താടിയും മുടിയും മുറിച്ചും പര്‍ദ്ദ കത്തിച്ചും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു
ഡമാസ്കസ്: ഐസിസില്‍ നിന്നും മോചിതരായ സിറിയയിലെ മന്‍ബിജ് നഗരത്തിന് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. താടിയും മുടിയും മുറിച്ചും പര്‍ദ്ദകള്‍ അഗ്നിക്കിരയാക്കിയും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു. ഐസിസ് മോചിപ്പിച്ച സിറിയന്‍ ജനതയുടെ സ്വാതന്ത്യത്തിന് പറയാന്‍ ഐസിസിന്റെ ക്രൂരകൃത്യങ്ങളുടെ നീണ്ടകഥകളാണുള്ളത്. ഐസിസ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്.
രണ്ട് വര്‍ഷമായി ഐസിസ് കയ്യടക്കി വച്ചിരുന്ന നഗരമാണ് രൂക്ഷമായ ഏറ്റുമുട്ടലിലൂടെ സിറിയന്‍ സഖ്യസേന പിടിച്ചെടുത്തത്. അമേരിക്കയുടെ പിന്തുണയോടെയായിരുന്നു സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ സൈനിക നടപടി. 73 ദിവസം നീണ്ടുനിന്ന സൈനിക പോരാട്ടത്തിനൊടുവിലാണ് മാന്‍ബിജിനെ ബാധിച്ച ഐസിസ് ആധിപത്യത്തിന് അന്ത്യമായത്.

സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍
അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം മാന്‍ബിജില്‍ ആധിപത്യമുറപ്പിച്ചിരുന്ന ഐസിസിനെ തുരത്തിയതോടെ മാന്‍ബിജ് നഗരത്തിലായിരുന്നു സിറിയന്‍ ജനതയുടെ ആഘോഷങ്ങള്‍.

വീഴ്ച പറ്റിയത് ഐസിസിന്
രണ്ട് വര്‍ഷത്തോളമായി കയ്യടക്കി വെച്ചിരുന്ന മാന്‍ബിജിലെ ഭൂപ്രദേശങ്ങളും ജനങ്ങള്‍ക്ക് മേലുള്ള അധികാരവും ഐസിസിന് നഷ്ടമായി. യൂറോപ്പിലേക്കുള്ള ഐസിസിന്റെ വഴി

ശരിഅത്ത് നിയമങ്ങള്‍ക്ക് വിട
പുരുഷന്മാര് താടിയും മുടിയും മുറിച്ചും സ്ത്രീകള്‍ പര്‍ദ്ദകളും ബുര്‍ഖകളും തീയിലെറിഞ്ഞും ഐസിസിന്റെ ശരീഅത്ത് നിയമങ്ങളില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിക്കുന്നു.

നൃത്തം ചെയ്തും
ഐസിസിന്റെ അധീനതയിരുന്നപ്പോള് വിലക്കപ്പെട്ട പുകവലി പുനഃസ്ഥാപിച്ചുകൊണ്ടാണ് ഒരു സംഘം സ്ത്രീകള്‍ സന്തോഷത്തില്‍ പങ്കുചേരുന്നത്. മറ്റൊരു സംഘം നൃത്തം ചെയ്തുകൊണ്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വിട നല്കി

ശരീഅത്ത് നിയമങ്ങള്‍
സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ ധരിക്കണമെന്നും പുരുഷന്മാര് താടിവളര്ത്തണമെന്നുമുള്പ്പെടെയുള്ള ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ച ഐസിസ് ശരിഅത്ത് നിയമങ്ങളാണ് സിറിയയില്‍ നടപ്പിലാക്കിയിരുന്നത്.

റഖയിലേക്കുള്ള വഴി
തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ മന്‍ജിബ് രണ്ട് വര്‍ഷം മുമ്പ് ഐസിസ് പിടിച്ചെടുത്തു. സിറിയയിലെ പ്രധാന നഗരമായ അലെപ്പോയിലേക്കും ഐസിസ് ആസ്ഥാനമായ റഖയിലേക്കും പോകാനുള്ള വഴിയാണ് മന്‍ജിബ്.

ഐസിസിന്റെ പതനം ഇങ്ങനെ
മന്ജിബിന്റെ അധികാരം പിടിച്ചെടുത്ത സഖ്യസേന റഖായിലേക്കും യൂറോപ്പിലേക്കുമുള്ള ഐസിസിന്റെ പാതകള്‍ അടച്ചു. കുര്‍ദ്ദിഷ് നേതാവ് സാലിഹ് മുസ്ലിമാണ് ഇതറിയിച്ചത്

കുര്‍ദ്ദുകളുടെ കരുത്ത്
73 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ അറബി കുര്‍ദ്ദ് സൈനികളുള്പ്പെട്ട സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിലെ സൈനികരാണ് ഐസിസിനെ തുരത്തി മന്‍ബിജ് നഗരത്തിന്റെ അധികാരം പിടിച്ചെടുത്തത്.

കര- വ്യോമാക്രമണങ്ങള്‍
അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ക്ക് പുറമേ സിറിന് ഡെമോക്രാറ്റിക് ഫോ്ഴിസും സിറിയന്‍ സേനയും കരയാക്രമണവും നടത്തിയതാണ് നിര്‍ണ്ണായകമായത്.

പോരാളികളെ തുരത്തി
ഐസിസ് മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന 2000 പേരെ സൈന്യം മോചിപ്പിച്ചു. ആക്രമണത്തിന് ശേഷം ചെറുത്തുനില്‍പ്പ് നടത്തിയ ഐസിസ് പോരാളികളെ പൂര്‍ണ്ണമായി തുരത്തിയ ശേഷമായിരുന്നു മാന്‍ബിജ് സ്വാതന്ത്ര്യം ആഘോഷിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications