Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോയിംഗ് വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകളിൽ സംശയം; മെയ് മാസത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു!

ലണ്ടൻ: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് നാല് ആഴ്‌ചകൾക്ക് മുൻപ് യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) നിരവധി ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ദിവസേനയുള്ള പരിശോധനകൾക്ക് ഉത്തരവിടുകയും ചെയ്‌തിരുന്നുവെന്ന് റിപ്പോർട്ട്. പിന്നീട് ഒരു മാസമാവുന്നതിന് മുൻപാണ് അഹമ്മദാബാദിൽ വിമാനം തകർന്നുവീണത്.

മെയ് 15ന് യുകെ ഏവിയേഷൻ റെഗുലേറ്റർ ഒരു സുരക്ഷാ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിൽ 787 ഡ്രീംലൈനർ ഉൾപ്പെടെ അഞ്ച് ബോയിംഗ് മോഡലുകളുടെ ഓപ്പറേറ്റർമാരോട്, യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) പുറപ്പെടുവിച്ച എയർവർത്തിനെസ് ഡയറക്റ്റീവ് (എഡി)- ഒരു ഉൽപ്പന്നത്തിലെ സുരക്ഷിതമല്ലാത്ത അവസ്ഥകൾ ശരിയാക്കുന്നതിനുള്ള നിയമപരമായി നടപ്പിലാക്കാവുന്ന നിയന്ത്രണ പ്രകാരം എല്ലാം പുനഃപരിശോധിക്കാനും പ്രശ്‌നം അവരുടെ വിമാനങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് നിർണയിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

boengflights

എഫ്എഎ നിർദ്ദേശത്തിൽ ഇന്ധന ഷട്ട്ഓഫ് വാൽവ് ആക്യുവേറ്ററുകളെ സുരക്ഷാ ആശങ്കയായി ചൂണ്ടിക്കാണിച്ചിരുന്നു. 'ബോയിംഗ് വിമാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇന്ധന ഷട്ട്ഓഫ് വാൽവുകളെ ബാധിക്കുന്ന ഒരു സുരക്ഷിതമല്ലാത്ത അവസ്ഥയെ അഭിസംബോധന ചെയ്‌തുകൊണ്ട് എഫ്എഎ ഒരു എയർവർത്തിനെസ് ഡയറക്റ്റീവ് (എഡി) പുറപ്പെടുവിച്ചു: ബി737, ബി757, ബി767, ബി777, ബി787' സിഎഎ നോട്ടീസിൽ പറയുന്നു.

എഞ്ചിനിലേക്കുള്ള ഇന്ധനപ്രവാഹം തടയുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇന്ധന ഷട്ട്-ഓഫ് വാൽവ്. സാധാരണയായി അറ്റകുറ്റപ്പണികൾക്കായി, എഞ്ചിൻ തീപിടുത്തമുണ്ടായാൽ അല്ലെങ്കിൽ നിർബന്ധിത ലാൻഡിംഗ് സമയത്ത് ഇത് ഉപയോഗിക്കുന്നു. ഇന്ധന ചോർച്ച തടയുന്നതിനും വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രധാന ഘടകമാണിത്.

നിർണായകമായ കാര്യം എന്തെന്നാൽ ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന ഷട്ട്ഓഫ് വാൽവ് ആക്യുവേറ്ററുകൾ ഉൾപ്പെടെയുള്ളവ പരീക്ഷിക്കാനോ പരിശോധിക്കാനോ ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കാനോ യുകെ റെഗുലേറ്റർ എയർലൈൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് ലഭ്യമായ വിവരം.

കൂടാതെ മേൽപറഞ്ഞ വിമാനങ്ങളിലെ ഇന്ധന ഷട്ട്ഓഫ് വാൽവുകളുടെ ദൈനംദിന പരിശോധനകൾ നടത്തണമെന്ന് സുരക്ഷാ അറിയിപ്പിൽ പ്രത്യേകം ഉത്തരവിട്ടിരുന്നു. എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടിൽ, ഓരോ എഞ്ചിനിലേക്കും ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന നിയന്ത്രണ സ്വിച്ചുകൾ, പറന്നുയർന്നതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി കട്ട് ഓഫായെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഈ റിപ്പോർട്ടും ചർച്ചയാവുന്നത്.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ ജൂലൈ 11ന് പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിൽ, ഇന്ധന നിയന്ത്രണ സ്വിച്ച് രൂപകൽപ്പന ഒരു സുരക്ഷാ അപകടവും സൃഷ്‌ടിക്കുന്നില്ലെന്ന് എഫ്എഎ പറഞ്ഞിരുന്നു.

അതേസമയം. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗിന്റെ അടിസ്ഥാന അറ്റകുറ്റപ്പണി സമയക്രമം അനുസരിച്ച്, 2019 ലും 2023 ലും തകർന്ന ഡ്രീംലൈനറിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഉൾക്കൊള്ളുന്ന ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ ഒന്നാകെ എയർ ഇന്ത്യ മാറ്റിസ്ഥാപിച്ചിരുന്നു. എങ്കിലും ഇന്ധന കട്ട്ഓഫ് സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം എയർ ഇന്ത്യ പരിശോധിച്ചില്ലെന്ന് എഎഐബി പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

അതിനിടെ 787 ഉള്‍പ്പെടെ നിരവധി ബോയിംഗ് മോഡലുകളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം അബദ്ധവശാല്‍ നീക്കാന്‍ കഴിയില്ലെന്നാണ് വ്യോമയാന വിദഗ്‌ധർ പറയുന്നത്. ഇതിന് പിന്നാലെ 260 പേരുടെ മരണത്തിന് ഇടയാക്കിയ മഹാദുരന്തത്തിലേക്ക് വഴിയൊരുക്കിയ കാരണത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. ഇതിന്റെ നിജസ്ഥിതി അറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ് എന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+