താലിബാന് പണി തുടങ്ങി; അഫ്ഗാനികളെ ഞെട്ടിച്ച് ആദ്യ പ്രഖ്യാപനം, ആയുധങ്ങള്‍ പിടിച്ചെടുത്ത് തുടങ്ങി
കാബൂള്‍: അഫ്ഗാനിസ്താന്റെ ഭരണം ഏറ്റെടുത്ത താലിബാന് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച താലിബാന് കാബൂളിലെ കൊട്ടാരം പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഭരണകാര്യങ്ങള്‍ താലിബാന്‍കാര്‍ക്ക് കൈമാറുന്നതിന് ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാണ് ഗനി രാജ്യം വിട്ടത്. താജിക്കിസ്താനിലേക്ക് പോയ അദ്ദേഹത്തിന് അവിടെ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒമാനിലെത്തിയ ഗനി അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരുമായി താലിബാന് ചര്‍ച്ച നടത്തി. അതിനിടെ താലിബാന് ഭരണ നിര്‍വഹണത്തിലേക്ക് കടന്നു. രണ്ട് കാര്യങ്ങള്‍ക്കാണ് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് നല്കുന്നു എന്നാണ് താലിബാന്റെ ആദ്യ പ്രഖ്യാപനം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ജോലിയില്‍ തുടരാനും ഓഫീസുകളില്‍ എത്താനും താലിബാന് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച താലിബാന്, ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.

താലിബാന് ഭരണം പിടിച്ചതോടെ ആയിരക്കണക്കിന് അഫ്ഗാനികള്‍ രാജ്യം വിടുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ വിമാനത്തിന് മുന്നിലേക്ക് രക്ഷതേടി ആളുകള്‍ ഓടിക്കൂടുന്ന ചിത്രങ്ങളും വീഡിയോകളും വന്നു. വിമാനത്തിന്റെ ടയറില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ ആകാശത്ത് നിന്ന് വീണ് മരിച്ചതും ജനങ്ങളുടെ ഭയം എടുത്തുകാട്ടുന്നതായിരുന്നു.

പല വിദേശ രാജ്യങ്ങളും അവരുടെ ഉദ്യോഗസ്ഥരെയും പൗരന്മാരെയും നാട്ടിലെത്തിക്കുന്നത് തുടരുകയാണ്. സാഹചര്യങ്ങള്‍ മാറിയതിനാല്‍ ആക്രമണം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടാണ് അഫ്ഗാന് വിടുന്നത്. അതിനിടെയാണ് താലിബാന് അഫ്ഗാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരില്‍ ജോലി ചെയ്തിരുന്ന എല്ലാവരും അവരുടെ ജോലിയില്‍ തന്നെ തുടരണം എന്ന് താലിബാന് ആവശ്യപ്പെട്ടു.

താലിബാന്റെ പുതിയ പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ ഓഫീസുകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത കുറവാണ്. മാത്രമല്ല, രാജ്യം വേഗത്തില്‍ സാധാരണ നിലയിലേക്ക് എത്തിയേക്കാം. അതിനിടെ താലിബാന്‍കാര്‍ പൊതുജനങ്ങളുടെ ആയുധങ്ങള്‍ കണ്ടുകെട്ടാന്‍ തുടങ്ങി.

കാബൂളിലുള്ള അഫ്ഗാന്കാരുടെ കൈവശം സൂക്ഷിച്ച ആയുധങ്ങളാണ് ആദ്യഘട്ടത്തില്‍ കണ്ടുകെട്ടുന്നത്. ജനങ്ങള്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി കരുതിയതാകാം ആയുധങ്ങള്‍. ഇനി അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണ്. ആയുധം ആരും കൈവശംവെക്കരുതെന്നും താലിബാന് നേതാക്കള്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചില മാധ്യമസ്ഥാപനങ്ങളിലേക്ക് താലിബാന്‍കാര്‍ എത്തി. മോബി ഗ്രൂപ്പ് മാധ്യമ കമ്പനിയുടെ ഡയറക്ടര്‍ സഅദ് മുഹ്സിനി ഇക്കാര്യം സ്ഥിരീകരിച്ചു. ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് താലിബാന്‍കാരെത്തി അന്വേഷിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശം ആയുധമുണ്ടോ എന്നും ചോദിച്ചെന്ന് സഅദ് ട്വിറ്ററില്‍ അറിയിച്ചു. ജനങ്ങളെ നിരായുധീകരിക്കുകയാണ് താലിബാന്റെ ആദ്യ പദ്ധതി എന്നാണ് വ്യക്തമാകുന്നത്.

കാബൂളിലെ ടോളോ ന്യൂസ് ഏജന്‍സിയുടെ ഓഫീസിലും താലിബാന്‍കാര്‍ വന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പരിശോധിച്ചു. മുന്‍ സര്‍ക്കാര്‍ അനുവദിച്ച എല്ലാ ആയുധങ്ങളും പിടിച്ചെടുത്തു. ഇനി ആരും ആക്രമിക്കില്ലെന്ന് മാധ്യമ സ്ഥാപനത്തിന് ഉറപ്പ് നല്‍കിയാണ് അവര്‍ മടങ്ങിയതെന്ന് ടോളോ ന്യൂസ് ട്വിറ്ററില്‍ അറിയിച്ചു. ചൈന, റഷ്യ, പാകിസ്താന് എന്നീ രാജ്യങ്ങള്‍ താലിബാനോട് മൃദുസമീപനം സ്വീകരിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications