അഫ്ഗാനിസ്ഥാന്‍ ജൂനിയര്‍ വോളിബോള്‍ ടീമിലെ വനിതാ താരത്തിന്റെ തലവെട്ടി താലിബാന്‍

ഒക്ടോബറിലാണ് ഹഖിമിയെ താലിബാന്‍ വധിച്ചത്. എന്നാല്‍ ഈ ക്രൂരകൃത്യത്തെ കുറിച്ച് ആരും അറിഞ്ഞിരുന്നു. മഹജാബിന്‍ ഹഖിമിയുടെ കുടുംബത്തെ താലിബാന്‍ ഭീകരവാദികല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ എല്ലാവരെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി. താലിബാനെ ഭയന്ന് ഹഖിമിയുടെ കുടുംബം ഇക്കാര്യങ്ങളൊന്നും പുറത്തുപറഞ്ഞിരുന്നില്ല. കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോല്‍ ക്ലബന് വേണ്ടിയാണ് മഹജാബിന്‍ കളിച്ചിരുന്നത്. എന്നാല്‍ താലിബാന്‍ വന്ന ശേഷം യാതൊരു കായിക മത്സരങ്ങളും സ്ത്രീകള്‍ക്കായി ഇല്ലായിരുന്നു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ അറിയപ്പെട്ടിരുന്ന താരമായിരുന്നു മഹജാബിന്‍.
കാബൂള്‍ ക്ലബിന്റെ സ്റ്റാര്‍ പ്ലെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു മഹജാബിന്‍. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇവരുടെ തലവെട്ടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന മൃതദേഹമായിരുന്നു ഇത്. അതിന് ശേഷം വനിതാ അത്‌ലറ്റുകളെ വ്യാപകമായി വേട്ടയാടാനാണ് താലിബാന്‍ ശ്രമിച്ചിരുന്നത്. പല താരങ്ങളെയും തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രധാനമായും അഫ്ഗാനിലെ വനിതാ വോളിബോള്‍ ടീമിലെ അംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു താലിബാന്‍ ലക്ഷ്യമിട്ടത്. നേരത്തെ ഇവര്‍ വിദേശ-ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയും, മാധ്യമ പരിപാടികളിലുമെല്ലാം ഈ താരങ്ങള്‍ പങ്കെടുത്തിരുന്നു.
താലിബാനെ ഇക്കാര്യങ്ങളെല്ലാം പ്രകോപിപ്പിച്ചിരുന്നു എന്നാണ് കരുതുന്നത്. അഫ്ഗാന്‍ വോളിബോള്‍ ടീമിലെ രണ്ട് പേര്‍ മാത്രമാണ് രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് കോച്ച് അഫ്‌സലി പറയുന്നു. ഇവര്‍ താലിബാന്‍ അധികാരം പിടിക്കും മുമ്പാണ് രക്ഷപ്പെട്ടത്. മഹജാബിന്‍ നിര്‍ഭാഗ്യവതിയായ യുവതികളില്‍ ഒരാളാണെന്നും, അവര്‍ക്ക് എങ്ങോട്ടും പോകാന്‍ സാധിച്ചില്ലെന്നും അഫ്‌സലി പറഞ്ഞു. വോളിബോള്‍ ടീമിലെ താരങ്ങളെല്ലാം വളരെ മോശം അവസ്ഥയിലാണ് ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. പലരും ഒളിവിലാണ്. രാജ്യത്ത് നിന്ന് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അഫ്‌സലി വ്യക്തമാക്കി.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
1978ലാണ് അഫ്ഗാന്‍ വനിതാ വോളിബോള്‍ ടീം സ്ഥാപിതമാകുന്നത്. രാജ്യത്തെ യുവതികളുടെ പ്രതീക്ഷയും അവരുടെ കരുത്തുമായിരുന്നു ഈ ടീം. എന്നാല്‍ മഹജാബിന്റെ കൊലപാതകത്തോടെ പലരും ഭയത്തിലാണ്. താലിബാന്‍ ഏത് നിമിഷവും ആക്രമിക്കാമെന്നാണ് ഇവര്‍ കരുതുന്നത്. വിദേശത്ത് നിന്ന് പിന്തുണ നേടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. നേരത്തെ ഫിഫയും ഖത്തര്‍ സര്‍ക്കാരും ചേര്‍ന്ന് നൂറ് വനിതാ ഫുട്‌ബോള്‍ താരങ്ങളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷിച്ചിരുന്നു. ദേശീയ ടീമംഗങ്ങളും അവരുടെ കുടുംബവും ഇതിലുണ്ടായിരുന്നു. സ്ത്രീകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതും, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും, സാമൂഹികമായി ഇടപെടുന്നതുമെല്ലാം താലിബാന്‍ വന്ന ശേഷം അവസാനിച്ചിരിക്കുകയാണ്. വലിയൊരു വിഭാഗം പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications