Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം തകര്‍ന്നു, ആ ദിനം ഓര്‍ത്തുവെച്ച് ലോട്ടറിയെടുത്ത യുവാവിന് ബംപര്‍; കൈയ്യില്‍ ലക്ഷങ്ങള്‍

ജീവിതത്തിലെ ഏറ്റവും വലിയ പ്രണയം തകര്‍ന്ന ഒരു യുവാവിനെ തേടിയെത്തിയത് മഹാഭാഗ്യം. ഒരു ലോട്ടറിയില്‍ ഇയാളെടുത്ത ഒരു തീരുമാനമാണ് ഇപ്പോള്‍ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്

taiwan lottery

തായ്‌പേയ് സിറ്റി: പ്രണയം തകര്‍ന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും. ഒന്നും പറയാന്‍ പറ്റില്ല. ചിലപ്പോള്‍ നമ്മളാകെ തകര്‍ന്ന് പോകും. ചിലപ്പോള്‍ അത് പെട്ടെന്ന് നമ്മള്‍ മറന്നേക്കും. അതൊക്കെ നമ്മുടെ ഉള്ളിലെ തോന്നലുകള്‍ പോലെയാണ്. പക്ഷേ പ്രണയം തകര്‍ന്നത് തായ്‌വാനിലെ ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.

ഇത്രയും വലിയൊരു സംഭവം എങ്ങനെയാണ് ഈ യുവാവിന്റെ ജീവിതത്തെ ഭാഗ്യത്തിലേക്ക് നയിച്ചതെന്ന് നമുക്ക് പരിശോധിക്കാം. അതൊരു ലോട്ടറിയുടെ രൂപത്തിലാണ് തായ്‌പേയ് യുവാവിന്റെ ജീവിതത്തിലേക്ക് എത്തിയത്. ആരെയും അമ്പരപ്പിക്കുന്ന വലിയൊരു ഭാഗ്യത്തിന്റെ കഥയാണത്. വിശദമായ വിവരങ്ങളിലേക്ക്....

കാമുകിയുമായി വേര്‍പിരിയല്‍

കാമുകിയുമായി വേര്‍പിരിയല്‍

ഉത്തര തായ്‌വാനിലെ ഒരു യുവാവ് അടുത്തിടെ വരെ കടുത്ത പ്രണയത്തിലായിരുന്നു. അവര്‍ക്കൊപ്പം വലിയൊരു ജീവിതവും ഈ യുവാവ് സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പെട്ടെന്നാണ് എല്ലാം തകര്‍ന്നത്. ഇയാളുടെ പ്രണയം അടുത്തിടെയാണ് തകര്‍ന്നത്. വല്ലാതെ വേദനിപ്പിക്കുന്ന ആ ദിനം യുവാവ് ഓര്‍ത്തുവെക്കാറുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ലക്ഷങ്ങളുടെ ലോട്ടറി അടിക്കുന്നതിലേക്ക് ഇയാളെ നയിച്ചത്. ഇന്ന് ആ ഭാഗ്യം കേട്ടറിഞ്ഞ പലരും അമ്പരന്ന് നില്‍ക്കുകയാണ്. ഇങ്ങനെയും ഭാഗ്യം വരുമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

അടിച്ചത് ലക്ഷങ്ങള്‍

അടിച്ചത് ലക്ഷങ്ങള്‍

ഈ യുവാവ് അടിച്ചത് ഒരു മില്യണ്‍ ന്യൂ തായ്‌വാന്‍ ഡോളറാണ്. ഇത് 33000 യുഎസ് ഡോളര്‍ വരും. അതായത് ഇന്ത്യന്‍ രൂപയാണെങ്കില്‍ 26 ലക്ഷം രൂപയില്‍ അധികം വരും. ഇന്‍സ്റ്റന്റ് ലോട്ടറിയാണ് മനസ്സ് തകര്‍ന്ന് നില്‍ക്കവേ ഈ യുവാവ് എടുത്തത്. ഒരു സ്‌ക്രാച്ച് കാര്‍ഡാണ് ഇയാള്‍ എടുത്തത്. കാമുകിയുമായി ബന്ധം പിരിയുകയും, അവള്‍ തന്നെ വിട്ടുപോവുകയും ചെയ്ത തീയതിയാണ് ഇതിനായി യുവാവ് ഉപയോഗിച്ചത്. തന്റെ പ്രണയം തകര്‍ന്ന ദിവസം തന്നെ ഒരു ഭാഗ്യം പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവാവ്. അത് വലിയ നേട്ടമായി മാറുകയായിരുന്നു.

അതൊരു ഭാഗ്യം ദിനം

അതൊരു ഭാഗ്യം ദിനം

കാമുകി വിട്ടുപോയ ദിനം തന്റെ ഭാഗ്യമാണെന്ന് ഈ സംഭവത്തോടെ യുവാവിന് മനസ്സിലായിരിക്കുകയാണ്. അടുത്തിടെയാണ് തായ്‌വാന്‍ ലോട്ടറി 20 മില്യണിന്റെ സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറി പുറത്തിറക്കിയത്. അതാണ് ഈ യുവാവും എടുത്തിരിക്കുന്നത്. സോങ്‌ലി ജില്ലയിലെ ലോട്ടറി സ്‌റ്റോറില്‍ ജോലി ചെയ്യുന്ന ചെന്‍ എന്ന യുവതിക്കും ഈ നേട്ടത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഈ ടിക്കറ്റ് വാങ്ങിയ വ്യക്തിയെ തനിക്കറിയുമെന്നും, അദ്ദേഹം വലിയ സങ്കടത്തിലായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

മൂന്ന് പേര്‍ വന്നു

മൂന്ന് പേര്‍ വന്നു

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

അന്ന് ടിക്കറ്റ് വാങ്ങാന്‍ മൂന്ന് പേരാണ് എത്തിയതെന്ന് ചെന്‍ പറയുന്നു. ഇരുപതിന് മുകളിലായിരുന്നു എല്ലാവര്‍ക്കും പ്രായം. അതില്‍ ഒരാള്‍ മാത്രം നമ്പര്‍ 10 സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് വാങ്ങുകയായിരുന്നു. അതേ വ്യക്തിക്കാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ അടിച്ചിരിക്കുന്നതെന്നും ചെന്‍ പറഞ്ഞു. കടയുടെ ഉടമയ്ക്കും ഈ സംഭവത്തെ കുറിച്ച് പറയുമ്പോള്‍ അമ്പരപ്പാണ്. ഇത്രയും വലിയ തുക ഒരിക്കലും ഞങ്ങളുടെ കടയില്‍ നിന്നുള്ള ടിക്കറ്റിന് ലഭിക്കുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പറഞ്ഞു.

വേദനയിലെത്തിയ യുവാവ്

വേദനയിലെത്തിയ യുവാവ്

അന്ന് കടയിലേക്ക് ഒരു യുവാവ് വന്നിരുന്നുവെന്ന് കട ഉടമയും പറയുന്നു. ജനുവരി പത്തിനായിരുന്നു അയാള്‍ കാമുകിയുമായി ബ്രേക്കപ്പായത്. വളരെ വേദനയോടെയായിരുന്നു അയാള്‍ വന്നത്. ആ പ്രണയത്തകര്‍ച്ചയില്‍ അയാള്‍ ആകെ നിരാശനായിരുന്നു. അതുകൊണ്ട് പത്താം തിയതി എന്നതിന്റെ സൂചനമായി നമ്പര്‍ പത്ത് ലോട്ടറി എടുക്കുകയായിരുന്നു. അത് ഇപ്പോള്‍ ഭാഗ്യമായി മാറിയിരിക്കുകയാണ്. തന്റെ സുഹൃത്തുക്കള്‍ക്കാണ് യുവാവ് ഈ നേട്ടത്തില്‍ നന്ദി പറയുന്നത്. ബ്രേക്കപ്പിന് ശേഷം തകര്‍ന്ന് പോയപ്പോള്‍ ഇവരാണ് കൂടെ നിന്നത്. ടിക്കറ്റ് വാങ്ങാനും ഇവര്‍ വന്നിരുന്നു. അവര്‍ക്കായി ഒരു വലിയ ട്രീറ്റ് താന്‍ നല്‍കുമെന്നും യുവാവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+