• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്‍ഡെ പാബോയ്ക്ക് വൈദ്യശാസ്ത്ര നൊബേല്‍

Google Oneindia Malayalam News

സ്റ്റോക്‌ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍ഡെ പാബോയ്ക്ക്. ഹൊമിനിന്‍സില്‍ നിന്ന് ഇപ്പോഴത്തെ മനുഷ്യരായ ഹോമോസാപിയന്‍സ് വ്യത്യസ്താരാകുന്നത് എങ്ങനെയെന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം. വംശനാശം സംഭവിച്ച മനുഷ്യ സമൂഹമാണ് ഹൊമിനിന്‍സ്.

നൊബേല്‍ കമ്മിറ്റിയുടെ സെക്രട്ടറി തോമസ് പേള്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന നൊബെല്‍ പുരസ്‌കാര പ്രഖ്യാപനമാണ് വൈദ്യ ശാസ്ത്ര പ്രഖ്യാപനത്തോടെ ആരംഭിച്ചിരിക്കുന്നത്. നാളെ ഊര്‍ജതന്ത്രത്തിനുള്ള പുരസ്‌കാരമാണ് നല്‍കുന്നത്. വ്യാഴാഴ്ച്ചയാണ് സമാധാന പുരസ്‌കാരം നല്‍കുക.

IMAGE CREDIT:THE NOBEL PRIZE TWITTER

ആദിമ മനുഷ്യന്റെ ജനിതക ഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെയുടെ പഠന വിഷയം. അതേസമയം അദ്ദേഹം പരീക്ഷണം നടത്തിയ രീതിയും വ്യത്യസ്തമായിരുന്നു. 40000 വര്‍ഷം മുമ്പുണ്ടായിരുന്ന അസ്ഥിയില്‍ പരീക്ഷണം നടത്തിയാണ് ഡിഎന്‍എയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം സ്വാന്റെ നടത്തിയത്.

ഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാംഗൂഗിള്‍ പേ വഴിമാറി; പുതിയ പേമെന്റ് രീതിയുമായി യുവാവ്, ഇവിടെ ചായ കുടിച്ചാല്‍ പണം ഇങ്ങനെയും അടയ്ക്കാം

അതായത് ചിമ്പാന്‍സിയുമായും ഇപ്പോഴത്തെ മനുഷ്യരുമായി വളരെ അധികം മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ യൂറോപ്പില്‍ ജീവിച്ചിരിക്കുന്നവര്‍ക്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. അതസമയം സ്വാന്‍ഡെയ്ക്ക് പത്ത് മില്യണ്‍ സ്വീഡിഷ് ക്രൗണ്‍സ് സമ്മാനമായി ലഭിക്കും.

വീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെവീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെ

മുമ്പ് മനുഷ്യന്റെ പരിണാമ ഘട്ടത്തിലെ പ്രധാന ഹൊമിനിനുകളായ ഡെനിസോവകളെ കുറിച്ച് കണ്ടെത്തല്‍ നടത്തിയതാണ് സ്വാന്‍ഡെയുടെ നൊബേല്‍ നേട്ടത്തിന് കാരണമായത്. നിയാണ്ടര്‍താല്‍ വിഭാഗത്തില്‍ വരുന്നവയാണ് ഇത്.

ഇന്നത്തെ മനുഷ്യന്റെ മുന്‍രൂപമാണ് നിയാണ്ടര്‍താലുകള്‍. ഇവയില്‍ നിന്ന് ഹോമോസാപ്പിയന്‍സിലേക്ക് ജീനുകളുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്സാന്‍ഡോയും അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ രണ്ട് പേരും ഒരുമിച്ച് ഭൂമിയില്‍ വസിച്ചിരുന്നുവെന്നും സാന്‍ഡോയുടെ പഠനത്തില്‍ പറയുന്നു. ഇവരുടെ കുട്ടികളാണ് ഒരുമിച്ചുണ്ടായിരുന്നത്.

സ്വാന്‍ഡെ ചില്ലറക്കാരനൊന്നുമില്ല. ലെയ്പ്‌സിഗിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറാണ് സ്വാന്‍ഡെ. മെഡിക്കല്‍ പഠനം ഉപ്‌സല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൂര്‍ത്തിയാക്കി. 1986ലാണ് അദ്ദേഹത്തിന് പിഎച്ച്ഡി കിട്ടുന്നത്. പുതിയൊരു ശാസ്ത്രശാഖയ്ക്കും, ഒരു പ്രത്യേക മേഖലയ്ക്കും വലിയ ഉണര്‍വാണ് നല്‍കിയതെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു.

മനുഷ്യന്റെ അതിന്റെ മുന്‍കാല വേരിയന്റുകളെയും കുറിച്ച് അറിയാത്ത പല കാര്യങ്ങളും അതിലൂടെ അറിയാന്‍ സാധിച്ചു. ഇനി ആളുകള്‍ അറിയാത്തൊരു രഹസ്യം കൂടിയുണ്ട് സ്വാന്‍ഡെയ്ക്ക്. സുനെ ബെര്‍ഗ്‌സ്‌ട്രോമിന്റെ മകനാണ് സ്വാന്‍ഡെ. 1982ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സുനെയ്ക്കും ലഭിച്ചിരുന്നു.

വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍വൈറല്‍ വീഡിയോ: ഇനി പഠിക്കാനില്ല, അമ്മയോട് കരഞ്ഞ് ബഹളം വെച്ച് കുട്ടി, ചിരി പൊട്ടിച്ച് കമന്റുകള്‍

English summary
swedish scientist svante paabo wins nobel prize in medicine for evolution of humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X