പിഎം കെയേഴ്സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ല
ദില്ലി: പിഎം കെയേഴ്സ് ഫണ്ടിനെതിരായ ഹര്‍ജികളെല്ലാം തളളി സുപ്രീം കോടതി. പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ച പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തളളിയത്. ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റണമെങ്കില്‍ സര്‍ക്കാരിന് ചെയ്യാവുന്നതാണ്. അതിന് സുപ്രീം കോടതി നിര്‍ദേശത്തിന്റെ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനെതിരെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്ക്കേ സംശയം പ്രകടിപ്പിച്ചിരുന്നു. പിഎം കെയേഴ്സ് ഫണ്ട് സുതാര്യമല്ലെന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം പിഎം കെയേഴ്സിനെ കുറിച്ചുളള വിവരങ്ങള്‍ നല്കാന് ആകില്ലെന്ന നിലപാടും വിവാദമായിട്ടുണ്ട്. അതിനിടെയാണ് സുപ്രീം കോടതി വിധി.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കുന്നതിന് യാതൊരു വിധത്തിലുമുളള തടസ്സമില്ല. പിഎം കെയേഴ്സ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രൂപീകരിക്കപ്പെട്ടതാണെന്നും അതില്‍ നിന്ന് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാന്‍ പറയാനാകില്ലെന്നുമാണ് സുപ്രീം കോടതി വിധി. പുതിയ ദേശീയ ദുരിതാശ്വാസ പദ്ധതിയുടെ ആവശ്യം ഇല്ലെന്നും ഹര്‍ജികള്‍ തളളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!
ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമത്തിന് വിരുദ്ധമായാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കപ്പെട്ടത് എന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ സംഘടനയായ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികളോ സംഘടനകളോ നല്കുന്ന സംഭാവനകള്‍ എന്ഡിആര്എഫിലേക്കായിരിക്കണം എന്നാണ് നിയമം പറയുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 28നാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവര്‍ ട്രസ്റ്റില്‍ അംഗങ്ങളാണ്.
കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം! ജോസ് കെ മാണിയെ പൂട്ടാൻ പുതിയ കരുനീക്കി പിജെ ജോസഫ്!
പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്ന വാമനൻ ആകരുത്! ജനം എണ്ണിയെണ്ണി ചോദിച്ചു കൊള്ളുമെന്ന് ജോയ് മാത്യു