പുറത്താക്കലിന് പിന്നാലെ സുന്ദര്‍ പിച്ചൈയുടെ അടുത്ത നടപടി; ശമ്പളം വെട്ടിക്കുറയ്ക്കുന്നു
ഗൂഗിളില്‍ പ്രതിസന്ധി തുടരുന്നതിനിടെ സിഇഒയായ സുന്ദര്‍ പിച്ചൈ സ്വയം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വന്‍ തോതിലാണ് കുറവ് വരുത്തുന്നതെന്നാണ് സൂചന

വാഷിംഗ്ടണ്‍: ഗൂഗിളില്‍ 12000 ജീവനക്കാരെ ലോകത്തെമ്പാടുമായി പുറത്താക്കിയതിന് പിന്നാലെ വീണ്ടും കടുത്ത നടപടി. ഇത്തവണ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്വയം നടപടി എടുത്തിരിക്കുകയാണ്. തന്റെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് പിച്ചൈ. വലിയ തോതിലാണ് ശമ്പളം കുറയ്ക്കുന്നത്.
കമ്പനി പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി നടപടികള്‍ കഴിഞ്ഞ ദിവസങ്ങളിലായി എടുത്തിരുന്നു. നിരവധി ജീവനക്കാരെ ഒരു മുന്നറിയിപ്പും ഇല്ലാതെ പിരിച്ചുവിട്ടിരുന്നു. പലര്‍ക്കും യാതൊരു മുന്നറിയിപ്പ് പോലും ലഭിക്കാതെയാണ് പുറത്തുപോവേണ്ടി വന്നത്.

സീനിയര്‍ വൈസ് പ്രസിഡന്റിന് മുകളില്‍ വരെയുള്ളവര്‍ക്കെല്ലാം വാര്‍ഷികമായി കിട്ടേണ്ട ബോണസിന്റെ കാര്യത്തിലും വലിയ കുറവുണ്ടാകും.
നേരത്തെ പിരിച്ചുവിടലും, ശമ്പളം വെട്ടിക്കുറയ്ക്കലുമൊക്കെ പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ പോലും തന്റെ ശമ്പളം കുറയ്ക്കുമെന്ന് പിച്ചൈ പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം ശമ്പളത്തിന്റെ എത്ര ശതമാനമാണ് സുന്ദര്‍ പിച്ചൈ കുറയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
എത്ര കാലത്തേക്ക് ഇത് തുടരുമെന്നും വ്യക്തമല്ല. ഗൂഗിള്‍ പിരിച്ചുവിടല്‍ പ്രഖ്യാപിക്കും മുമ്പ് തന്നെ സുന്ദര്‍ പിച്ചൈക്ക് വലിയ തോതിലുള്ള ശമ്പള വര്‍ധനവ് കമ്പനി പ്രഖ്യാപിച്ചിരുന്നു. പിച്ചൈയുടെ പ്രകടം ഗംഭീരമാണെന്നും ഗൂഗിള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണ് ശമ്പളം വര്‍ധിപ്പിച്ചത്. പിച്ചൈയുടെ ആസ്തിയില്‍ 20 ശതമാനത്തിന്റെ ഇടിവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. 5300 കോടിയായിട്ടാണ് കുറഞ്ഞത്. പക്ഷേ ലോകത്തെ ധനികരായ പ്രൊഫഷണല്‍ മാനേജര്‍മാരുടെ പട്ടികയില്‍ പിച്ചൈയുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൂഗിളില്‍ കൂട്ടപിരിച്ചുവിടലാണ് നടന്നുകൊണ്ടിരിക്കുന്നത്. പലരെയും മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പുറത്താക്കുന്നത്. പ്രസവാവധി എടുത്ത ഭര്‍ത്താവിനെയും ഭാര്യയെും ഒരുമിച്ച് കമ്പനി പുറത്താക്കി.
രക്ഷിതാവിന്റെ സംസ്കാരത്തിന് പോയ ജീവനക്കാരിക്കും അതുപോലെ ജോലി നഷ്ടമായി. ഒട്ടും പ്രൊഫഷണലായിട്ടല്ല ഗൂഗിള്‍ പിരിച്ചുവിടല്‍ കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇന്റര്‍വ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ എച്ച്ആറിനെ പുറത്താക്കിയിരുന്നു ഗൂഗിള്‍. അതേസമയം പിരിച്ചുവിട്ടപ്പെട്ടവര്ക്ക് മുന്‍കൂറായി മുന്ന് മാസത്തെ ശമ്പളം നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
-
സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ശമ്പളം തുല്യമാകുമോ? ശമ്പള കമ്മീഷന് പറയുന്നത് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications