യുഎസ് സൈനിക താവളത്തില്‍ കടന്ന് താലിബാന്‍; പിന്നീട് സംഭവിച്ചത് ഇങ്ങനെ... ആയുധം വച്ച് സൈനികര്‍
കാബൂള്‍: അഫ്ഗാനിന്റെ സമ്പൂര്‍ണ നിയന്ത്രണം പിടിച്ചടക്കിയ താലിബാന്‍ അധികാരത്തിലേറാനുള്ള അന്തിമ ചര്‍ച്ചകളിലേക്ക് കടന്നു. രാജ്യത്തെ ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും നിയന്ത്രണത്തിലാക്കിയാണ് ആയിരക്കണക്കിന് താലിബാന്‍കാര്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചത്. കാബൂളിന്റെ നാലുഭാഗത്ത് നിന്നും താലിബാന്‍കാര്‍ ഇരച്ചുവരികയായിരുന്നു എന്നാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
അതിനിടെയാണ് അവര്‍ അമേരിക്കന്‍ സൈന്യം ഏറെ കാലം താസമിക്കുകയും ജയിലായി ഉപയോഗിക്കുകയും ചെയ്തിരുന്ന ബഗ്രാം തടവറ പിടിച്ചടക്കിയത്. പിന്നീട് നടന്നത് ഇങ്ങനെ....

ബഗ്രാം വ്യോമ താവണത്തിലാണ് ബഗ്രാം ജയിലുള്ളത്. ഇവിടെ ആയിരക്കണക്കിന് തടവുകാരുണ്ടായിരുന്നു. എല്ലാവരെയും മോചിപ്പിച്ചു. ഇതില്‍ കൂടുതലും താലിബാന്‍കാരാണ്. അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും പിടികൂടിയ ഇവരെ ബഗ്രാമിലെ തടവറയില്‍ അടയ്ക്കുകയായിരുന്നു. പലരും വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരാണ്.

ന്യൂയോര്‍ക്കിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെ അഫ്ഗാനിലേക്ക് 2001ലാണ് അമേരിക്കന്‍ സൈന്യം എത്തിയത്. അതുവരെ രാജ്യം ഭരിച്ച താലിബാന്‍കാര്‍ അന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഏറെ കാലത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. ഈ വേളയില്‍ താലിബാന്‍കാര്‍ ആയുധമെടുക്കുകയായിരുന്നു.

20 വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നു വിട്ടുപോകുന്നത്. ഇത്രയും കാലം അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിന്റെ കാര്യങ്ങള്‍ പ്രധാനമായും നിയന്ത്രിച്ചിരുന്നത് ബഗ്രാം താവളം കേന്ദ്രമാക്കിയായിരുന്നു. ഇതിനോട് ചേര്‍ന്നാണ് ജയിലുള്ളത്. താവളവും ജയിലും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി.

കഴിഞ്ഞ മെയ് മാസത്തിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജൂലൈ ഒന്നിന് ബഗ്രാം താവളം അവര്‍ അഫ്ഗാന്‍ സൈന്യത്തിന് കൈമാറുകയായിരുന്നു. താലിബാന്‍കാര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ബഗ്രാം താവളത്തില്‍ അഫ്ഗാന്‍ സൈനികരുണ്ടായിരുന്നു. അവര്‍ ആയുധം വച്ച് കീഴടങ്ങുകയാണ് ചെയ്തത്.

5000 തടവുകാരാണ് ബഗ്രാം തടവറയിലുണ്ടായിരുന്നതെന്ന് ബഗ്രാം ജില്ല ഭരണകൂട മേധാവി ദര്‍വായിഷ് റഊഫി പറഞ്ഞു. അതേസമയം, ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള തടവുകാരെയും ഇവിടെ പാര്‍പ്പിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ട ഐസിസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരെയും മോചിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.

നേരത്തെ അമേരിക്കന്‍ സൈനികരുടെ പിന്തുണയോടെയാണ് അഫ്ഗാന്‍ സൈനികര്‍ ബഗ്രാം താവളത്തില്‍ നിലയുറപ്പിച്ചിരുന്നത്. അമേരിക്ക പിന്‍മാറിയതോടെ അഫ്ഗാന്‍ സൈനികര്‍ കൂട്ടത്തോടെ താലിബാന്‍കാര്‍ക്ക് മുമ്പില്‍ കീഴടങ്ങുന്നതാണ് കാഴ്ച. ചിലയിടങ്ങളില്‍ മാത്രമാണ് പ്രതിരോധം തീര്‍ത്തത്. 90 ദിവസത്തിനകം അഫ്ഗാന്‍ പൂര്‍ണമായും താലിബാന്‍ പിടിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

കാബൂള്‍ നിയന്ത്രണത്തിലാക്കിയതിന് തൊട്ടുപിന്നാലെ താലിബാന്‍ നേതാക്കള്‍ കാബൂളിലെത്തി ചര്‍ച്ച ആരംഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ചര്‍ച്ച എന്നാണ് വിവരം. അഷ്‌റഫ് ഗനി പ്രസിഡന്റ് പദവി ഒഴിയും. പകരം മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി പൂര്‍ണമായും ഒറ്റപ്പെട്ടു. ഇദ്ദേഹവും വൈസ് പ്രസിഡന്റും രാജ്യം വിട്ടുവെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
എന്തൊരു നോട്ടം!! അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

അമേരിക്കയിലായിരുന്ന ജലാലി കാബൂളിലേക്ക് തിരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് അഫ്ഗാനിലെ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മസാറി ശെരീഫ്, ജലാലാബാദ്, കാണ്ഡഹാര്‍, ഹെറാത്ത് എന്നിവയെല്ലാം അതിവേഗം താലിബാന്‍ പിടിക്കുകയായിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന താലിബാന്‍ നേതാക്കളായ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സി, മുല്ലാ ബറാദര്‍ എന്നിവര്‍ കാബൂളിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications