Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍

ദില്ലി: ബലാത്സംഗം, പെണ്‍കുട്ടികളെ തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ സ്വന്തമായി ഹിന്ദു രാജ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പാസ്പോര്‍ട്ട് പോലും ഇല്ലാതെ അടുത്തിടെ ഇന്ത്യ വിട്ടതാണ് ഈ വിവാദ സ്വാമി. കൈലാസ എന്ന പേരിലാണ് ഇയാള്‍ സ്വന്തം രാജ്യം സ്ഥാപിച്ചിരിക്കുന്നത്. വിലയ്ക്ക് വാങ്ങിയ ദ്വീപിന് കൈലാസമെന്ന പേരിട്ടാണ് നിത്യാനന്ദ രാജ്യമുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് എവിടെയാണ് എന്നതിന് സ്ഥിരീകരണം വന്നിട്ടില്ല. സ്വന്തമായി ഭരണഘടനയും പതാകയും പാസ്പോര്‍ട്ടുമെല്ലാം നിത്യാനന്ദയുടെ ഈ രാജ്യത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ തന്റെ രാജ്യത്ത് പുതിയ ബാങ്ക് സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍ പുറത്തുവരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് കൈലാസ

റിസര്‍വ് ബാങ്ക് ഓഫ് കൈലാസ

കൈലാസ എന്ന ഹിന്ദു രാജ്യത്ത് പുതിയ റിസര്‍വ് ബാങ്ക് സ്ഥാപിച്ചെന്നാണ് നിത്യാനന്ദ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ബാങ്ക് സ്വന്തമായി കറന്‍സിയും പുറത്തിറക്കുമെന്നാണ് പറയുന്നത്. ഗണേശ ചതുര്‍ത്തിയില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്ന് അന്ന് ബാങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും നിത്യാനന്ദ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.

Recommended Video

cmsvideo
    Self-styled godman Nithyananda sets up 'Reserve Bank of Kailasa' | Oneindia Malayalam
    എല്ലാം നിയമപരമായി

    എല്ലാം നിയമപരമായി

    സ്വന്തം രാജ്യമായ കൈലാസത്തില്‍ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദ പറയുന്നത്. നിത്യാനന്ദയുടെ ഫോട്ടോ വച്ചായിരിക്കും കറന്‍സി പുറത്തിറക്കുക. വത്തിക്കാന്‍ രീതിയിലായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സംഭാവനകള്‍ കൈലാസം റിസര്‍വ് ബാങ്കിന്റെ കറന്‍സിയിലേക്ക് മാറ്റുമെന്ന് നിത്യാനന്ദ പറയുന്നത്. ഇക്കാര്യം എല്ലാം ആഗസ്റ്റ് 22ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

    നിരവധി കേസുകള്‍

    നിരവധി കേസുകള്‍

    അതേസമയം, നിത്യാനന്ദ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തന്റെ ആശ്രമത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചു എന്ന കേസില്‍ നിത്യാനന്ദ അന്വേഷണം നേരിടുകയാണ്. നിത്യാനന്ദയുടെ രണ്ട് അനുയായികള്‍ ഈ കേസില്‍ റിമാന്‍ഡിലുമാണ്. മാത്രമല്ല ഒരു ബലാത്സംഗ കേസിലും നിത്യാനന്ദ പ്രതിയാണ്. അതിനിടെയാണ് ഇയാള്‍ രാജ്യം വിട്ട് കടന്ന് കളഞ്ഞത്.

    രാജ്യം വിട്ടത് എങ്ങനെ

    രാജ്യം വിട്ടത് എങ്ങനെ

    2018 സെപ്റ്റംബറില്‍ പാസ്സ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ച നിത്യാനന്ദ എങ്ങനെ രാജ്യം വിട്ടു എന്ന ചോദ്യം അവശേഷിക്കുന്നു. അതിനിടെയാണ് പുതിയ രാജ്യത്തിന്റെ വിവരങ്ങള്‍ അടങ്ങിയ നിത്യാനന്ദയുടെ വെബ്സൈറ്റ് പുറത്തെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിന്ദു രാജ്യം എന്നാണ് കൈലാസത്തെ ഈ വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്നത്.

    ഹിന്ദുരാജ്യം

    ഹിന്ദുരാജ്യം

    ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപത്തുളള ദ്വീപുകളിലൊന്നാണ് നിത്യാനന്ദ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് എന്നാണ് സൂചന. ലോകത്ത് ഇടമില്ലാത്ത ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് ഈ രാജ്യം എന്നാണ് അവകാശവാദം. വിദ്യാഭ്യാസവും ഭക്ഷണവും ചികിത്സയും ഈ രാജ്യത്ത് സൗജന്യമായിരിക്കും എന്നും കൈലാസയുടെ വെബ്സൈറ്റില്‍ പറയുന്നു.

    പിഎം കെയേഴ്‌സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ല

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+