പാഞ്ച്ഷീറിന്റെ ചൂടറിഞ്ഞ് താലിബാന്, 350 പേര് കൊല്ലപ്പെട്ടു, 40 പേര് തടവില്‍, ആയുധങ്ങള്‍ പിടിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന് പിടിച്ചുവെന്ന് കരുതി ആശ്വസിക്കാമെന്ന് കരുതിയ താലിബാന് വന്‍ തിരിച്ചടി. പാഞ്ച്ഷീറിലെ പ്രതിരോധ സേനയോട് ഏറ്റുമുട്ടി കനത്ത നാശനഷ്ടമാണ് താലിബാനുണ്ടായിരിക്കുന്നത്. നിരവധി പോരാളികളാണ് വധിക്കപ്പെട്ടത്. മലനിരകളിലെ പോരാട്ടത്തിന് പ്രത്യേകം പരിശീലനം നേടിയവരാണ് പാഞ്ച്ഷീറിലുള്ളത്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം
ഇവര്‍ക്കൊപ്പം അഫ്ഗാന് സൈനികരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക സേനകളും ചേര്‍ന്നിട്ടുണ്ട്. ഈ സഖ്യത്തിന് ആവശ്യത്തിന് വേണ്ട ആയുധങ്ങള്‍ താലിബാനില്‍ നിന്ന് തന്നെ പിടിച്ചെടുത്തിരിക്കുകയാണ്. വന്‍ യുദ്ധമാണ് പാഞ്ച്ഷീറിലൂടെ നടക്കാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

താലിബാന് നിഷ്പ്രയാസം പാഞ്ച്ഷീര്‍ പിടിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. വ്യാപക നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. ഖാവക്കില് വെച്ചായിരുന്നു പോരാട്ടം. പട നയിച്ചത് കമാന്‍ഡര്‍ മുനീബ് അമീരിയും. യാതൊരു ദാക്ഷിണ്യവുമില്ലാതെ 350 താലിബാന് സൈനികരെയാണ് പാഞ്ച്ഷീറിലെ പോരാളികള്‍ പോരാട്ടത്തില്‍ വധിച്ചത്. വലിയ ഏറ്റുമുട്ടലാണ് ഇവിടെ നടന്നിരിക്കുന്നത്. നാല്‍പ്പതോളം താലിബാന് പോരാളികളെ നോര്‍ത്തേണ്‍ അലയന്‍സ് സേന തടവിലാക്കിയിരിക്കുകയാണ്. താലിബാന് ഒട്ടും വിചാരിക്കാതെയാണ് ഈ തിരിച്ചടിയുണ്ടായത്. കഴിഞ്ഞ ദിവസവും ഒമ്പത് പേരോളം അഹമ്മദ് മസൂദിന്റെ സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടിരുന്നു.

താലിബാന് ഇത് മാത്രമല്ല നഷ്ടം. അമേരിക്ക ഉപേക്ഷിച്ച് പോയ അത്യാധുനിക ഉപകരണങ്ങളുമായിട്ടാണ് ഇവര്‍ പാഞ്ച്ഷീര്‍ പിടിക്കാന്‍ ഇറങ്ങിയത്. ഇത് ദേശീയ സഖ്യം പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കയുടെ യുദ്ധത്തിനും പട്രോളിംഗിനും ഉപയോഗിക്കുന്ന വാഹനങ്ങള്‍, അത്യാധുനിക ആയുധങ്ങള്‍, തോക്കുകള്‍ അടക്കമുള്ളവ ഇതില്‍ വരും. വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ പാഞ്ച്ഷീറിലെ പോരാളികള്‍ കൂടുതല്‍ ശക്തരായിരിക്കുകയാണ്. ഇത്രയും നാള് ഇവര്‍ക്ക് ആയുധങ്ങളുടെ കുറവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്കയോട് അടക്കം ആയുധങ്ങള്‍ തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. തല്‍ക്കാലത്തേക്ക് അത് പരിഹരിച്ചിരിക്കുകയാണ്.

കടുത്ത പോരാട്ടം ഗോല്ബാഹര് മേഖലയിലും നടന്നിട്ടുണ്ട്. പാഞ്ച്ഷീറിലേക്കുള്ള കവാടമാണിത്. അതേസമയം ഗോല്ബഹര് റോഡും പാഞ്ച്ഷീറുമായി ബന്ധിപ്പിക്കുന്ന പാലം താലിബാന് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിന് നഷ്ടം തീര്‍ക്കാനാണ് പാഞ്ച്ഷീറിനെതിരെ ഇത്തരം രീതികള്‍ താലിബാന് ഉപയോഗിക്കുന്നത്. നേരത്തെ പാഞ്ച്ഷീര്‍ മേഖലയിലേക്കുള്ള ഇന്റര്‍നെറ്റ് സര്‍വീസുകള്‍, വൈദ്യുതി, തുടങ്ങിയവയെല്ലാം കട്ടാക്കിയിരുന്നു. അതേസമയം കാബൂളില്‍ അമേരിക്കന്‍ സൈന്യം പോയ ശേഷം വളരെ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള തിരക്കായിരുന്നു. വലിയ ക്ഷാമം വരാന്‍ പോവുകയാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്.

അതേസമയം താലിബാന്റെ ഉള്ളില്‍ വലിയ അധികാര വടംവലി നടക്കുന്നുണ്ടെന്നാണ് സൂചന. വിവിധ മേഖലയില്‍ ഉള്ളവര്‍ ചേര്‍ന്നാണ് മത്സരം. ഹിബത്തുള്ള അകുന്‍സാദ വിട്ടുനില്‍ക്കുന്നതും അതുകൊണ്ടാണെന്ന് സൂചനയുണ്ട്. പുതുതലമുറയില്‍ വരുന്ന പലരും ഇവരെ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ നേതൃത്വത്തില്‍ അധികവും ദക്ഷിണ അഫ്ഗാനില്‍ നിന്നുള്ള നേതാക്കളാണ്. മുമ്പ് താലിബാന് ഭരിച്ചപ്പോള്‍ ഇവര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. അതേസമയം താലിബാന്റെ സൈനിക വിഭാഗം കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാലാണ് കെട്ടിപ്പടുത്തത്. യുദ്ധപ്രഭുവായ സിറാജുദ്ദീന് ഹഖാനിയാണ് ഇതിന്റെ നേതാവ്. പാകിസ്താന് ഹഖാനിയിലൂടെ ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്.

2016ല്‍ തന്നെ താലിബാനുള്ളിലെ പ്രശ്നങ്ങള്‍ ശക്തമായിരുന്നു. അത് ഇപ്പോള്‍ താലിബാനെ തകര്‍ക്കുന്ന രീതിയിലേക്കാണ് വഴിമാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഹിബത്തുള്ള അകുന്‍സാദ താലിബാന് സൈന്യത്തിന്റെ നിയന്ത്രണാധികാരം രണ്ട് പേര്‍ക്കായി പകുത്ത് നല്കി. ഹഖാനികള്‍ക്കും മുല്ലാ മുഹമ്മദ് യാക്കൂബിനുമായിരുന്നു ചുമതല. യാക്കൂബ് മുല്ലാ ഒമറിന്റെ മകനാണ്. അനസ് ഹഖാനി, ഖലീല്‍ ഉര് റഹ്മാന് ഹഖാനി എന്നിവരാണ് ഹഖാനി വിഭാഗം. ഇവരാണ് പാകിസ്താനുമായി അടുപ്പമുള്ളവര്‍. ഐസിസുമായും അല്ഖ്വായിദയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. വിവിധ ഗോത്രങ്ങള്‍ എന്ന നിലയിലുള്ള ഭിന്നതയാണ് പുറത്തുവന്നത്.

അഫ്ഗാനില്‍ നിന്നുള്ളവരാണെങ്കിലും പലവിധ ഗോത്രങ്ങളാണ് താലിബാനെ നയിക്കുന്നത്. ഇവരാണെങ്കില് പരസ്പരം താല്പര്യമില്ലാത്തവരാണ്. അധികാരത്തിന് വേണ്ടി മാത്രമാണ് ഇവര്‍ ഒന്നിച്ചത്. പരസ്പരം ആര്‍ക്ക് കൂടുതല്‍ അധികാരം കിട്ടിയാലും പ്രശ്നമാണ്. പാകിസ്താന് ഇന്റലിജന്‍സ് യൂണിറ്റ് സഹഗായത്തോടെയാണ അഫ്ഗാനിസ്ഥാനില്‍ സിറാജുദ്ദീന് ഹഖാനി ജിഹാദി നീക്കം ആരംഭിക്കുന്നത്. ഹഖാനികള്‍ ആദ്യ താലിബാന് ഭരണത്തില്‍ അത്രത്തോളം സ്വാധീനമില്ലായിരുന്നു. പടിക, പക്ടിയ, ഖോഷ്ട് എന്നീ മേഖലയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു അവര്‍. മുല്ലാ ഒമറിന് ഒപ്പമുള്ളവര്‍ ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തു. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് ശേഷമാണ് ഇവര്‍ വന്‍ ശക്തിയായി മാറിയത്.

താലിബാന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയതിലും ഹഖാനിക്ക് പങ്കുണ്ട്. ഇവര്‍ക്ക് കീഴില്‍ ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍, തെ്ഹരീകെ താലിബാന് എന്നിവരെല്ലാം സുരക്ഷിത തീരം തേടിയിരുന്നു. ഐസിസിന്റെ പല ഘടകങ്ങള്‍ക്കും ഇവരാണ് പിന്തുണ നല്‍കുന്നത്. ഇതിലൊന്ന് അസ്ലം ഫാറൂഖി നേതൃത്വം നല്‍കുന്നതാണ്. കേരളത്തില്‍ നിന്നുള്ളവരെ പരിശീലിപ്പിച്ച് ചാവേറാക്കിയത് ഫാറൂഖിയാണ്. ഇതെല്ലാം ചേര്‍ന്നാണ് ഹഖാനി ഗ്രൂപ്പിനെ താലിബാനിലെ ഏറ്റവും ഭയപ്പെടുത്തുന്ന വിഭാഗമാക്കി മാറ്റിയത്. ഇവരാണ് കൂടുതല്‍ അധികാരത്തിനായി ഇപ്പോള്‍ ശ്രമിക്കുന്നത്. അക്രമത്തിലൂടെ അധികാരം കൂടുതല്‍ നേടാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഐസിസിന്റെ പിന്തുണയുള്ളതിനാല്‍ അത് എളുപ്പമാകും. കാബൂള്‍ വിമാനത്താവളത്തിലെ ആക്രമണം പോലും ഹഖാനികളുടെ പിന്തുണയോടെ നടന്നതാണെന്ന് സംശയിക്കപ്പെടുന്നുണ്ട്.
Recommended Video

പാഞ്ച്ഷീറും കൂടി പിടിച്ചാല്‍ സമ്പൂര്‍ണ ആധിപത്യം താലിബാനിലെ തീവ്രവാദി സംഘത്തിനുണ്ടാവും. എന്നാല്‍ മലനിരകളില്‍ നിങ്ങളെ പ്രവേശിക്കാന്‍ ഞങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇവിടെ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നായിരുന്നു നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് മുന്നറിയിപ്പ് നല്‍കിയത്. യുഎസ് പോയതിന് പിന്നാലെ നടത്തിയ ആക്രമണം പക്ഷേ താലിബാന് തിരിച്ചടി നല്‍കുന്നതായിരുന്നു. ഒരിക്കലും താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്ന് ആംറുള്ള സലേ പറയുന്നത്. അതേസമയം മസൂദുമായി താലിബാന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ സലേയോട് സംസാരിക്കാന്‍ തയ്യാറല്ല. അദ്ദേഹത്തിന്റെ ആവശ്യങ്ങളും അംഗീകരിക്കില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications